രാജ്യത്തെ ഏറ്റവും സുരക്ഷിത ആംബുലൻസുമായി ഐഷർ മോട്ടോഴ്സ്. ഐഷർ സ്കൈലൈൻ ആംബുലൻസ് എന്ന് പേരിൽ പുറത്തിറക്കുന്ന വാഹനം ദേശീയ ആംബുലൻസ് കോഡ് 125 പാർട്ട് 1 പ്രകാരമാണ് നിർമിച്ചിരിക്കുന്നത്. യൂറോപ്യൻ ക്രാഷ് ടെസ്റ്റ് നിലവാരത്തിൽ നിർമിച്ചിരിക്കുന്ന ക്യാബിൻ, മുന്നിലേയും പിന്നിലേയും റോൾ ഓവർ കേജുകൾ, എല്ലാ വീലുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും സുരക്ഷിത ആംബുലൻസുമായി ഐഷർ മോട്ടോഴ്സ്. ഐഷർ സ്കൈലൈൻ ആംബുലൻസ് എന്ന് പേരിൽ പുറത്തിറക്കുന്ന വാഹനം ദേശീയ ആംബുലൻസ് കോഡ് 125 പാർട്ട് 1 പ്രകാരമാണ് നിർമിച്ചിരിക്കുന്നത്. യൂറോപ്യൻ ക്രാഷ് ടെസ്റ്റ് നിലവാരത്തിൽ നിർമിച്ചിരിക്കുന്ന ക്യാബിൻ, മുന്നിലേയും പിന്നിലേയും റോൾ ഓവർ കേജുകൾ, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക് തുടങ്ങിയ സൗകര്യങ്ങളോടുകൂടി രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ആംബുലൻസാണ് സ്കൈലൈൻ എന്നാണ് ഐഷർ പറയുന്നത്.

ജീവൻ രക്ഷിക്കാനായി അതിവേഗത്തിൽ പായുമ്പോൾ യാത്രക്കാരുടേയും ഡ്രൈവറുടേയും സുരക്ഷയും മികച്ച കംഫർട്ടും വാഹനം നൽകും. മികച്ച ഇന്ധനക്ഷമതയും ഡ്രൈവിങ് സുഖവും നൽകുന്നതിന് പവർ, ഇക്കോ, ഇക്കോ പ്ലസ് എന്നീ മൂന്നു ഡ്രൈവ് മോഡുകളുണ്ട്. ഹൈവേ ഡ്രൈവ് ആയാസകരവും ഇന്ധനക്ഷമതയുള്ളതുമാക്കാൻ ക്രൂസ് കൺട്രോൾ, സിറ്റി ഡ്രൈവ് സ്മൂത്താക്കാൻ ഈസി ഡ്രൈവ്, കോവിഡ് സേഫ്റ്റി ഫീച്ചർ, ഡേറ്റൈം റണ്ണിങ് ലാംപുകൾ, പ്രത്യേക ഓക്സിജൻ സിലിണ്ടർ കംപാർട്ടുമെന്റ്, കുറഞ്ഞ ടേണിങ് റേഡിയസ് എന്നിവ സ്കൈലൈൻ ആംബുലൻസിന്റെ പ്രത്യേകതയാണ്. 

ADVERTISEMENT

അത്യാസന്ന നിലയിൽ അല്ലാത്ത രോഗികളെ വഹിക്കാനുള്ള പെഷ്യന്റ് ട്രാൻസ്പോർട്ട് ആംബുലൻസ്, അതീവ ഗുരുതരമല്ലാത്ത എന്നാൽ അടിസ്ഥാന ലൈഫ് സപ്പോർട്ടുകൾ വേണ്ട രോഗികളെ വഹിക്കാനുള്ള ബേസിക്ക് ലൈഫ് സപ്പോർട്ട് ആംബുലൻസ്, അതീവ ഗുരുതരമായ രോഗികളെ കൊണ്ടുപോകാനുള്ള അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ഐഷർ ആംബുലൻസുകൾ പുറത്തിറക്കുന്നുണ്ട്. 

‌‌‌എൻജിനും ഗിയർബോക്സിനും മൂന്നു വർഷ വാറന്റിയും വാഹനത്തിന് 1 വർഷ വാറന്റിയും നൽകുന്നുണ്ട്. 1999 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 100 ബിഎച്ച്പി കരുത്തും 285 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ.

ADVERTISEMENT

English Summary: Eicher Motors Skyline Ambulance