സമുദായത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണം വകമാറ്റിയെന്ന ആരോപണവുമായി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് പങ്കുവയ്ക്കുന്നതിനിടെ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്

സമുദായത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണം വകമാറ്റിയെന്ന ആരോപണവുമായി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് പങ്കുവയ്ക്കുന്നതിനിടെ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമുദായത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണം വകമാറ്റിയെന്ന ആരോപണവുമായി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് പങ്കുവയ്ക്കുന്നതിനിടെ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമുദായത്തിന്റെ പേരില്‍ പിരിച്ചെടുത്ത പണം വകമാറ്റിയെന്ന ആരോപണവുമായി വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് പങ്കുവയ്ക്കുന്നതിനിടെ കുവൈത്ത് കെഎംസിസിയിലെ കൂട്ടത്തല്ല് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വസ്തുതയറിയാം

∙ അന്വേഷണം

ADVERTISEMENT

വയനാട് ദുരന്തത്തിന് വേണ്ടി പിരിച്ച പണം KMCC നേതാക്കൾ കട്ട് നക്കിയതിൻറ പേരിൽ കുവൈത്ത് KMCC യിൽ കൂട്ടത്തല്ല്. പിരിക്കുക,മുക്കുക,നക്കുക. 'ഇതെല്ലാം സമുദായത്തിൻറ പേരിൽ  എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജിൽ പരിശോധിച്ചപ്പോൾ 2024 മേയ് 31ന് മീഡിയ വണ്‍ യുട്യൂബില്‍ പങ്കുവച്ച സമാന വിഡിയോ ലഭിച്ചു.  ഞങ്ങള് പറയുന്നേ ഇങ്ങള് കേള്‍ക്കൂലേ...; പി.എം.എ സലാമിന് നേരെ KMCC യോഗത്തില്‍ കയ്യേറ്റം എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വിഡിയോയുടെ വിവരണത്തില്‍ കുവൈത്ത് കെഎംസിസി യോഗത്തില്‍ കയ്യാങ്കളിയുണ്ടായെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനേയും സംഘത്തെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായും വ്യക്തമാക്കുന്നുണ്ട്. വിഡിയോയുടെ പൂർണ്ണരൂപം കാണാം

ഈ സൂചനകളിൽ നിന്ന് നടത്തിയ കീവേഡ് പരിശോധനയിൽ  കുവൈത്ത് കെ.എം.സി.സി യോഗത്തില്‍ കയ്യാങ്കളി; പിഎംഎ സലാമിനുനേരെ കയ്യേറ്റശ്രമം എന്ന തലക്കെട്ടോടെ 2024 ജൂൺ 1ന് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്  ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

കുവൈത്ത് കെഎംസിസി യോഗത്തില്‍ സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാമിന് നേരെ കയ്യേറ്റ ശ്രമം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുവൈറ്റിലെത്തിയ പി.എം.എ.സലാം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് സംഘർഷം തുടങ്ങിയത് . സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർക്ക് നേരെയും കയ്യേറ്റമുണ്ടായി . തുടർന്ന് യോഗം പിരിച്ചു വിട്ട് നേതാക്കൾ പുറത്തേക്ക് പോവുകയായിരുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉള്ളപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ അച്ചടക്ക നടപടിക്ക് മുസ്‌ലിം ലീഗ് നേതൃത്വത്തോട് ശുപാർശ ചെയ്യുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് നാസർ മഷൂർ തങ്ങൾ പറഞ്ഞു. എന്നാൽ കയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ രീതിയിൽ ജില്ലാ കമ്മറ്റികൾ രൂപീകരിക്കണമെന്ന ആവശ്യം നേതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കെഎംസിസി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണോത്തും പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

മാസങ്ങള്‍ക്ക് മുമ്പേ കുവൈത്ത് കെഎംസിസിയുടെ ചുമതലയുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹിമാന്‍ രണ്ടത്താണി പ്രശ്ന പരിഹാരത്തിനായി കുവൈത്തിലെത്തിയിരുന്നെങ്കിലും, പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്നില്ല. കഴിഞ്ഞ റമദാനിൽ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്‌താർ സംഗമത്തിലും പരസ്യമായ വാക്ക് തര്‍ക്കവും, പിന്നീട് കെഎംസിസി ഓഫീസിൽ ചിലർ അതിക്രമിച്ച് കടന്നു കയ്യേറ്റം നടത്തിയതായും പരാതി ഉയരുകയും ചെയ്തിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

2024 ജൂലൈ 30നാണ് വയനാട് ദുരന്തം. എന്നാൽ  2024 മേയ് 31ലെ കെഎംസിസി യോഗത്തിലാണ് വൈറല്‍ വിഡിയോയിലെ സംഭവം നടന്നിരിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇക്കാരണത്താൽ തന്നെ വയനാട് ദുരന്തവുമായി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്ന് ബോധ്യമായി.

ADVERTISEMENT

കുവൈറ്റ് കെഎംസിസിയിലെ ഒരു അംഗവുമായി ഞങ്ങൾ സംസാരിച്ചു. കെഎംസിസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഡിയോയാണിത്. വയനാട് ദുരിതാശ്വാസ ഫണ്ടുമായി വൈറല്‍ വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.  സംഘടനയിലെ ചില തർക്കങ്ങളെ തുടർന്ന് പ്രശ്നപരിഹാരത്തിനും തെരഞ്ഞെടുപ്പിനുമെത്തിയ നേതാക്കളുമായാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ  കെഎംസിസി നേതാക്കള്‍ക്കെതിരെ പിന്നീട് അച്ചടക്ക നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

കുവൈത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെഎംസിസി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും  ലഭിച്ചു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കണ്ണോത്തിനും സഹപ്രവര്‍ത്തകര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ഷറഫുദ്ദീന്‍ കണ്ണോത്തിന് പുറമെ മുഹമ്മദ് അസ്‌ലം, ഷാഫി കൊല്ലം, നിഷാന്‍ അബ്ദുള്ള തുടങ്ങിയവരെ ലീഗിന്റെയും കെഎംസിസിയുടേയും പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്‌തു. ഇവര്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുത്തത്. ലീഗ് നേതാക്കളായ പി.എം.എ.സലാം, അബ്ദുൾ റഹ്‌മാന്‍ രണ്ടത്താണി, ആബിദ് തങ്ങള്‍ എന്നിവര്‍ കെഎംസിസി സംഘടനാ തെരഞ്ഞെടുപ്പിനായി കഴിഞ്ഞ ആഴ്ച കുവൈത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം എന്നാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

∙ വസ്തുത

കെഎംസിസി യോഗത്തിലെ സംഘര്‍ഷത്തിന്റെ വിഡിയോയ്ക്ക് വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധമില്ല.

English Summary :The video of the clash at the KMCC meeting has nothing to do with the Wayanad Relief Fund