പ്രിയങ്കയുടെ വിജയം ആഘോഷിക്കാൻ വയനാട്ടിൽ കോൺഗ്രസുകാരൻ പശുവിനെ വെടിവച്ചു കൊന്നോ?| Fact Check
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിൽ നിന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ദിവസങ്ങൾക്ക് ശേഷം, പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഒരു പ്രാദേശിക പാർട്ടി നേതാവ് പശുവിനെ കൊന്നതായുള്ള അവകാശവാദങ്ങളുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്‌തവമറിയാം. ∙

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര വയനാട്ടിൽ നിന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ദിവസങ്ങൾക്ക് ശേഷം, പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഒരു പാർട്ടി പ്രവർത്തകൻ പശുവിനെ കൊന്നതായുള്ള അവകാശവാദങ്ങളുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്‌തവമറിയാം.
∙ അന്വേഷണം
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ വിജയം ആഘോഷിക്കാൻ കേരള കോൺഗ്രസിന്റെ മാധ്യമ ചുമതലയുള്ള മുഹമ്മദ് മുജാഹിദ് ഇസ്‌ലാം പശുവിനെ തലയിൽ വെടിവച്ച് ബലിയർപ്പിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
വൈറലായ വിഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിൾ ലെൻസിലൂടെ പരിശോധിച്ചപ്പോൾ 2024 മേയ് 7-ന് ഇതേ വിഡിയോ ഉൾക്കൊള്ളുന്ന ഒരു എക്‌സ് പോസ്റ്റ് കണ്ടെത്തി. മണിപ്പൂരിലാണ് സംഭവം നടന്നതെന്നും പശുവിന് നേരെ വെടിയുതിർത്തയാൾ കുക്കി തീവ്രവാദിയാണെന്നുമായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.
കൂടുതൽ പരിശോധനയിൽ പോസ്റ്റിന് മറുപടിയായി, മൃഗ സംരക്ഷണ സംഘടനയായ 'പെറ്റ'യുടെ പ്രതികരണം ഞങ്ങൾക്ക് ലഭിച്ചു. 2024 മെയ് 7നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. "കുറ്റകൃത്യം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിന് മണിപ്പൂർ പൊലീസിന്റെ സൈബർ ക്രൈം സെല്ലുമായി ചേർന്ന് ക്രൂരത പ്രതികരണ സംഘം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു 'പെറ്റ' പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്." 'പെറ്റ' ഇന്ത്യയുടെ പോസ്റ്റ് കാണാം
കൂടുതൽ കീവേഡ് തിരയലിൽ 2024 മേയ് 7-ന് The Free Press Journal-ന്റെ ഒരു വാർത്താ റിപ്പോർട്ട് ലഭിച്ചു. മണിപ്പൂരിലാണ് സംഭവം നടന്നതെന്നും കുറ്റവാളിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനരോഷമുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് മണിപ്പൂരിൽ നിന്നുള്ള വിഡിയോയാണ് പ്രിയങ്ക ഗാന്ധി വദ്രയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട സംഭവമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നതെന്ന് വ്യക്തമായി.
∙ വാസ്തവം
പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ ഉപതിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകൻ പശുവിനെ വെടിവെച്ച് കൊന്നെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ മണിപ്പൂരിൽ നിന്നുള്ളതാണ്. പ്രിയങ്കഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയവുമായി വൈറൽ വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി പിടിഐ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: The viral video has no Connection with Priyanka Gandhi's election victory in Wayanad