റോയൽ എൻഫീൽഡിന്റെ പുതുതലമുറ ക്ലാസിക് 350 മോട്ടോർ സൈക്കിളുകളുടെ നിർമാണം ആദ്യ ലക്ഷം പിന്നിട്ടു. കമ്പനിയുടെ പുത്തൻ ഉൽപന്ന ശ്രേണിയിലെ ക്ലാസിക്, മീറ്റിയൊർ, ഇന്റർസെപ്റ്റർ ബൈക്കുകൾ ഇന്ത്യയ്ക്കു പുറമെ വിവിധ വിദേശ വിപണികളിലും വിൽപനയ്ക്കെത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പുതുതലമുറ ക്ലാസിക് 350

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോയൽ എൻഫീൽഡിന്റെ പുതുതലമുറ ക്ലാസിക് 350 മോട്ടോർ സൈക്കിളുകളുടെ നിർമാണം ആദ്യ ലക്ഷം പിന്നിട്ടു. കമ്പനിയുടെ പുത്തൻ ഉൽപന്ന ശ്രേണിയിലെ ക്ലാസിക്, മീറ്റിയൊർ, ഇന്റർസെപ്റ്റർ ബൈക്കുകൾ ഇന്ത്യയ്ക്കു പുറമെ വിവിധ വിദേശ വിപണികളിലും വിൽപനയ്ക്കെത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പുതുതലമുറ ക്ലാസിക് 350 അരങ്ങേറ്റം കുറിച്ചത്. കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയും മൂലമുള്ള ലോക്ക്ഡൗണും നിയന്ത്രണങ്ങളും സൃഷ്ടിച്ച വെല്ലുവിളികളെയും വിൽപ്പനയിലെ മാന്ദ്യത്തെയുമൊക്കെ അതിജീവിച്ചാണു റോയൽ എൻഫീൽഡിന്റെ 2021 ക്ലാസിക് 350 ഈ നേട്ടം കൈവരിച്ചത്. ഉൽപ്പാദനത്തിലെ പരിമിതികളുടെ ഫലമായി ക്ലാസിക് 350 ലഭിക്കാനുള്ള കാത്തിരിപ്പ് കാലവും നീണ്ടു പോയിരുന്നു.

ADVERTISEMENT

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തണ്ടർബേഡ് ശ്രേണിയുടെ പിൻഗാമിയായി കഴിഞ്ഞ വർഷം റോയൽ എൻഫീൽഡ് മീറ്റിയൊർ 350 മോട്ടോർ സൈക്കിൾ അവതരിപ്പിച്ചിരുന്നു. പുത്തൻ ജെ പ്ലാറ്റ്്ഫോമിന്റെയും പുതിയ എൻജിന്റെയും പിൻബലത്തിൽ തണ്ടർബേഡിനെ അപേക്ഷിച്ചു കൂടുതൽ മികവോടെയായിരുന്നു മീറ്റിയൊറിന്റെ രംഗപ്രവേശം. ഈ ജെ പ്ലാറ്റ്ഫോം തന്നെയാണ് ക്ലാസിക് 350 ബൈക്കിനും അടിത്തറയാവുന്നത്. മുൻഗാമിയെ അപേക്ഷിച്ചു കൂടുതൽ ആധുനികതയ്ക്കായി എൻജിനടക്കം സാങ്കേതിക വിഭാഗത്തിനും 2021 ക്ലാസിക് 350 ആശ്രയിക്കുന്നതു  മീറ്റിയൊറിനെ തന്നെ.

ADVERTISEMENT

ബൈക്കിനു കരുത്തേകുന്നതു പുതിയ 349 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്. ആധുനിക എസ് ഒ എച്ച് സി ഘടനയ്ക്കൊപ്പം പ്രകമ്പനം നിയന്ത്രിച്ച് സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ബാലൻസർ ഷാഫ്റ്റും ഈ എൻജിനിലുണ്ട്. 20.2 ബി എച്ച് പിയോളം കരുത്തും 27 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ADVERTISEMENT

കടും ചുവപ്പും കാപ്പി കളറും സംഗമിക്കുന്ന ബർഗണ്ടി നിറമുള്ളതും വിഭജിച്ചതുമായ സീറ്റ് സഹിതമെത്തുന്ന ബൈക്കിൽ പഴമയുടെ സ്പർശമുള്ള സ്വിച് ഗീയർ, ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവയും ക്ലാസിക്കിന്റെ ഹെഡ്‍ലൈറ്റ് അസംബ്ലിയിൽ ഇടംപിടിക്കുന്നുണ്ട്.  ഔദ്യോഗികമായി റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന അക്സസറികൾ സഹിതമായിരുന്നു 2021 ക്ലാസിക് 350 മോട്ടോർ സൈക്കിളിന്റെ വരവ്. ഇന്ത്യയ്ക്കു പുറമെ യൂറോപ്പിലും ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തെക്കൻ അമേരിക്കയിലുമൊക്കെ ക്ലാസിക് 350 വിൽപനയ്ക്കുണ്ട്. 

English Summary: 2021 Royal Enfield Classic 350 reaches 1 Lakh Production Mark