3 ആഴ്ച; വിൽപന 1,000 തികച്ചു ഹോണ്ടയുടെ ക്ലാസിക് ഹൈനെസ് സി ബി 350
റോയൽ എൻഫീൽഡിന്റെ ‘ബുള്ളറ്റി’നെ വെല്ലുവിളിക്കാനെത്തിയ ‘ഹൈനെസ് സി ബി 350’ മികച്ച തുടക്കമിട്ടെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട. മൂന്നാഴ്ച മുമ്പു മാത്രം അരങ്ങേറിയ റിട്രോ ക്രൂസറായ ‘ഹൈനസി’ന്റെ ആയിരത്തിലേറെ യൂണിറ്റ് ഇതിനോടകം നിരത്തിലെത്തിയെന്നാണു കമ്പനിയുടെ കണക്ക്. പ്രീമിയം മോട്ടോർ സൈക്കിൾ

റോയൽ എൻഫീൽഡിന്റെ ‘ബുള്ളറ്റി’നെ വെല്ലുവിളിക്കാനെത്തിയ ‘ഹൈനെസ് സി ബി 350’ മികച്ച തുടക്കമിട്ടെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട. മൂന്നാഴ്ച മുമ്പു മാത്രം അരങ്ങേറിയ റിട്രോ ക്രൂസറായ ‘ഹൈനസി’ന്റെ ആയിരത്തിലേറെ യൂണിറ്റ് ഇതിനോടകം നിരത്തിലെത്തിയെന്നാണു കമ്പനിയുടെ കണക്ക്. പ്രീമിയം മോട്ടോർ സൈക്കിൾ വിപണി പിടിക്കാനെത്തിയ പുതുമുഖമായ ‘ഹൈനെസി’നെ സംബന്ധിച്ചിടത്തോളം മികച്ച തുടക്കമാണിതെന്നും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) വിലയിരുത്തുന്നു.
റോയൽ എൻഫീൽഡിന്റെ പുത്തൻ അവതരണമായ ‘മീറ്റിയോർ 350’ മോട്ടോർ സൈക്കിളിനൊപ്പം ക്ലാസിക് ലെജൻഡ്സ് വിൽപ്പനയ്ക്കെത്തിക്കുന്ന ‘ജാവ’ ശ്രേണിയോടു കൂടിയാണു ‘ഹൈനെസി’ന്റെ മത്സരം. ‘ഹൈനെസി’ന്റെ അടിസ്ഥാന വകഭേദമായ ‘ഡി എൽ എക്സി’ന് 1.85 ലക്ഷം രൂപയും പ്രീമിയം ഗണത്തിൽപെട്ട ‘ഹൈനെസ് ഡി എൽ എക്സ് പ്രോ’യ്ക്ക് 1.90 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.
ബൈക്കിലെ 348.36 സി സി, എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിന് 5,500 ആർ പി എമ്മിൽ 21 ബി എച്ച് പി വരെ കരുത്തും 3,000 ആർ പി എമ്മിൽ 30 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. സ്ലിപ്പർ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. പഴയകാല ‘സി ബി’ ശ്രേണിയാണു പ്രചോദനമെങ്കിലും ആധുനിക കാലത്തിനു യോജിച്ച ക്ലാസിക് രൂപകൽപ്പനാശൈലിയാണു ‘ഹൈനെസ് സി ബി 350’ പിന്തുടരുന്നത്. ഡേടൈം റണ്ണിങ് ലാംപ് സഹിതം നിയോ ക്ലാസിക് എൽ ഇ ഡി ഹെഡ്ലൈറ്റ്, കറുപ്പ് അലോയ് വീൽ, 15 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്. വകഭേദം അടിസ്ഥാനമാക്കി ഇന്ധന ടാങ്ക് ഒറ്റ നിരത്തിലും ഇരട്ട വർണങ്ങളിലും ലഭ്യമാണ്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ സിംഗിൾ സീറ്റും ബൈക്കിലുണ്ട്. കാഴ്ചപ്പകിട്ടിനായി ഫെൻഡറിലും ഇരട്ട ഹോണിലും എക്സോസ്റ്റിലും മിററിലും എൻജിനിലുമൊക്കെ ക്രോമിയം സ്പർശവുമുണ്ട്.
റൈഡറുടെ സ്മാർട്ഫോണിനെ ബ്ലൂടൂത്ത് വഴി മോട്ടോർ സൈക്കിളുമായി ബന്ധിപ്പിക്കാൻ അവസരമൊരുക്കുന്ന ഹോണ്ട സ്മാർട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം സഹിതമാണ് ‘സി ബി 350 ഡി എൽ എക്സ് പ്രോ’യുടെ വരവ്. ഫോൺ ബന്ധിപ്പിക്കുന്നതോടെ ഹാൻഡിൽ ബാറിൽ ഘടിപ്പിച്ച കൺട്രോൾ ഉപയോഗിച്ച് ഫോൺ കോൾ സ്വീകരിക്കാനാവും; നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, സന്ദേശങ്ങൾ വായിക്കൽ തുടങ്ങിയവയും സാധ്യമാവും. ബൈക്കിലെ സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റേഷനിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ചു പിന്നിടാവുന്ന ദൂരം, തത്സമയ കാര്യക്ഷമത, സമയം, ട്രിപ് സംബന്ധിച്ച വിവരം, എ ബി എസ്, ട്രാക്ഷൻ കൺട്രോൾ, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ എന്നിവയൊക്കെ ഉണ്ട്. ഹസാഡ് ലാംപ്, ഇഗ്നീഷന് ഒറ്റ സ്വിച്, സൈഡ് സ്റ്റാൻഡ് ഇഗ്നീഷൻ കട്ട് ഓഫ് തുടങ്ങിയവയും ബൈക്കിലുണ്ട്.
വിപുലമായ ആരാധകവൃന്ദമാണു ‘ഹൈനെസ് സി ബി 350’ തേടിയെത്തുന്നതെന്നാണ് എച്ച് എം എസ് ഐ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയയുടെ വാദം; 18 മുതൽ 70 വരെ പ്രായമുള്ളവർ ഈ ബൈക്ക് മോഹിച്ച് എത്തുന്നുണ്ട്. ‘ഹൈനെസ്’ വിൽപ്പന നടത്തുന്ന ‘ബിഗ്വിഗ്’ ശൃംഖല പരിമിതമാണെങ്കിലും ചുരുങ്ങിയ സമയത്തിനകം വിൽപ്പന 1,000 യൂണിറ്റിലെത്തിക്കാനായത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഹൈനെസി’നോടുള്ള തകർപ്പൻ പ്രതികരണം മുൻനിർത്തി ‘ബിഗ്വിഗ്’ വിപണന ശൃംഖല വിപുലീകരണം വേഗത്തിലാക്കുമെന്നും ഗുലേറിയ സൂചിപ്പിച്ചു.
English Summary: Honda H’ness CB350 Sales