നാലു വീൽ ഡ്രൈവ് വാഹനങ്ങൾമാത്രം കയറിപ്പോകുന്ന മനോഹരമായ പുൽമേട്, ചുറ്റും വണ്ടൻമേട്ടിലെ അതിസുന്ദരമായ കാഴ്ചകൾ. ആദ്യ ദർശനം കൊണ്ടു തന്നെ കാഴ്ചക്കാരുടെ മനം കവരുന്ന കുന്നിൻപുറത്തേക്ക് ഓടിച്ചു കയറുന്നത് ഫോഡ് എൻഡവറുകളാണ്. മനോഹാരിതയും സാഹസികതയും ഒരുപോലെ ഒത്തുചേരുന്ന ഈ യാത്ര സംഘടിപ്പിച്ചത് ഫോഡ് എൻഡവർ ഉടമകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലു വീൽ ഡ്രൈവ് വാഹനങ്ങൾമാത്രം കയറിപ്പോകുന്ന മനോഹരമായ പുൽമേട്, ചുറ്റും വണ്ടൻമേട്ടിലെ അതിസുന്ദരമായ കാഴ്ചകൾ. ആദ്യ ദർശനം കൊണ്ടു തന്നെ കാഴ്ചക്കാരുടെ മനം കവരുന്ന കുന്നിൻപുറത്തേക്ക് ഓടിച്ചു കയറുന്നത് ഫോഡ് എൻഡവറുകളാണ്. മനോഹാരിതയും സാഹസികതയും ഒരുപോലെ ഒത്തുചേരുന്ന ഈ യാത്ര സംഘടിപ്പിച്ചത് ഫോഡ് എൻഡവർ ഉടമകളുടെ കൂട്ടായ്മയായ ഫൈൻഡേഴ്സിന്റെ കേരളാ ഘടകമാണ്.

വണ്ടൻമേട്ടിലെ കാർമേലിയ ഹെവൻ റിസോർട്ടിലും ഞാവള്ളിയിൽ കുടുംബത്തിന്റെ സ്വകാര്യ എസ്റ്റേറ്റിലുമായി നടന്ന പരിപാടിയിൽ ഏകദേശം 22 വാഹനങ്ങളിലായി 50 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ മാസം 19 നും 20നും ആയിട്ടാണ് പരിപാടി നടന്നത്. ഹൈറേഞ്ച് ഏസ്കേപേഡ് അറ്റ് കാർമേലിയ ഹെവൻ എന്നായിരുന്നു പരിപാടിയുടെ പേര്.

ADVERTISEMENT

കൈലാസപ്പാറ എസ്റ്റേറ്റിലെ അതിമനോഹാരിത മുഴുവൻ ആസ്വദിക്കാനായി എന്നാണ് ഇവന്റിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ടീം സിസി എന്ന ഓഫ് റോഡ് ക്ലമ്പിന്റെ ക്യാപ്റ്റനായിരുന്ന ബാബു പ്ലാക്കാട്ട് മണിമലയായിരുന്നു മാർഷൽ. അലക്സ് ജോസഫു സ്കറിയ ജോസും ചേർന്നാണ് ട്രാക്ക് തയ്യാറാക്കിയത്. അലക്സ് ജോസഫും കാർമേലിയ ഹെവൻ ഉടമ സ്കറിയയും ബാബുവുമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

ഫോഡ് ഇന്ത്യ സിഇഒ അനുരാഗ് മെഹോത്ര സൂം മീറ്റിലുടെ അംഗങ്ങളുമായി സംസാരിച്ചു. കൂടാതെ കൈരളി ഫോഡ് ഉടമകളായ അനീഷ്, ഉമേഷ് എന്നിവരും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏകദേശം 22 എൻഡവറുകൾ പരിപാടിയിൽ പങ്കെടുത്തു അതിൽ നാലു വീൽ ഡ്രൈവ് മോഡലുകളെല്ലാം തന്നെ മുകളിലെത്തി എന്നാണ് സംഘാടകർ പറയുന്നത്.

ADVERTISEMENT

ആദ്യ ദിവസം കാർമേലിയ ഹെവനിലെ താമസവും ബ്രീഫിങ്ങും അത്താഴവും കഴിഞ്ഞ് പിറ്റേദിനം രാവിലെയായിരുന്നു യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് ഗ്രൂപ്പ് അംഗമായി അലക്സ് സ്കറിയയുടെ സിൽവ്വർ ഓക്ക് എന്ന പ്ലാന്റേഷൻ ബ്ലംഗ്ലാവിൽ ലഞ്ചിന് ശേഷം പിരിഞ്ഞു. കുടുംബവുമായി എത്തിയവർക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു യാത്ര.

English Summary: Ford Endeavour High Range Escapade At Carmelia Haven