വൈദ്യുത സ്കൂട്ടറായ ചേതക്കിനുള്ള ബുക്കിങ്ങുകൾ ബജാജ് ഓട്ടോ ലിമിറ്റഡ് പുനഃരാരംഭിച്ചു. പുണെ, ബെംഗളൂരു നഗരങ്ങളിലെ ഉപയോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണു ചേതക് ബുക്ക് ചെയ്യാൻ അവസരം. ഏതാനും മാസങ്ങളായി പുണെ, ബെംഗളൂരു നഗരങ്ങളിൽ ചേതക് ഇ സ്കൂട്ടറിനുള്ള ബുക്കിങ് ബജാജ് ഓട്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുത സ്കൂട്ടറായ ചേതക്കിനുള്ള ബുക്കിങ്ങുകൾ ബജാജ് ഓട്ടോ ലിമിറ്റഡ് പുനഃരാരംഭിച്ചു. പുണെ, ബെംഗളൂരു നഗരങ്ങളിലെ ഉപയോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണു ചേതക് ബുക്ക് ചെയ്യാൻ അവസരം. ഏതാനും മാസങ്ങളായി പുണെ, ബെംഗളൂരു നഗരങ്ങളിൽ ചേതക് ഇ സ്കൂട്ടറിനുള്ള ബുക്കിങ് ബജാജ് ഓട്ടോ നിർത്തിവച്ചിരിക്കുകയായിരുന്നു. തുടക്കത്തിൽ ഈ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ചേതക്കിന്റെ വിൽപന മൈസൂരു, മംഗളൂരു, ഔറംഗബാദ് നഗരങ്ങളിലേക്കും കമ്പനി വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ 22 മുതലാണ് ഈ നഗരങ്ങളിൽ ബജാജ് ഓട്ടോ ചേതക് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. 

കഴിഞ്ഞ ഏപ്രിൽ മുതൽ ചെന്നൈയിലും ഹൈദരബാദിലും ബജാജ് ചേതക് വിൽപനയ്ക്കെത്തിയിരുന്നു. ഘട്ടം ഘട്ടമായി ചേതക് ഇ സ്കൂട്ടർ വിൽപന  കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കാൻ ബജാജ് ഓട്ടോ ശ്രമിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ 22 നഗരങ്ങളിൽ കൂടി ചേതക് ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി. നിലവിൽ രണ്ടു വകഭേദങ്ങളിലാണു ചേതക് വിപണിയിലുള്ളത്: അർബനും പ്രീമിയവും. അടിസ്ഥാന വകഭേദമായ ‘അർബ’ന് 1.42 ലക്ഷം രൂപയും മുന്തിയ പതിപ്പായ ‘പ്രീമിയ’ത്തിന് 1.44 ലക്ഷം രൂപയുമാണു പുണെയിലെ ഷോറൂം വില. 

ADVERTISEMENT

പൂർണമായും എൽ ഇ ഡി ലൈറ്റിങ്, പ്രകാശമാനമായ സ്വിച്ച്ഗീയർ, ബ്ലൂടൂത്ത് ബന്ധിപ്പിക്കാവുന്ന ഇൻസ്ട്രമെന്റ് കൺട്രോൾ, സ്മാർട് ഫോൺ മൊബൈൽ ആപ് തുടങ്ങിയ സവിഷേതകളോടെയാണു ചേതക്കിന്റെ വരവ്. ബജാജിന്റെ ആദ്യ ഇ സ്കൂട്ടറിനു കരുത്തേകുന്നത് 3.8 കിലോവാട്ട് അവർ മോട്ടോറാണ്; ഈ മോട്ടോറിന് ഊർജം പകരാൻ മൂന്നു കിലോവാട്ട് അവർ ഐ പി 67 ലിതിയം അയോൺ ബാറ്ററി പായ്ക്കുമുണ്ട്. സ്കൂട്ടറിൽ നിന്ന് അഴിച്ചെടുത്ത് ചാർജ് ചെയ്യാൻ കഴിയാത്ത വിധമാണ് ഈ ബാറ്ററി പായ്ക്കിന്റെ ഘടന. വീടുകളിലെ സാധാരണ അഞ്ച് ആംപിയർ പവർ സോക്കറ്റ് ഉപയോഗിച്ച് ഈ ബാറ്ററി ചാർജ് ചെയ്യാം.

ചേതക്കിനു മണിക്കൂറിൽ 70 കിലോമീറ്ററാണു ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഒറ്റ ചാർജിൽ ഇകോ മോഡിൽ സ്കൂട്ടർ 95 കിലോമീറ്റർ ഓടുമെന്നും നിർമാതാക്കൾ ഉറപ്പു നൽകുന്നു. ഇന്ത്യയിൽ ടി വി എസ് ഐ ക്യൂബ്, ആതർ ‘450 എക്സ്’ തുടങ്ങിയവയാണു ചേതക്കിന്റെ എതിരാളികൾ.

ADVERTISEMENT

English Summary: Bajaj Chetak Bookings Reopen In Pune And Bengaluru

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT