‘തിരിച്ചുകൊടുക്കാൻ തോന്നുന്നില്ല’, ചൈനീസ് ഇലക്ട്രിക് കാറിന്റെ ഫാനായി ഫോഡ് സിഇഒ
അമേരിക്കയും ചൈനയും തമ്മില്‍ നേരിട്ടും അല്ലാതെയും മത്സരങ്ങളും ഉപരോധങ്ങളും തുടരുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ഈ കിടമത്സരം ഇരു രാജ്യങ്ങളിലേയും കമ്പനികളിലേക്കും കാര്‍ ബിസിനസിലേക്കുമെല്ലാം സ്വാഭാവികമായി പടര്‍ന്നിട്ടുണ്ട്. വിപണിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കമ്പനികളാണ് അമേരിക്കയുടെ ഫോഡും ചൈനയുടെ

അമേരിക്കയും ചൈനയും തമ്മില്‍ നേരിട്ടും അല്ലാതെയും മത്സരങ്ങളും ഉപരോധങ്ങളും തുടരുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ഈ കിടമത്സരം ഇരു രാജ്യങ്ങളിലേയും കമ്പനികളിലേക്കും കാര്‍ ബിസിനസിലേക്കുമെല്ലാം സ്വാഭാവികമായി പടര്‍ന്നിട്ടുണ്ട്. വിപണിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കമ്പനികളാണ് അമേരിക്കയുടെ ഫോഡും ചൈനയുടെ ഷവോമിയും. എന്നാല്‍ 'ചൈനീസ് കാറിനെ പ്രണയിച്ച' ഫോഡ് സിഇഒയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
കഴിഞ്ഞ ആറുമാസമായി ഫോഡ് സിഇഒ ജിം ഫാര്‍ലെയുടെ ഇഷ്ട വാഹനമാണ് ഷവോമി എസ്യു 7. അമേരിക്കന്‍ കമ്പനിയുടെ സിഇഒ എതിരാളിയായ കമ്പനിയുടെ വാഹനം ഉപയോഗിക്കുന്നുവെന്നത് വിവാദമായപ്പോഴും ഷവോമി എസ് യു 7 ഇലക്ട്രിക് ഒഴിവാക്കാന്‍ ജിം ഫാര്‍ലെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് ജിം ഫാര്‍ലെ താന്‍ ആറു മാസത്തോളമായി ഷവോമി എസ് യു 7 ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. പോര്‍ഷെ പനമേരയുമായി സാമ്യതയുള്ള എസ് യു 7ന്റെ വില 30,000 ഡോളര്‍(ഏകദേശം 24 ലക്ഷം രൂപ) മുതലാണ് ആരംഭിക്കുന്നത്.
'കമ്പനികള്‍ തമ്മിലുള്ള മത്സരത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ഒന്നു പറയാം. ഞാന്‍ ഷവോമിയുടെ കാറാണ് ഓടിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കുന്ന ഈ കാര്‍ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല' ഫാര്‍ലെ പറഞ്ഞു. എസ് യു 7ന്റെ ഏതു വകഭേദമാണ് ഇറക്കുമതി ചെയ്തതെന്ന് വെളിപ്പെടുത്താന്‍ ഫാര്‍ലെ തയ്യാറായിട്ടില്ല. 700 മുതല്‍ 900 കീലോമീറ്റര്‍ വരെ വകഭേദത്തിന് അനുസരിച്ച് റേഞ്ചില്‍ വ്യത്യാസം വരും.
ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന ഹൈപ്പര്‍ ഒഎസാണ് എസ് യു 7ലും ഉപയോഗിച്ചിരിക്കുന്നത്. 16.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനാണ് ഈ വാഹനത്തിലുള്ളത്. ചൈനീസ് വാഹനമായ ഷവോമി എസ് യു 7 അമേരിക്കയില്‍ വില്‍ക്കുന്നില്ല. സ്പെക്സ് നോക്കിയല്ല ഓടിച്ചു നോക്കി വേണം എതിരാളികളുടെ കാറുകളെ വിലയിരുത്താനെന്നാണ് ഫാര്‍ലെ തുറന്നു പറയുന്നത്.
അതേസമയം ഫാര്‍ലെയുടെ ഈ ചൈനീസ് കാര്‍ പ്രേമം ഇഷ്ടപ്പെടാത്തവരും നിരവധിയുണ്ട്. ഫോഡ് കമ്പനിയില്‍ നിന്നടക്കം ഫാര്‍ലെ എതിര്‍പ്പ് നേരിടുന്നുണ്ട്. 'ചൈനീസ് നിര്‍മിത വൈദ്യുത കാര്‍ ജിം ഫാര്‍ലെ ഓടിക്കുന്നത് ഫോഡ് മോട്ടോര്‍ കമ്പനിയിലെ ആയിരക്കണക്കിന് കഠിനാധ്വാനികളായ ജീവനക്കാരുടെ മുഖത്തടിക്കുന്നതിന് തുല്യമാണ്' എന്നാണ് അമേരിക്കന്‍ എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ജാസന്‍ ഐസക് പ്രതികരിച്ചത്.