സ്വിഫ്റ്റിനെ പുച്ഛിക്കുന്നവർ ഈ വി‍ഡിയോ കാണുക

Screengrab

മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. അടുത്തിടെ പുറത്തിറങ്ങിയ മൂന്നാം തലമുറയ്ക്കും മികച്ച വരവേൽപ്പാണ് ലഭിച്ചത്. സ്വിഫ്റ്റിനെ നിർമാണ നിലവാരം മോശമാണെന്നാണ് എതിരാളികൾ പറയുന്നത്. ക്രാഷ് ടെസ്റ്റിൽ വിജയിക്കുന്നുണ്ടെങ്കിലും സ്വിഫ്റ്റ് സുരക്ഷിതമല്ലെന്നാണ് ഇക്കൂട്ടരുടെ ആരോപണം.

സ്വിഫ്റ്റിന്റെ പുച്ഛിക്കുന്നവർക്ക് മറുപടിയാണ് മൂസ് ടെസ്റ്റിൽ ‍വിജയിക്കുന്ന വിഡിയോ. ലോകത്തിലെ പല പ്രമുഖ കാർ നിർമാതാക്കളുടേയും കാറുകൾ പരാജയം രുചിച്ച മൂസ് ടെസ്റ്റിൽ ഈസിയായി സ്വിഫ്റ്റ് പാസായി. ക്രാഷ് ടെസ്റ്റ് വാഹനത്തിന്റെ സുരക്ഷ അളക്കുന്നതിനാണെങ്കിൽ മൂസ് ടെസ്റ്റ് സ്റ്റബിലിറ്റിയാണ് അളക്കുന്നത്. 77 കിലോമീറ്റർ വേഗത്തിൽ നടത്തിയ ടെസ്റ്റിൽ സ്വിഫ്റ്റ് സ്റ്റേബിളാണെന്ന് തെളിഞ്ഞു.

അൽപ്പം ബോഡിറോള്‍ അനുഭവപ്പെട്ടെങ്കിലും അപകടകരമാകുന്ന തരത്തിലില്ല. എന്നാൽ 80 കിലോമീറ്റർ വേഗത്തിൽ നടത്തിയ ടെസ്റ്റിൽ ചെറിയ ബോഡി റോളുണ്ടെങ്കിലും സ്റ്റേബിള്‍ തന്നെയാണ്. പിന്നീട് നടത്തിയ സ്റ്റെബിലിറ്റി പരീക്ഷയിലും സ്വിഫ്റ്റ് പൂർണമായും വിജയിക്കുന്നുണ്ട്.  മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിലൂടെ അവതരിപ്പിച്ച ഹെർടെക് പ്ലാറ്റ്ഫോമിലാണ് കാർ നിർമിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം വിപണിയിലെത്തിയ പുതിയ സ്വിഫ്റ്റ് സൂപ്പർ ഹിറ്റായി മുന്നേറുകയാണ്.