മലയാള സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഓരോ വാർത്തകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്നും ലേലേട്ടനും ഒന്നിക്കുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരുന്നു പീറ്റർ ഹെയ്ന്റെ കാർ ഡ്രിഫ്റ്റിങ്.
ഒടിയന്റെ ലൊക്കഷനിലെ തമാശ എന്നു പറഞ്ഞാണ് വാഹനം ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ ഹെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മാരുതി സുസുക്കി ബ്രെസയാണ് പീറ്റർ ഹെയ്ൻ ഡ്രിഫ്റ്റ് ചെയ്യിക്കുന്നത്. 145 ദിവസം നീണ്ട ഒടിയന്റെ ചിത്രീകരണം ഈയിടെയാണ് അവസാനിച്ചത്.
ശ്രീകുമാർ മേനോനാണ് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. കൂടാതെ മഞ്ജു വാരിയർ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, കൈലാഷ്, ശ്രീജയ, സന അൽത്താഫ്, സന്തോഷ് കീഴാറ്റൂർ, അനീഷ് മേനോൻ, ഹരിത്ത് എന്നീ താരങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.
മാരുതിയുടെ കോംപാക്റ്റ് എസ് യു വി ബ്രെസ വിപണിയിലെത്തുന്നത് 2016ലാണ്. എസ് യു വിയുടെ രൂപവും മികച്ച സൗകര്യങ്ങളും മാരുതിയുടെ വിശ്വാസ്യതയും വിറ്റാര ബ്രെസയെ ഇന്ത്യയിലെ ജനപ്രിയ കോംപാക്റ്റ് എസ് യു വിയാക്കി മാറ്റി 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കുള്ളത്; പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.