ഇറ്റാലിയൻ ഹൈപ്പർ കാർ കമ്പനി പഗാനീയിൽ ഓഹരി വാങ്ങി സൗദി
ഇറ്റാലിയൻ ഹൈപ്പർ കാർ നിർമാതാക്കളായ പഗാനീയിൽ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി അറേബ്യൻ ഇൻവെസ്റ്റ്മെന്റ് ഫണ്ടായ പിഐഎഫാണു പഗാനീ ഓട്ടമൊബിലി എസ് പി എയിൽ പണം മുടക്കുന്നത്. ഹൈപ്പർ കാർ ബ്രാൻഡായ പഗാനീയുടെ ഉടമസ്ഥരായ ഹൊരേഷ്യൊ പഗാനീ എസ് പി എയിൽ ന്യൂനപക്ഷ ഓഹരി പങ്കാളിത്തമാണു പി ഐ എഫ്

ഇറ്റാലിയൻ ഹൈപ്പർ കാർ നിർമാതാക്കളായ പഗാനീയിൽ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി അറേബ്യൻ ഇൻവെസ്റ്റ്മെന്റ് ഫണ്ടായ പിഐഎഫാണു പഗാനീ ഓട്ടമൊബിലി എസ് പി എയിൽ പണം മുടക്കുന്നത്. ഹൈപ്പർ കാർ ബ്രാൻഡായ പഗാനീയുടെ ഉടമസ്ഥരായ ഹൊരേഷ്യൊ പഗാനീ എസ് പി എയിൽ ന്യൂനപക്ഷ ഓഹരി പങ്കാളിത്തമാണു പി ഐ എഫ് സ്വന്തമാക്കിയിരിക്കുന്നത്. പി ഐ എഫിന്റെ നിക്ഷേപത്തിനു ശേഷവും ബ്രാൻഡിന്റെ നിയന്ത്രണം പഗാനീ കുടുംബത്തിന്റെ പക്കൽ തന്നെയാവും.
കമ്പനിയുടെ ഭാവി വാഹന വികസന പദ്ധതികളെ സഹായിക്കാനാണു സൗദി അറേബ്യ മൂലധന നിക്ഷേപം നടത്തുന്നതെന്നാണ് വിശദീകരണം. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനൊപ്പം ലൈഫ് സ്റ്റൈൽ വിഭാഗം വിപുലീകരിക്കാനും പഗാനീ പുതിയ നിക്ഷേപം പ്രയോജനപ്പെടുത്തും.
ഇതാദ്യമായല്ല പി ഐ എഫ് വാഹന വ്യവസായത്തിൽ പണം മുടക്കുന്നത്; നേരത്തെ വൈദ്യുത കാർ നിർമാതാക്കളായ ലൂസിഡിലും ഫണ്ട് മൂലധന നിക്ഷേപം നടത്തിയിരുന്നു. കമ്പനിയുടെ ദീർഘകാല വളർച്ചാ തന്ത്രങ്ങൾ പരിഗണിക്കുമ്പോൾ പി ഐ എഫ് നിക്ഷേപം സുപ്രധാന ചുവടുവയ്പാണെന്നു പഗാനീ സ്ഥാപകൻ ഹൊരേഷ്യൊ പഗാനീ അഭിപ്രായപ്പെട്ടു. ഭാവി ഹൈപ്പർകാറുകൾ സവിശേഷ വികാരങ്ങൾ പങ്കുവയ്ക്കുന്നെന്ന് ഉറപ്പാക്കാൻ ഇത്തരം നിക്ഷേപങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
മൂന്നു പതിറ്റാണ്ടോളം മുമ്പ് 1992ലാണ് ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗ്നി ജീവനക്കാരനായിരുന്ന ഹൊരേഷ്യൊ പഗാനീ പുതിയ കമ്പനിയായ പഗാനീക്കു തുടക്കമിടുന്നത്. ലംബോർഗ്നിക്കുള്ള കാർബൺ ഫൈബർ ഘടകങ്ങളും കാർ മാതൃകകളും നിർമിച്ചായിരുന്നു പഗാനീയുടെ തുടക്കം. എന്നാൽ കൺസൽറ്റിങ് പ്രവർത്തനങ്ങൾക്കൊപ്പം പഗാനീ സ്വന്തം കാർ രൂപകൽപ്പനയിലേക്കു തിരിഞ്ഞു.
ഹൈപ്പർ കാർ ചരിത്രത്തിൽ തന്നെ വിസ്മയമായി മാറിയ ‘സോണ്ട സി 12’ ആയിരുന്നു പഗാനീയുടെ ആദ്യ ആവിഷ്കാരം. മെഴ്സീഡിസ് എ എം ജിയിൽ നിന്നുള്ള വി 12 എൻജിനോടെ എത്തിയ കാറിന്റെ ഷാസിയും ഏറോഡൈനമിക് കിറ്റുകളും ഡല്ലാരയുടെ വകയായിരുന്നു. കാലാനുസൃതമായ മാറ്റങ്ങളോടെ നിരത്തിലെത്തിയ ‘സോണ്ട’യുടെ 30 യൂണിറ്റാണ് ഇതുവരെ പഗാനീ വിറ്റഴിച്ചത്. ‘സോണ്ട’യുടെ പിൻഗാമിയായി 2011ൽ പഗാനീ ‘ഹൊയ്ര’ അവതരിപ്പിച്ചു; കടുത്ത മത്സരത്തിനു വേദിയായ ഹൈപ്പർ കാർ വിപണിയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ ഈ മോഡലിനും സാധിച്ചതു പഗാനീയുടെ നിർമാണ മികവിനു സാക്ഷ്യമാവുന്നു.
English Summary: Saudi Arabia Purchases a Stake in Pagani