വലുപ്പച്ചെറുപ്പമില്ലാതെ ട്രാഫിക് നിയമങ്ങൾ എല്ലാവരും പാലിച്ചാൽ മാത്രമേ റോഡുകളിലെ യാത്ര സുരക്ഷിതമാകുകയുള്ളു. പൊതുജനം മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രിയക്കാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമെല്ലാം നിയമങ്ങൾ പാലിച്ച് മുന്നോട്ടു പോകണം. ട്രാഫിക് നിയമങ്ങൾ പാലിക്കപ്പെണമെങ്കിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും നിയമം തെറ്റിച്ചാൽ വലുപ്പച്ചെറുപ്പം നോക്കാതെ നടപടിയെടുക്കുകയും വേണം.
ട്രാഫിക് നിയമം തെറ്റിച്ച് നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത കമ്മീഷണറെക്കോണ്ട് ഫൈൻ അടപ്പിച്ച് കൈയടി നേടിയിരിക്കുന്ന തെലങ്കാന പൊലീസ്. നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത വാഹനത്തിന്റെ ചിത്രം ഒരു പത്രപ്രവർത്തകൻ ട്വീറ്റ് ചെയ്തതിന് തുടർന്നാണ് നടപടി. ഫൈൻ അടിച്ച പൊലീസ് ചെല്ലാൻ സഹിതം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അഡീഷണൽ കമ്മീഷണർ ഓഫ് ട്രാക്കിന്റെ വാഹനമായിരുന്നു അഥ്. അനധികൃത പാർക്കിങ്ങിനായി 235 രൂപയാണ് പിഴ വിധിച്ചത്. ഹൈദരാബാദ് ട്രാഫിക് പൊലീസിന്റെ തീരുമാനം കൈയടിയോടെയാണ് സ്വീകരിക്കുന്നത്. ഇത്തരം നടപടികളുമായി മുന്നോട്ട് പോയാൽ കൂടുതൽ ആളുകൾ ട്രാഫിക് നിയമം പാലിച്ച് വാഹനമോടിക്കും എന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്.