മറിമായം എന്ന ഹാസ്യപരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളിലൊരാളാണ് മണി ഷൊർണൂർ. സിനിമ, നാടകം, ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക മനസിലിടം നേടിയ താരത്തിനു കൂട്ടായി ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ടാറ്റയുടെ നെക്‌സോൺ എന്ന കോംപാക്ട് എസ് യു വിയാണ് മണി ഷൊർണൂർ സ്വന്തമാക്കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറിമായം എന്ന ഹാസ്യപരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളിലൊരാളാണ് മണി ഷൊർണൂർ. സിനിമ, നാടകം, ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക മനസിലിടം നേടിയ താരത്തിനു കൂട്ടായി ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ടാറ്റയുടെ നെക്‌സോൺ എന്ന കോംപാക്ട് എസ് യു വിയാണ് മണി ഷൊർണൂർ സ്വന്തമാക്കിയിരിക്കുന്നത്. വളരെ പ്രശസ്തമായ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ നിന്നുമാണ് താരം വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായ നെക്‌സോൺ, ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടിയ ചെറുഎസ് യു വിയാണ്. സുരക്ഷ മാത്രമല്ലാതെ, എല്ലാ അത്യാധുനിക സൗകര്യങ്ങളും ടാറ്റ ഈ വാഹനത്തിനു നൽകിയിട്ടുണ്ട്. മണി ഷൊർണൂർ നെക്‌സോണിന്റെ ഏതു വേരിയന്റാണ് വാങ്ങിയിരിക്കുന്നതെന്നു വ്യക്തമല്ല. കറുപ്പ് നിറമാണ് താരം പുതുവാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ADVERTISEMENT

നിരവധി ഫീച്ചറുകളും ഏറെ മാറ്റങ്ങളുമായി പുതിയ നെക്സോൺ വിപണിയിൽ എത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്. പെട്രോൾ, ഡീസൽ എൻജിനുകളുണ്ട് പുതിയ മോഡലിൽ. പെട്രോൾ പതിപ്പിൽ ‌120 ബിഎച്ച്പി, 170 എൻഎം, 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസൽ പതിപ്പിൽ 15 ബിഎച്ച്പി, 160എൻഎം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക്കിൽ മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ മോഡലുകളുണ്ട്. മീഡിയം റേഞ്ചിൽ 30 kWh ബാറ്ററി ഉപയോഗിക്കുമ്പോൾ ലോങ് റേഞ്ചിൽ മുമ്പത്തേക്കാൾ വലിയ 40.5 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോങ് റേഞ്ചിന് 465 കിലോമീറ്ററുമാണ് സഞ്ചാര പരിധി. ഐപി67 പ്രൊട്ടക്‌ഷനുള്ള ബാറ്ററിയാണ് ഇരുമോഡലിലും.