സ്കൂട്ടർ മറിഞ്ഞ് ലോറിക്കടിയിലേക്ക്, ‘സഡൻ ബ്രേക്കി’ട്ട് ഡ്രൈവർ; ദീപ തിരിച്ചെത്തി ജീവിതത്തിലേക്ക്-വിഡിയോ
ഓട്ടോഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ചേക്കാവുന്ന വലിയൊരു ദുരന്തം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക്. മലപ്പുറം – കോഴിക്കോട് റൂട്ടിൽ വള്ളുവമ്പ്രം എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പെട്രോൾ പമ്പിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ പിന്നോട്ട് ഉരുണ്ട് റോഡിലൂടെ പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. എതിരെ

മഞ്ചേരി ∙ ആയുസ്സിന്റെ നീളം, കുടുംബത്തിന്റെ പ്രാർഥന. രണ്ടും ചേർന്നതോടെ ലോറിക്ക് അടിയിൽ നിന്നു ദീപയ്ക്കു തിരിച്ചു കിട്ടിയത് സ്വന്തം ജീവൻ. സ്കൂട്ടർ മറിഞ്ഞ് ലോറിക്കടിയിലേക്കു വീണെങ്കിലും പിൻചക്രം ദേഹത്തു കയറാതെ ‘സഡൻ ബ്രേക്കി’ട്ട് ഡ്രൈവർ വാഹനം നിർത്തിയതോടെയാണ് 3 മക്കളുടെ അമ്മയായ ദീപ പുതുജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞ ദിവസം വള്ളുവമ്പ്രത്താണ് നാടിനെ ഞെട്ടിച്ച അപകടം. കുഴിമണ്ണ താഴത്തെപുരയ്ക്കൽ താരേഷിന്റെ ഭാര്യ ദീപ(33) മലപ്പുറത്തെ ബാങ്കിൽനിന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ റോഡരികിലെ പെട്രോൾ പമ്പിൽ ഡ്രൈവർ ഇല്ലാതെ നിർത്തിയിട്ട ഓട്ടോ റോഡിലേക്ക് ഉരുണ്ടിറങ്ങി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും ദീപയും എതിർ ദിശയിൽ വന്ന ലോറിക്ക് അടിയിലേക്കാണു വീണത്. ഡ്രൈവർക്ക് പെട്ടെന്ന് ലോറി നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ദീപയുടെ ശരീരത്തിൽ കയറാതെ ലോറി നിന്നു. തലയിൽ ഹെൽമറ്റ് ഉണ്ടായതും തുണയായി. തോൾ, കൈ എന്നിവയ്ക്ക് പരുക്കേറ്റ ദീപയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിർത്തുമ്പോൾ ഹാൻഡ് ബ്രേക്ക് അല്ലെങ്കിൽ ഗിയർ ഉപയോഗിക്കൂ
നിരപ്പായ പ്രതലമാണെങ്കിലും വാഹനങ്ങൾ നിർത്തുമ്പോൾ ഹാൻഡ് ബ്രേക്ക് അല്ലെങ്കിൽ ഗിയർ ഉപയോഗിക്കണം. വാഹനങ്ങൾ പിന്നോട്ട് ഉരുണ്ട് ഉണ്ടാകുന്ന അപകടങ്ങൾ അതുവഴി കുറയ്ക്കാൻ സാധിക്കും. ഇപ്പോഴത്തെ സംഭവത്തിൽ സാരമായ പരിക്കുൾ ഏറ്റിട്ടില്ല എന്നാണ് കരുതുന്നത് എങ്കിലും ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ട് എത്തുന്ന വാഹനങ്ങൾ ചിലപ്പോൾ വലിയ അപകടങ്ങൾക്ക് വഴി വച്ചേക്കാം.