പുത്തൻ എൻജിനോടെ മരാസൊ; വില 11.25 ലക്ഷം മുതൽ
മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിനോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മരാസൊ വിപണിയിലെത്തി. നവീകരിച്ച ഡീസൽ എൻജിനു പുറമെ മരാസൊ വകഭേദങ്ങളുടെ ഘടനയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ മഹീന്ദ്ര പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിനോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മരാസൊ വിപണിയിലെത്തി. നവീകരിച്ച ഡീസൽ എൻജിനു പുറമെ മരാസൊ വകഭേദങ്ങളുടെ ഘടനയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ മഹീന്ദ്ര പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. വകഭേദങ്ങളുടെ എണ്ണം നേരത്തെയുള്ള നാലിൽ നിന്നു മൂന്നായി കുറച്ചിട്ടുണ്ട്. മുമ്പ് എംടു, എം ഫോർ, എം സിക്സ്, എം എയ്റ്റ് എന്നീ പതിപ്പുകളിൽ മരാസൊ ലഭ്യമായിരുന്നെങ്കിൽ ഇനി എംടു, എംഫോർപ്ലസ്, എം സിക്സ് പ്ലസ് പതിപ്പുകൾ മാത്രമാണു വിൽപനയ്ക്കുണ്ടാവുക. എല്ലാ വകഭേദങ്ങളും ഏഴ് അഥവാ എട്ട് സീറ്റ് ക്രമീകരണത്തോടെ ലഭ്യമാവും.
മരാസൊയുടെ അടിസ്ഥാന വകഭേദമായ എംടുവിന് 11.25 ലക്ഷം രൂപയാണ് ഡൽഹി ഷോറൂമിൽ വില. ബി എസ് നാല് നിലവാരമുള്ള സമാന മോഡലിനെ അപേക്ഷിച്ച് 1.26 ലക്ഷം രൂപ അധികമാണിത്. മുന്തിയ വകഭേദമായ എം സിക്സ് പ്ലസിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 13.51 ലക്ഷം രൂപയും എട്ടു സീറ്റുള്ള വകഭേദത്തിന് 13.59 ലക്ഷം രൂപയുമാണു ഷോറൂം വില.
മരാസൊയിലെ 1.5 ലീറ്റർ ടർബോ ഡീസൽ എൻജിനിൽ പരിഷ്കാരങ്ങൾ വരുത്തി ബി എസ് ആറ് നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണു മഹീന്ദ്ര. മലിനീകരണ നിയന്ത്രണ നിലവാരം ഉയരുമ്പോളും 123 ബി എച്ച് പിയോളം കരുത്തും 300 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുമ്പത്തെ പോലെ ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള എം പി വിയിലെ ഏക ട്രാൻസ്മിഷൻ സാധ്യത. ‘മരാസൊ’യിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.
ക്രമേണ എം സ്റ്റാലിയൻ ശ്രേണിയിലെ പെട്രോൾ എൻജിൻ സഹിതവും ‘മരാസൊ’ വിൽപ്പനയ്ക്കെത്തും. 1.5 ലീറ്റർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിന് 163 ബി എച്ച് പിയോളം കരുത്തും 280 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ടാവും. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ ഐസിനിൽ നിന്നു കടമെടുത്ത് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാവും ഈ എൻജിനു കൂട്ട്.
അടിസ്ഥാന മോഡലായ ‘എം ടു’വിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും മഹീന്ദ്ര മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാൽ ‘എം ഫോർ പ്ലസി’ൽ 16 ഇഞ്ച് അലോയ് വീൽ, സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച കൺട്രോൾ, റിമോട്ട് ലോക്കിങ് എന്നിവ ലഭ്യമാക്കി. ‘എം സിക്സ് പ്ലസി’ലാവട്ടെ 17 ഇഞ്ച് അലോയ് വീൽ, റിയർ പാർക്കിങ് കാമറ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇടംപിടിച്ചു.
പുതിയ മരാസൊയുടെ ഡൽഹി ഷോറൂം വില(ലക്ഷം രൂപയിൽ). വകഭേദം, ബി എസ് ആറ് മോഡൽ വില, ബി എസ് നാല് മോഡൽ വില എന്ന ക്രമത്തിൽ):
എം ടു(7 സീറ്റ്): 11.25, 9.99
എം ടു(8 സീറ്റ്): 11.25, 9.99
എം ഫോർ(7 സീറ്റ്): ലഭ്യമല്ല, 11.56
എം ഫോർ(8 സീറ്റ്): ലഭ്യമല്ല, 11.64
എം ഫോർ പ്ലസ്(7 സീറ്റ്): 12.37, ലഭ്യമല്ല
എം ഫോർ പ്ലസ്(8 സീറ്റ്): 12.45, ലഭ്യമല്ല
എം സിക്സ്(7 സീറ്റ്): ലഭ്യമല്ല, 13.08
എം സിക്സ്(8 സീറ്റ്): ലഭ്യമല്ല, 13.16
എം സിക്സ് പ്ലസ്(7 സീറ്റ്): 13.51, ലഭ്യമല്ല
എം സിക്സ് പ്ലസ്(8 സീറ്റ്): 13.59
എം എയ്റ്റ്(7 സീറ്റ്): ലഭ്യമല്ല, 14.68
എം എയ്റ്റ്(8 സീറ്റ്): ലഭ്യമല്ല, 14.76
English Summary: Mahindra Marazzo BS 6 India Launched