ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്‌ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട് എന്ന കുറിപ്പിനൊപ്പം ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ഒരു ഷോപ്പിങ് മാളാണ് ഈ പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന അവകാശാവദവുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്‌ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട് എന്ന കുറിപ്പിനൊപ്പം ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ഒരു ഷോപ്പിങ് മാളാണ് ഈ പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന അവകാശാവദവുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി

∙ അന്വേഷണം

ADVERTISEMENT

ഡിസ്‌കൗണ്ട് ജിഹാദ്. ഹൈദരാബാദ് മാളിലെ പരസ്യം. ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്‌കൗണ്ട് എന്നാണ് ഒരു പോസ്റ്ററിനൊപ്പമുള്ള കുറിപ്പിലുള്ളത്. പോസ്റ്റ് കാണാം.

വൈറൽ പോസ്റ്റ് റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ നിരവധി പേർ ഇതേ അവകാശവാദങ്ങളോടെ ഈ പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തി. ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ പോസ്റ്ററിലെ വാചകങ്ങളുടെ പരിഭാഷ പരിശോധിച്ചപ്പോൾ  ഹിന്ദു പെൺകുട്ടിക്കൊപ്പം വരുന്ന ഇസ്‍‌ലാം യുവാവിന് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് പോസ്റ്ററിലെവിടെയും തന്നെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി. റമദാൻ മാസത്തിൽ പത്ത് മുതൽ അമ്പത് ശതമാനം ഡിസ്‌കൗണ്ട് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. മേയ് 20 മുതൽ ജൂൺ 5 വരെ ഈ ഡിസ്‌കൗണ്ട് ലഭിക്കുമെന്നും ഇതിൽ പറയുന്നുണ്ട്.

ADVERTISEMENT

കൂടുതൽ പരിശോധനയിൽ ഇതേ പോസ്റ്റർ 2019ലും പ്രചരിച്ചതായി കണ്ടെത്തി. What is this hoarding trying to encourage exactly? #LoveJihad? Why is it that in such ‘inter-faith’ display, the man is always Muslim and the woman is always Hindu? Why not the other way around? എന്നാണ് ഈ പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. പോസ്റ്റ് കാണാം. 

ഹോൾഡിങ്ങിലെ വിവരങ്ങളുടെ പരിഭാഷ പരിശോധിച്ചപ്പോൾ സെക്കന്തരാബാദിലുള്ള സി.എം.ആർ. ഷോപ്പിങ് മാൾ റംസാനുമായി ബന്ധപ്പെട്ട് 2019-ൽ സ്ഥാപിച്ച പരസ്യ ബോർഡാണിതെന്ന് ബോധ്യമായി. 2019ൽ തെലങ്കാന കോൺഗ്രസ്  ഭരിച്ചിരുന്നില്ല. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് 2023ലാണ്. അക്കാലയളവിൽ അവിടെ ഭരണത്തിലുണ്ടായിരുന്നത് ഇപ്പോൾ ബിആർഎസ് എന്ന് പുനർനാമകരണം ചെയ്‌ത ടിആർഎസ് പാർട്ടിയാണ്. ഇതിൽ നിന്ന് കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്തെന്നുള്ള അവകാശവാദവും തെറ്റാണെന്ന് വ്യക്തമായി.

ADVERTISEMENT

കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ വൈറൽ പോസ്റ്റുമായി ബന്ധപ്പെട്ട് 2019 മെയ് 31ന് CMR ഷോപ്പിങ് മാള്‍ ക്ഷമാപണം നടത്തിയതായുള്ള ഒരു  ഫേ‌യ്‌സ്‌ബുക് പോസ്റ്റ് കണ്ടെത്തി. പോസ്റ്റ് കാണാം.

CMR തെലങ്കാന ഗ്രൂപ്പിൽ നിന്നുള്ള തെറ്റിന് ക്ഷമാപണം.ഏതെങ്കിലും മതവികാരം വ്രണപ്പെടുത്താനോ വേർതിരിവ് സൃഷ്ടിക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ എല്ലാ മതങ്ങളെയും പിന്തുണയ്ക്കുകയും പക്ഷപാതമില്ലാതെ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നു. എല്ലാ ഹോർഡിംങ്ങുകളും നീക്കം ചെയ്തു, ഭാവിയിൽ ഇത്തരത്തിലുള്ള ഒന്നും ആവർത്തിക്കില്ലെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ആന്ധ്രാപ്രദേശിലെ സി.എം.ആർ. ഷോപ്പിംഗ് മാളിന് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നാണ് അവർ പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് തെലങ്കാനയിലെ സി.എം.ആർ. ഷോപ്പിങ് മാൾ എന്ന സ്ഥാപനം റംസാനോടനുബന്ധിച്ച് 2019-ൽ സ്ഥാപിച്ച ഹോർഡിങ്ങിന്റെ ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി

∙ വസ്തുത

ഹിന്ദു പെൺകുട്ടികളുമായി വരുന്ന മുസ്‌ലിം യുവാക്കൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും' എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്.  

English Summary: Up to 50 percent discount in the mall for Muslim youths who come with Hindu girls is fake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT