യന്ത്രതകരാറിനെ തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ പൈലറ്റ് ചെറുവിമാനം അതിസാഹസികമായി ഇറക്കി. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ സെഡോണയിലാണ് അടിയന്തരഘട്ടത്തില്‍ പൈലറ്റ് റോഡിനെ റണ്‍വേയാക്കി മാറ്റിയത്. രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന ഒറ്റ എൻജിനുള്ള ചെറുവിമാനമാണ് നടുറോഡില്‍ ഇറക്കേണ്ടി വന്നത്. സെഡോണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യന്ത്രതകരാറിനെ തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ പൈലറ്റ് ചെറുവിമാനം അതിസാഹസികമായി ഇറക്കി. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ സെഡോണയിലാണ് അടിയന്തരഘട്ടത്തില്‍ പൈലറ്റ് റോഡിനെ റണ്‍വേയാക്കി മാറ്റിയത്. രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന ഒറ്റ എൻജിനുള്ള ചെറുവിമാനമാണ് നടുറോഡില്‍ ഇറക്കേണ്ടി വന്നത്.

സെഡോണ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെയാണ് യന്ത്രതകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. മുന്നോട്ട് പോകാനുള്ള ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തുള്ള ഹൈവേ 89എയില്‍ വിമാനം ഇറക്കാനുള്ള ശ്രമം ആരംഭിച്ചു. റോഡിന് മുകളിലൂടെ കിഴക്കു പടിഞ്ഞാറ് ദിശയിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. വാഹനങ്ങള്‍ക്ക് മുകളിലൂടെ പറന്ന് തിരക്കില്ലാത്ത ഭാഗത്ത് വിമാനം ഇറക്കാനായിരുന്നു പദ്ധതി.
ആദ്യ തവണ വിമാനം ലാന്‍ഡ് ചെയ്യാനുള്ള പൈലറ്റിന്റെ ശ്രമം വിജയിച്ചില്ല. ഇതിനിടെ പല വാഹനങ്ങളുടേയും തൊട്ടുമുകളിലൂടെ പറക്കുകയും ചെയ്തു. വിമാനം വളരെ താഴ്ന്ന് പറക്കുന്നതുകണ്ട് വാഹനങ്ങള്‍ വേഗത കുറച്ചതും റോഡില്‍ ആവശ്യത്തിന് സ്ഥലം ലഭിച്ചതും പൈലറ്റിന് രണ്ടാം ശ്രമത്തില്‍ തുണയായി. റോഡില്‍ ലാന്‍ഡ് ചെയ്ത വിമാനം സമീപത്തെ നടപ്പാതയിലേക്ക് കയറി ചിറകുകള്‍ ഉരസിയാണ് നിന്നത്.

ADVERTISEMENT

'ഒരു വാഹനത്തിലും ഇടിക്കാതെ വിമാനത്തിനുള്ളിലും പുറത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കാതെ വിമാനം ഇറക്കിയ പൈലറ്റ് അഭിനന്ദനം അര്‍ഹിക്കുന്നു' എന്നാണ് സംഭവത്തെക്കുറിച്ച് സെഡോണ അഗ്നിശമനവിഭാഗത്തിലെ ഫയര്‍ മാര്‍ഷല്‍ ജോണ്‍ ഡേവിസ് പ്രതികരിച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും സ്വയം വാതില്‍ തുറന്നാണ് പുറത്തിറങ്ങിയത്. വിശദപരിശോധനക്കായി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഴപ്പങ്ങളൊന്നുമില്ലെന്ന് പിന്നീട് തെളിഞ്ഞു.

അതേസമയം, ഹൈവേ ലാന്‍ഡിംങിനിടെ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈകാതെ വിമാനം റോഡില്‍ നിന്നും മാറ്റുകയും ചെയ്തു. സംഭവത്തില്‍ അമേരിക്കന്‍ വ്യോമയാന മന്ത്രാലയം(എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Plane Makes Emergency Landing On Busy Road Sedona

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT