ബിഎം‍ഡബ്ല്യു മോട്ടോറാഡിന്റെ എൻട്രി ലെവൽ മോട്ടോർ സൈക്കിളുകളായ ജി 310 ആറിന്റെയും ജി310 ജിഎസിന്റെയും ബിഎസ് 6 പതിപ്പുകൾ വിപണിയിൽ. കൂടുതൽ സ്റ്റൈലിഷായി എത്തി ബൈക്കുകൾക്ക് വില 2.45 ലക്ഷം രൂപ (ജി 310ആർ) 2.85 ലക്ഷം രൂപയുമാണ് (ജി 310 ജിഎസ്) എക്സ്ഷോറൂം വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് 6(ബി എസ് 6)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎം‍ഡബ്ല്യു മോട്ടോറാഡിന്റെ എൻട്രി ലെവൽ മോട്ടോർ സൈക്കിളുകളായ ജി 310 ആറിന്റെയും ജി310 ജിഎസിന്റെയും ബിഎസ് 6 പതിപ്പുകൾ വിപണിയിൽ. കൂടുതൽ സ്റ്റൈലിഷായി എത്തി ബൈക്കുകൾക്ക് വില 2.45 ലക്ഷം രൂപ (ജി 310ആർ) 2.85 ലക്ഷം രൂപയുമാണ് (ജി 310 ജിഎസ്) എക്സ്ഷോറൂം വില. 4500 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ സ്കീമുകൾ, 3 വർഷം സമ്പൂർണ വാറന്റി തുടങ്ങി ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായി കമ്പനി വെച്ചിട്ടുണ്ട്.

BMW G310R

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് 6(ബി എസ് 6) നിലവാരമുള്ള എൻജിനൊപ്പം മറ്റു പരിഷ്കാരങ്ങളും പുതുമകളുമായി ജി310ആർ,  ജി 310ജിഎസ് എന്നിവ വിൽപനയ്ക്കെത്തുന്ന ആദ്യ വിപണിയാവുകയാണ് ഇന്ത്യ.

ADVERTISEMENT

‌യൂറോപ്പിലും ഇന്ത്യയിലുമായി വിപുലമായ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയാണ് ഇരു മോഡലുകളും അരങ്ങേറ്റത്തിനൊരുങ്ങുന്നത്. പരിഷ്കരിച്ച ഹെഡ്‌ലൈറ്റ് അസംബ്ലിക്കൊപ്പം പൂർണമായും എൽഇഡി ലൈറ്റിങ്, മെലിഞ്ഞ സൈഡ് പാനലുകൾ എന്നിവ ഇടംപിടിച്ചെങ്കിലും മുൻ മോഡലിലെ സ്വർണ വർണമുള്ള അപ്സൈഡ് ഡൗൺ ഫോർക്ക് നിലനിർത്തിയിട്ടുണ്ട്. അതേസമയം പാർശ്വത്തിലെ പാനലുകളുടെയും ഇന്ധന ടാങ്കിന്റെയും ഘടനയിൽ ചില്ലറവ്യത്യാസമുണ്ട്. കളർ ടി എഫ് ടി ഡിസ്പ്ലേ, സ്ലിപ്പർ ക്ലച് സഹിതം റൈഡ് ബൈ വയർ ടെക്നോളജി, പരിഷ്കരിച്ച എക്സോസ്റ്റ് രൂപകൽപ്പന എന്നിവയും പ്രതീക്ഷിക്കാം.

ടി വി എസ് അപാച്ചെ ആർആർ 310 ബൈക്കിനു കരുത്തേകുന്ന 312.2 സി സി, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും ബി എം ഡബ്ല്യുവിന്റെ ജി 310 ഇരട്ടകളിലും ഇടംപിടിക്കുക. റൈഡ് ബൈ വയർ ത്രോട്ടിൽ, നാലു റൈഡ് മോഡ്, സ്മാർട് ഫോൺ കണക്ടിവിറ്റിയോടെ നവീകരിച്ച ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങിയവയെല്ലാം സഹിതമായിരുന്നു അപാച്ചെ ആർആർ 310 ബൈക്കിന്റെ വരവ്. ഇതിൽ എന്തൊക്കെ സൗകര്യങ്ങളും സംവിധാനങ്ങളും ബി എം ഡബ്ല്യു ബൈക്കുകളിലും ഇടംപിടിക്കുമെന്നു കാത്തിരുന്നു കാണാം. ടി വി എസിന്റെ അപാച്ചെ ആർ ആർ 310 ബൈക്കിൽ സമാന പരിഷ്കാരങ്ങൾ നടപ്പായതോടെ വിലയിൽ 12,000 രൂപയുടെ വർധന നേരിട്ടിരുന്നു. 

ADVERTISEMENT

English Summary: BMW G 310 r & G 310 GS BS 6 Launched In India