നവരാത്രി-ദീപാവലി ഉത്സവകാലത്തിനു മുന്നോടിയായി പുതുതലമുറ സെലേറിയൊ അവതരിപ്പിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. 2014ൽ അരങ്ങേറിയ സെലേറിയൊയെ പൂർണമായും അഴിച്ചു പണിയാനാണു കമ്പനി തയാറെടുക്കുന്നത്. നിലവിലെ വാഗൻ ആറിന് അടിത്തറയാവുന്ന ഹാർടെക്ട് പ്ലാറ്റ്ഫോമാവും പുതിയ രൂപകൽപ്പന സഹിതമെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി-ദീപാവലി ഉത്സവകാലത്തിനു മുന്നോടിയായി  പുതുതലമുറ സെലേറിയൊ അവതരിപ്പിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. 2014ൽ അരങ്ങേറിയ സെലേറിയൊയെ പൂർണമായും അഴിച്ചു പണിയാനാണു കമ്പനി തയാറെടുക്കുന്നത്. നിലവിലെ വാഗൻ ആറിന് അടിത്തറയാവുന്ന ഹാർടെക്ട് പ്ലാറ്റ്ഫോമാവും പുതിയ രൂപകൽപ്പന സഹിതമെത്തുന്ന സെലേറിയൊയ്ക്കും അടിസ്ഥാനം. പോരെങ്കിൽ നിലവിലെ സെലേറിയൊയെ അപേക്ഷിച്ചു കൂടുതൽ വലിപ്പവും അടുത്ത തലമുറ മോഡലിനു പ്രതീക്ഷിക്കാം. വീൽബേസിനു നീളമേറുന്നതോടെ പുത്തൻ സെലേറിയൊയുടെ അകത്തളത്തിലും സ്ഥലസൗകര്യമേറും. 

പോരെങ്കിൽ അകത്തളത്തിലും സമഗ്രമായ പരിഷ്കാരങ്ങളോടെയാവും പുതിയ സെലേറിയൊയുടെ വരവ്. മുന്തിയ വകഭേദങ്ങളിലെങ്കിലും സ്മാർട് പ്ലേ സ്റ്റുഡിയോ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം ഇടംപിടിച്ചേക്കും.നിലവിൽ ഒരു ലീറ്റർ പെട്രോൾ എൻജിനോടെയാണു സെലേറിയൊ വിൽപ്പനയ്ക്കെത്തുന്നത്. എന്നാൽ പുതുതലമുറ സെലേറിയൊയിൽ വാഗൻ ആറിലെ പോലെ രണ്ട് എൻജിൻ സാധ്യതകൾ ലഭ്യമാവുമെന്നാണു സൂചന. ഒരു ലീറ്റർ പെട്രോൾ എൻജിനും കരുത്തേറിയ 1.2 ലീറ്റർ കെ സീരീസ് പെട്രോൾ എൻജിനും. അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എഎംടി) ഗീയർബോക്സുകളോടെ കാർ വിപണിയിലുണ്ടാവും. 

ADVERTISEMENT

ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയൊഗൊയും ഹ്യുണ്ടേയ് സാൻട്രോയുമായിരുന്നു നിലവിൽ സെലേറിയൊയുടെ എതിരാളികൾ. കരുത്തേറിയ എൻജിനും സ്ഥലസൗകര്യമേറിയ കാബിനുമൊക്കെയാവുന്നതോടെ രണ്ടാം തലമുറ സെലേറിയൊയ്ക്കു ഹ്യുണ്ടേയ് ഗ്രാൻഡ് ഐ ടെന്നിനോടും ഏറ്റുമുട്ടാൻ കഴിഞ്ഞേക്കും.

English Summary: All New Maruti Suzuki Celerio Launch Before Diwali