ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ 10 നിയോസിന്റെ കോർപറേറ്റ് എഡീഷൻ പുറത്തിറക്കാൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. കാറിന്റെ ഇടത്തരം വകഭേദമായ മാഗ്നയ്ക്കു മുകളിൽ ഇടംപിടിക്കുന്ന കോർപറേറ്റ് എഡീഷനിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഹ്യുണ്ടേയ് ഉറപ്പാക്കും. ടേൺ ഇൻഡിക്കേറ്റർ സഹിതം പവർ ഫോൾഡിങ് ഔട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ 10 നിയോസിന്റെ കോർപറേറ്റ് എഡീഷൻ പുറത്തിറക്കാൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. കാറിന്റെ  ഇടത്തരം വകഭേദമായ മാഗ്നയ്ക്കു മുകളിൽ ഇടംപിടിക്കുന്ന കോർപറേറ്റ് എഡീഷനിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഹ്യുണ്ടേയ് ഉറപ്പാക്കും. ടേൺ ഇൻഡിക്കേറ്റർ സഹിതം പവർ ഫോൾഡിങ് ഔട്ടർ മിറർ, ഗൺമെറ്റൽ ഫിനിഷോടെ 15 ഇഞ്ച് അലോയ് വീൽ, സവിശേഷ ‘കോർപറേറ്റ് എഡീഷൻ’ ബാഡ്ജിങ്, സ്മാർട് ഫോൺ നാവിഗേഷൻ സഹിതം 6.75 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, എയർ പ്യൂരിഫയർ, ആന്റി ബാക്ടീരിയൽ സീറ്റ് തുടങ്ങിയവയൊക്കെ ‘നിയോസ് ഐ 10 കോർപറേറ്റ് എഡീഷനി’ൽ പ്രതീക്ഷിക്കാം. 

പോരെങ്കിൽ കാറിന്റെ മാഗ്ന വകഭേദത്തിൽ സെൻട്രൽ ലോക്കിങ്, കീ രഹിത എൻട്രി, വേഗം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഡോർ ലോക്ക്, എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ്, ഗ്ലോസ് ബ്ലാക്ക്/ക്രോം റേഡിയേറ്റർ ഫിനിഷ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ സ്വിച്ചുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവയൊക്കെ ഇപ്പോൾ തന്നെ ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്. സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്), ഇരട്ട എയർ ബാഗ്, സ്വീഡ് വാണിങ് സിസ്റ്റം എന്നിവയുമുണ്ട്.

ADVERTISEMENT

സാധാരണ പതിപ്പിലെ പെട്രോൾ–മാനുവൽ, പെട്രോൾ –എ എം ടി, ഡീസൽ – മാനുവൽ പവർ ട്രെയ്ൻ സാധ്യതകളോടെയാവും ഗ്രാൻഡ് ഐ 10 നിയോസ് കോർപറേറ്റ് എഡീഷന്റെയും വരവ്. കാറിലെ 1,197 സി സി, നാലു സിലിണ്ടർ പെട്രോൾ എൻജിന് 83 പി എസ് വരെ കരുത്തും 116 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 1,186 സി സി, മൂന്നു സിലിണ്ടർ ഡീസൽ എൻജിൻ സൃഷ്ടിക്കുന്നത് 75 പി എസ് വരെ കരുത്തും 194 എൻ എമ്മോളം ടോർക്കുമാണ്. ഇരു എൻജിനുകൾക്കുമൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് ലഭിക്കുമ്പോൾ പെട്രോൾ എൻജിനു കൂട്ടായി അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്. 

ഗ്രാൻഡ് ഐ 10 നിയോസിന്റെ മാഗ്ന വകഭേദത്തിന് 5.07 ലക്ഷം രൂപ മുതൽ 6.44 ലക്ഷം രൂപ വരെയാണ് ഷോറൂം വില. കോർപറേറ്റ് എഡീഷൻ എത്തുന്നതോടെ വിലയിൽ 20,000 മുതൽ 25,000 രൂപയുടെ വരെ വർധന പ്രതീക്ഷിക്കാം.

ADVERTISEMENT

English Summary: Hyundai Grand i10 Nios Corporate Edition