ഉൽസവകാല വാഹന വിൽപന പൊടിപൊടിക്കുമ്പോൾ, ഉപഭോക്താക്കളുടെ വാങ്ങൽശേഷി വർധിപ്പിക്കാൻ ആകർഷകമായ കാർ ലോൺ ഓഫറുകളുമായി ബാങ്കുകളും. ഉൽസവസീസണിൽ എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കോർപറേഷൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക് എന്നിവ പൂർണമായും പ്രോസസിങ് ഫീസ് ഒഴിവാക്കി. പരിമിത കാലത്തേക്കാണ് ഈ ഓഫർ. പല ബാങ്കുകളും സ്ത്രീകളുടെ പേരിലുള്ള ലോണുകൾക്ക് പ്രത്യേക പലിശയിളവും നൽകുന്നു.
ലോണിനൊപ്പം ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് സ്കീമിൽ ചേർന്നാലും പ്രത്യേക പലിശ കിഴിവ് ചില ബാങ്കുകൾ നൽകും. 3, 5, 7 വർഷ തിരിച്ചടവ് കാലാവധിയിലാണ് കാർ ലോൺ കിട്ടുക. കുറഞ്ഞ വർഷത്തേക്ക് ലോൺ എടുത്താൽ മാസതവണ കൂടുതലായിരിക്കും. പക്ഷേ, മൊത്തം പലിശയടവിൽ കുറവുവരുമെന്ന മെച്ചമുണ്ട്. കുറഞ്ഞ മാസതവണയിൽ ഏഴുവർഷ കാലാവധിയിൽ ലോൺ എടുക്കുന്നതിനോടാണ് ഇടത്തരക്കാർക്കു പ്രിയം. ചിലർ എക്സ് ഷോറൂം വിലയുടെ 100 ശതമാനവും ലോൺ അനുവദിക്കും. മറ്റു ചില ബാങ്കുകൾ 90ശതമാനം വരെയാണ് ലോൺ നൽകുക.
ആവശ്യമായ രേഖകള്‍
∙ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
∙ ഫോട്ടോ
∙ തിരിച്ചറിയൽ രേഖ
∙ ഏറ്റവും പുതിയ സാലറി സ്‌ലിപ്
∙ സാലറി സർട്ടിഫിക്കറ്റ്
∙ കഴിഞ്ഞ രണ്ടു വർഷത്തെ ഇൻകംടാക്സ് റിട്ടൺ ഫയൽ
∙ ചെയ്തത് അല്ലെങ്കിൽ ഫോം 16