ഒരു കയ്യിൽ മൊബൈൽ, മറുകൈയിൽ വാഹനം; വിളിച്ചുവരുത്തിയ അപകടം – വൈറൽ വിഡിയോ
വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്നത് അറിയാമെങ്കിലും ഇപ്പോഴും ആ പ്രവർത്തി പിന്തുടരുന്നവരാണ് ഭൂരിപക്ഷവും. ഇത്തരം ചെയ്തികൾ ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ മാറിപോകാനും അപകടങ്ങൾക്കും കാരണമാകുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കണ്ടു കഴിഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് അപകടത്തിലേക്ക്

വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്നത് അറിയാമെങ്കിലും ഇപ്പോഴും ആ പ്രവർത്തി പിന്തുടരുന്നവരാണ് ഭൂരിപക്ഷവും. ഇത്തരം ചെയ്തികൾ ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ മാറിപോകാനും അപകടങ്ങൾക്കും കാരണമാകുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കണ്ടു കഴിഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് അപകടത്തിലേക്ക് നയിക്കുന്ന ഒരു വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു സ്കൂട്ടർ യാത്രികൻ സ്കോർപിയോയിലേക്ക് ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സ്‌കോർപിയോയുടെ ഡാഷ് ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിലാണ് പങ്കുവയ്ക്കപ്പെട്ടത്. വലിയ വേഗത്തിലൊന്നുമല്ലാതെയാണ് എസ് യു വിയുടെ യാത്ര. മാത്രമല്ല, വലതു വശത്തേക്കു തിരിയുമ്പോൾ ഹോണും മുഴക്കുന്നുണ്ട്. പെട്ടന്നു എതിർദിശയിൽ നിന്നും ഒരു സ്കൂട്ടർ യാത്രികൻ കടന്നു വരുന്നത് ദൃശ്യങ്ങളിൽ കാണാം. തെറ്റായ ദിശയിലൂടെ കയറി വരുന്ന സ്കൂട്ടർ, സ്കോർപിയോയെ കാണുമ്പോഴേക്കും ഏറെ അടുത്തെത്തി കഴിഞ്ഞിരുന്നു. സ്കൂട്ടർ നിയന്ത്രിക്കാനായി ഡ്രൈവർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വിഫലമാകുകയായിരുന്നു. സ്കൂട്ടർ യാത്രികൻ ഒരു കയ്യിൽ മൊബൈൽ ഫോൺ പിടിച്ചു കൊണ്ട് മറുകൈ കൊണ്ടാണ് വാഹനം നിയന്ത്രിച്ചിരുന്നത് എന്നതു തന്നെയാണ് ഈ അപകടത്തിനിടയാക്കിയതെന്നു വിഡിയോയിൽ വ്യക്തമാണ്.
അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം സ്കൂട്ടർ യാത്രികന്റെ ശ്രദ്ധ തെറ്റിച്ചതു കൊണ്ടാണ് ഇത്തരമൊരു അപകടമുണ്ടായതെന്നു നിസംശയം പറയാം. മാത്രമല്ല, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നതും പാലിച്ചിട്ടില്ല. രണ്ടു വാഹനങ്ങളും അമിത വേഗത്തിലായിരുന്നില്ല എന്നതു കൊണ്ടുതന്നെ സാരമായ പരിക്കുകളില്ലാതെ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടു എന്നതാണ് ഏറെ ആശ്വാസകരം.