സന്തോഷ വാർത്ത, ടാറ്റ സഫാരി തിരിച്ചെത്തുന്നു; ഈ മാസം അവസാനം വിപണിയിൽ
ടാറ്റയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നായിരുന്ന സഫാരി തരിച്ചെത്തുന്നു. അടിമുടി മാറിയ സഫാരി ഈ മാസം അവസാനം വിപണിയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. പുത്തൻ എസ്‌യുവിയെ റിപബ്ലിക് ദിനത്തിൽ അനാവരണം ചെയ്യുമെന്നാണ്

ടാറ്റയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നായിരുന്ന സഫാരി തരിച്ചെത്തുന്നു. അടിമുടി മാറിയ സഫാരി ഈ മാസം അവസാനം വിപണിയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. പുത്തൻ എസ്‌യുവിയെ റിപബ്ലിക് ദിനത്തിൽ അനാവരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1998 ൽ വിപണിയിലെത്തിയപ്പോൾ ഇന്ത്യൻ വിപണിക്ക് അന്നുവരെ അന്യമായിരുന്നൊരു വന്യ സൗന്ദര്യമായിരുന്നു ടാറ്റ സഫാരി, . ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി. ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ച ഈ എസ്‌യുവി 2019 ലാണ് നിരത്തൊഴിയുന്നത്. വിപണിയിൽ നിന്ന് പിൻമാറിയെങ്കിലും വാഹനപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വാഹനമായിരുന്നു അത്. സഫാരി എന്ന പേരിന്റെ ജനപ്രീതി പുതിയ എസ്‌യുവിക്ക് ഒരു മുതൽകൂട്ടാകും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.
മൂന്നു നിരകളിലായി ആറും ഏഴും സീറ്റുള്ള വകഭേദങ്ങളിൽ സഫാരി ലഭ്യമാകും. ഹാരിയറിനെ പോലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിനാവും സഫാരിക്കും കരുത്തേകുക. 170 പി എസ് വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യത. 13 ലക്ഷം രൂപ മുതലാവും ഷോറൂം വിലയെന്നാണു പ്രതീക്ഷ. തുടക്കത്തിൽ രണ്ടുവീൽ ഡ്രൈവ് മോഡലും അതിന് ശേഷം 4 വീൽ ഡ്രൈവ് മോഡലും പുറത്തിറക്കും.
English Summary: Gravitas to be launched as the new Tata Safari