സിട്രോണ്‍ സി5 എയര്‍ക്രോസ് ഉത്പാദനം ആരംഭിച്ചു, ഉടൻ വിപണിയിൽ
സിട്രോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനം സിട്രോൺ സി5 എയർക്രോസിന്റെ ഉത്പാദനം ആരംഭിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്‍റില്‍ നിന്നാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറങ്ങുക. ഉടൻ തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍

സിട്രോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനം സിട്രോൺ സി5 എയർക്രോസിന്റെ ഉത്പാദനം ആരംഭിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്‍റില്‍ നിന്നാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറങ്ങുക. ഉടൻ തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് പുതിയ സിട്രോണ്‍ സി 5 എസ് യുവി ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് ഇന്ത്യയ്ക്കു വേണ്ടി പുറത്തിറക്കുന്ന വ്യത്യസ്തമായ നിരവധി വാഹനങ്ങളില്‍ ആദ്യത്തേതായിരിക്കും സിട്രോണ്‍ സി5 എയര്‍ക്രോസ് എസ് യു വി എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവേ സ്റ്റെല്ലാന്‍റിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും പിസിഎ ഓട്ടോമോബൈല്‍ ഇന്ത്യ ചെയര്‍മാനുമായ ഇമ്മാനുവല്‍ ഡെലെ പറഞ്ഞു.
സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെ, മുന്തിയ വകഭേദത്തിൽ മാത്രമാവും ‘സി ഫൈവ് എയർക്രോസി’ന്റെ വരവ്; വിഭജിച്ച എൽ ഇ ഡി ഹെഡ്‌ലാംപ് യൂണിറ്റ്, പനോരമിക് സൺറൂഫ്, 16 ഇഞ്ച് ഇരട്ടവർണ അലോയ് വീൽ, ഡ്രൈവർക്കായി ഡിജിറ്റൽ ഡിസ്പ്ലേ, എട്ട് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവേഡ് ടെയിൽ ഗേറ്റ് തുടങ്ങിയവയൊക്കെ കാറിൽ പ്രതീക്ഷിക്കാം. അതേസമയം ‘എയർക്രോസി’ന്റെ എൻജിൻ സംബന്ധിച്ചും ട്രാൻസ്മിഷൻ സാധ്യത സംബന്ധിച്ചുമൊന്നും വ്യക്തതയില്ല.
അതിനിടെ ഇന്ത്യൻ അരങ്ങേറ്റത്തിനു മുന്നോടിയായി സിട്രോന്റെ ആദ്യ ഡീലർഷിപ് രാജ്യതലസ്ഥാനത്ത് അണിഞ്ഞൊരുങ്ങുന്നുണ്ട്. മൂന്നു മാസത്തിനകം സിട്രോൻ ഷോറൂം ഡൽഹിയിലെ നരൈയ്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തനം ആരംഭിച്ചേക്കും. ഡൽഹിക്കു പിന്നാലെ പ്രധാന നഗരങ്ങളായ മുംബൈയിലും പുണെയിലും അഹമ്മദബാദിലുമൊക്കെ സിട്രോൻ ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. 2019ൽ ‘സി ഫൈവ് എയർക്രോസി’ന്റെ അനാവരണത്തിനൊപ്പമായിരുന്നു സിട്രോൻ ഇന്ത്യൻ വിപണി പ്രവേശം പ്രഖ്യാപിച്ചത്.
‘അംബാസഡർ’ നിർമാതാക്കളായിരുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ഉടമസ്ഥരായ സി കെ ബിർല ഗ്രൂപ്പുമായി കൈകോർത്താണു സിട്രോൻ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ശാലയിൽ ഈ സഖ്യം നിലവിൽ എൻജിനുകളും ഗീയർബോക്സുകളും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി നിർമിക്കുന്ന വാഹനങ്ങളുടെ 90 – 95% യന്ത്രഭാഗങ്ങളും പ്രാദേശികമായി സമാഹരിക്കാനാണു പദ്ധതിയെന്നു സിട്രോൻ മുമ്പേ പ്രഖ്യാപിച്ചിരുന്നു. കൂടാതെ റൈറ്റ് ഹാൻഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികൾക്കുള്ള വാഹന നിർമാണ കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാനുള്ള സാധ്യതയും സിട്രോന്റെ പരിഗണനയിലുണ്ട്.
English Summary: Citroen C5 Aircross Production Begins In India Ahead Of Launch