വെള്ളത്തിലും കരയിലും ലാൻഡ് ചെയ്യുന്ന കുഞ്ഞൻ വിമാനം; സീ പ്ലെയ്നെക്കുറിച്ച് കൂടുതൽ അറിയാം
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് അവസരം നൽകുന്ന പദ്ധതിയാണ് സീ പ്ലെയ്ൻ പദ്ധതി. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാർ എന്നിവയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് റൂട്ട് നൽകിയിരിക്കുന്നത്. കേന്ദ്രത്തിന്റെ

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് അവസരം നൽകുന്ന പദ്ധതിയാണ് സീ പ്ലെയ്ൻ പദ്ധതി. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാർ എന്നിവയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് റൂട്ട് നൽകിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ആർസിഎസ് ഉഡാൻ (റീജനൽ കണക്ടിവിറ്റി സ്കീം) പദ്ധതി പ്രകാരം നടത്തുന്ന പരീക്ഷണ പറക്കലിന് ശേഷമായിരിക്കും കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിക്കുക.
കാനഡയിലെ ഡി ഹാവ് ലാൻഡ് കമ്പനിയുടെ ഡിഎച്ച്സി–6 400 ട്വിൻ ഓട്ടർ എന്ന വിമാനമാണ് കൊച്ചിയിലും മൂന്നാറിലെ മാട്ടുപെട്ടി ഡാമിലും ലാൻഡിങ് നടത്തിയത്.
ഡിഎച്ച്സി–6 400 ട്വിൻ ഓട്ടർ
വിമാന നിർമാണ രംഗത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഡി ഹാവ് ലാൻഡ് കാനഡയാണ് ഈ വിമാനത്തിന്റെ നിർമാതാക്കൾ. ബീവർ, ഓട്ടർ, ട്വിൻ ഓട്ടർ, ഡാഷ് തുടങ്ങിയ പ്രശസ്ത വിമാനങ്ങൾ കമ്പനി നിർമിച്ചിട്ടുണ്ട്. ട്വിൻ ഓട്ടർ എന്ന വിമാനം 2010 മുതൽ ഡിഎച്ച്സി നിർമിക്കുന്നുണ്ട്.
യുഎസ്എ, കാനഡ, സ്പെയിൻ, നോർവേ, ഇന്തോനീഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ ട്വിൻ ഓട്ടർ വിമാനങ്ങളുടെ സിവിലിയൻ മോഡൽ ഉപയോഗിക്കുന്നുണ്ട്. അർജന്റീന, ഓസ്ട്രേലിയ, ബെനിൻ, കാനഡ, ചിലെ, കൊളംബിയ, ഡെൻമാർക്, ഇക്കഡോർ, ഫ്രാൻസ്, ഹെയ്തി, ജമേക്ക, നേപ്പാൾ, നോർവേ, പരാഗ്വേ, പെറു, തായ്‌ലൻഡ്, യുകെ, യുഎസ്എ തുടങ്ങി നിരവധി രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങളും ഈ വിമാനത്തിന്റെ മിലിറ്ററി മോഡലും ഉപയോഗിക്കുന്നുണ്ട്.
പ്രാറ്റ് ആന്റ് വിറ്റ്നിയുടെ രണ്ട്, പിടിഎ6എ ഫ്രീ–ടർബൈൻ എൻജിനാണ് വിമാനത്തിൽ. 19 പേരെ വഹിക്കാൻ ശേഷിയുണ്ട് ഈ എൻജിന്. പരമാവധി 5670 കിലോഗ്രാം ഭാരം വരെ വഹിച്ച് പറന്നുയരാൻ കഴിയുന്ന വിമാനത്തിന് 5579 കിലോഗ്രാം വരെ വഹിച്ച് ലാൻഡ് ചെയ്യാനും സാധിക്കും. രണ്ട് പൈലറ്റുമാർ വരെയാണ് വിമാനത്തിലുള്ളത്. സീലെവലിൽ 170 നോട്ടും 5000 അടി ഉയരത്തിൽ 181 നോട്ടും 10000 അടി ഉയരത്തിൽ 182 നോട്ടുമാണ് പരമാവധി വേഗം. 25000 അടി ഉയരത്തിൽ വരെ ഈ ചെറു വിമാനത്തിന് പറക്കാൻ സാധിക്കും.
സ്റ്റാൻഡേർഡ് ഇന്ധനടാങ്ക് ഉപയോഗിക്കുന്ന വിമാനത്തിന് 1480 കിലോമീറ്ററും കൂടുതൽ ഫ്യൂവൽ കൊള്ളുന്ന ലോങ് റേഞ്ച് ഇന്ധനടാങ്ക് ഉപയോഗിക്കുന്ന വിമാനത്തിന് 1832 കിലോമീറ്റർ വരെയും ഒറ്റയടിക്ക് പറക്കാം. വിഐപി, എക്സിക്യൂട്ടീവ്, കോർപ്പറേറ്റ്, മെഡിക്കൽ ഇവാക്കുവേഷൻ, എന്നീ സീറ്റിങ് കോൺഫിഗറേഷനുകളിൽ വിമാനം ലഭിക്കും.