2 ലക്ഷം പിന്നിട്ട് രണ്ടാം തലമുറ അമേയ്സ് വിൽപന
ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യയുടെ എൻട്രി ലവൽ സെഡാനായ അമേയ്സിന്റെ രണ്ടാം തലമുറ പതിപ്പിന്റെ വിൽപന രണ്ടു ലക്ഷം യൂണിറ്റ് കവിഞ്ഞു. 2019 മേയിലായിരുന്നു അമേയ്സിന്റെ രണ്ടാം തലമുറ പതിപ്പ് വിൽപനയ്ക്കെത്തിയത്. 2013 ഏപ്രിൽ മുതൽ വിപണിയിലുള്ളഅമേയ്സിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 4.60 ലക്ഷം

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യയുടെ എൻട്രി ലവൽ സെഡാനായ അമേയ്സിന്റെ രണ്ടാം തലമുറ പതിപ്പിന്റെ വിൽപന രണ്ടു ലക്ഷം യൂണിറ്റ് കവിഞ്ഞു. 2019 മേയിലായിരുന്നു അമേയ്സിന്റെ രണ്ടാം തലമുറ പതിപ്പ് വിൽപനയ്ക്കെത്തിയത്. 2013 ഏപ്രിൽ മുതൽ വിപണിയിലുള്ളഅമേയ്സിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 4.60 ലക്ഷം യൂണിറ്റോളമാണ്. തന്റേടം തുളുമ്പുന്ന കാഴ്ചപ്പകിട്ടും നവീകരിച്ച അകത്തളവുമൊക്കെയായി എത്തിയ രണ്ടാം തലമുറ അമേയ്സിനു വിപണിയിൽ മികച്ച വരേവൽപ്പാണു ലഭിച്ചതെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ അവകാശപ്പെടുന്നു. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തു നിർമിച്ച കാർ എന്നതും അമേയ്സിന്റെ സവിശേഷതയാണ്; കാറിൽ ഉപയോഗിക്കുന്ന 95 ശതമാനത്തോളം യന്ത്രഘടകങ്ങൾ ഹോണ്ട പ്രാദേശികമായി സംഭരിക്കുന്നവയാണ്.
വൻനഗരങ്ങൾക്കപ്പുറം രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലും രണ്ടാം തലമുറ അമേയ്സ് മികച്ച വിൽപന കൈവരിച്ചെന്നാണു ഹോണ്ടയുടെ കണക്ക്; കാറിന്റെ മൊത്തം വിൽപനയിൽ 68 ശതമാനവും ഇത്തരം പട്ടണങ്ങളിൽ നിന്നാണെന്നും കമ്പനി അവകാശപ്പെടുന്നു. ഓട്ടമാറ്റിക് വിഭാഗത്തിൽ കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) പതിപ്പിന്റെ സാന്നിധ്യമാണ് അമേയ്സിന്റെ മറ്റൊരു അനുകൂല ഘടകമായി ഹോണ്ട കരുതുന്നു. മൊത്തം വിൽപനയിൽ 20% ഈ വകഭേദത്തിന്റെ സംഭാവനയാണ്. പോരെങ്കിൽ അമേയ്സ്’ ഉപയോക്താക്കളിൽ 40 ശതമാനത്തിന് ഇത് അവരുടെ ആദ്യ കാറാണെന്ന സവിശേഷതയുമുണ്ട്. സ്ഥലസമ്പന്നമായ അകത്തളവും 1.2 ലീറ്റർ ഐ - വിടെക് പെട്രോൾ, 1.5 ലീറ്റർ ഐ - ഡിടെക് എൻജിനുകളുടെ ലഭ്യതയുമൊക്കെയാണു പലരെയും അമേയ്സി’ലേക്ക് ആകർഷിക്കുന്നത്. പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമുള്ള അടിസ്ഥാന വകഭേദമായ അമേയ്സ് ഇ’ക്ക് 6.32 ലക്ഷം രൂപയാണു ഷോറൂം വില; മുന്തിയ വകഭേദമായ അമേയ്സ് വി എക്സ് സി വി ടി’ക്ക് 11.15 ലക്ഷം രൂപയും.
സി ആർ- വിയും സിവിക്കുമൊക്കെ പിൻവലിച്ചതോടെ ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ മോഡൽ ശ്രേണിയിലെ നിർണായക സാന്നിധ്യമായിഅമേയ്സും സിറ്റിയും മാറിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള അമേയ്സ് കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായക മോഡലാണെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗാകു നകാനിഷി വ്യക്തമാക്കുന്നു. ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ടു രൂപകൽപ്പന ചെയ്ത അമേയ്സി’നു മികച്ച പിന്തുണയും വരവേൽപ്പുമാണു വിപണി നൽകിയതെന്നും അദ്ദേഹം കരുതുന്നു. എൻട്രി ലവൽ സെഡാൻ വിപണിയിൽ മാരുതി സുസുക്കി ഡിസയർ പോലുള്ള മോഡലുകളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നതും അമേസിന്റെ തിളക്കം വർധിപ്പിക്കുന്നുണ്ട്.
English Summary: Second-Gen Honda Amaze Crosses 2 Lakh Sales Milestone