മല്ലൂ ട്രാവലറിന് പുതിയ അപ്പാച്ചെ ആർആർ 310 സമ്മാനിച്ച് ടിവിഎസ്: വിഡിയോ
ടിവിഎസിന്റെ ബൈക്കിൽ കേരളത്തിൽ നിന്ന് ലോകം ചുറ്റാനിറങ്ങിയ ആളാണ് മല്ലൂ ട്രാവലർ എന്ന പേരിൽ പ്രശസ്തനായ വ്ലോഗർ ഷാക്കിർ സുബ്ഹാൻ. ലോകം മുഴുവൻ കൊറോണ വൈറസ് ബാധയെത്തുടർന്ന് അസർബൈജാനിൽ യാത്രയ്ക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് തിരിച്ചുപോരേണ്ടി വന്നു ഈ യാത്രാപ്രേമിക്ക്. ബൈക്ക് അസർബൈജാനിൽ സുഹൃത്തുക്കളുടെ വീട്ടിൽ

ടിവിഎസിന്റെ ബൈക്കിൽ കേരളത്തിൽ നിന്ന് ലോകം ചുറ്റാനിറങ്ങിയ ആളാണ് മല്ലൂ ട്രാവലർ എന്ന പേരിൽ പ്രശസ്തനായ വ്ലോഗർ ഷാക്കിർ സുബ്ഹാൻ. ലോകം മുഴുവൻ കൊറോണ വൈറസ് ബാധയെത്തുടർന്ന് അസർബൈജാനിൽ യാത്രയ്ക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് തിരിച്ചുപോരേണ്ടി വന്നു ഈ യാത്രാപ്രേമിക്ക്. ബൈക്ക് അസർബൈജാനിൽ സുഹൃത്തുക്കളുടെ വീട്ടിൽ സൂക്ഷിച്ചിട്ടായിരുന്നു ഷാക്കിറിന്റെ മടക്കം. ഒറ്റയ്ക്കുള്ള ലോകയാത്രയ്ക്ക് കൂട്ടായ ആർടിആർ 200 4വി ക്ക് പകരം മല്ലു ട്രാവലറിന് പുതിയ ബൈക്ക് സമ്മാനിച്ചിരിക്കുയാണ് ടിവിഎസ്.
അപ്പാച്ചെ ആർആർ 310 ആർ ബൈക്കാണ് മല്ലൂട്രാവലറിന് ടിവിഎസ് നൽകിയത്. പുതിയ ബൈക്ക് ലഭിച്ച വിവരം ഷാക്കിർ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. കൊറോണ കാലം കഴിഞ്ഞാൽ യാത്ര പുനരാരംഭിക്കുന്നതു തന്റെ പഴയ ബൈക്കിൽ തന്നെയാകുമെന്നും അപ്പോൾ അസർബൈജാനിലെത്തി ബൈക്ക് വീണ്ടെടുക്കുമെന്നും ഷാക്കിർ വിഡിയോയിൽ പറയുന്നുണ്ട്. പുതിയ ബൈക്ക് നൽകിയ ടിവിഎസിന് നന്ദിയും പറഞ്ഞുകൊണ്ടാണ് മല്ലു ട്രാവലറിന്റെ ഇത്തവണത്തെ വിഡിയോ അവസാനിക്കുന്നത്.
അസർബൈജാനിൽ നിന്ന് കണ്ണൂരെത്തി ആദ്യം ഐസുലേഷനിലും തുടർന്ന് കോവിഡ് 19 ബാധയില്ലെന്ന് ഉറപ്പിച്ചതിനെ തുടർന്ന് വീട്ടിലേക്കും പോയ മല്ലൂട്രാവറിന്റെ ഐസുലേഷൻ വാർഡ് വിഡിയോകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ആരോഗ്യവകുപ്പുമായി പൂർണ്ണമായും സഹകരിച്ച ഷാക്കിർ സുബ്ഹാന് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ നന്ദിയും രേഖപ്പെടുത്തിയിരുന്നു.
ടിവിഎസ് ശ്രേണിയിലെ ഏറ്റവും വിലയേറിയ ബൈക്കുകളിലൊന്നാണ് ആർആർ 310. 312 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ബൈക്കിൽ. 9,000 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,700 ആർ പി എമ്മിൽ 27.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.