അൾട്രാ സ്ലീക് ടി ട്രക്കുമായി ടാറ്റ
മുംബൈ∙ ടാറ്റ മോട്ടോഴ്സ് ഇടത്തരം വാണിജ്യ ട്രക്ക് ആയ അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി. നഗരപ്രദേശങ്ങളിലെ ചരക്കുനീക്കത്തിന് അനുയോജ്യമായ വാഹനം വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ 4 ടയർ, 6 ടയർ, വിവിധ വലുപ്പത്തിലുള്ള ഡെക്ക് പതിപ്പുകളിൽ ലഭ്യമാണ്. 100 എച്ച്പി കരുത്തുള്ള എൻജിൻ. 3 വർഷം അല്ലെങ്കിൽ 3 ലക്ഷം

മുംബൈ∙ ടാറ്റ മോട്ടോഴ്സ് ഇടത്തരം വാണിജ്യ ട്രക്ക് ആയ അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി. നഗരപ്രദേശങ്ങളിലെ ചരക്കുനീക്കത്തിന് അനുയോജ്യമായ വാഹനം വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ 4 ടയർ, 6 ടയർ, വിവിധ വലുപ്പത്തിലുള്ള ഡെക്ക് പതിപ്പുകളിൽ ലഭ്യമാണ്. 100 എച്ച്പി കരുത്തുള്ള എൻജിൻ. 3 വർഷം അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ വാറന്റിയും ടാറ്റ നൽകുന്നുണ്ട്.
വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ 10 മുതൽ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളിൽ വാഹനം ഉപഭോക്താക്കളിൽ എത്തുന്നു. 1900 എംഎം വലുപ്പമുള്ള ഡ്രൈവർ ക്യാബിനാണ് വാഹനത്തിന്. തിരക്കേറിയ നഗരങ്ങളിൽ അനായാസമായ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപന.
ഡ്രൈവറുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ക്രാഷ് ടെസ്റ്റ് നടത്തിയ ക്യാബിനാണ് വാഹനത്തിൽ. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടിൾട് ആൻഡ് ടെലിസ്കോപിക് പവർ സ്റ്റീയറിങ്, ഡാഷ്ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ എന്നിവ സഹിതം ആണ് ക്യാബിൻ. ഇൻബിൽട്ട് മ്യൂസിക് സിസ്റ്റം, യുഎസ്‌ബി ഫാസ്റ്റ് ചാർജിങ് പോർട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതൽ സൗകര്യം നൽകുന്നു. എയർ ബ്രേക്കുകളും പരബോളിക് ലീഫ് സസ്പെൻഷനും കൂടുതൽ സുരക്ഷ നൽകുന്നു. ലെൻസ് ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാംപ് എന്നിവ രാത്രിയിലും മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു.