അതിരിടാത്ത ആഡംബരം, ഔഡി ക്യൂ 7 ഫെബ്രുവരി 3ന്
ഔഡിയുടെ പ്രീമിയം എസ്‌യുവി ക്യൂ7 ന്റെ പുതിയ മോഡൽ അടുത്ത മാസം ആദ്യം വിപണിയിലെത്തും. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ നിർമാണം ഔഡി ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു. പുറത്തിറക്കിലിന് മുന്നോടിയായി പുതിയ വാഹനത്തിന്റെ ബുക്കിങ്ങും ഔഡി സ്വീകരിച്ചു

ഔഡിയുടെ പ്രീമിയം എസ്‌യുവി ക്യൂ7 ന്റെ പുതിയ മോഡൽ അടുത്ത മാസം ആദ്യം വിപണിയിലെത്തും. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ നിർമാണം ഔഡി ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു. പുറത്തിറക്കിലിന് മുന്നോടിയായി പുതിയ വാഹനത്തിന്റെ ബുക്കിങ്ങും ഔഡി സ്വീകരിച്ചു തുടങ്ങിയിരുന്നു.
പെട്രോൾ എൻജിൻ മാത്രമായിട്ടാണ് പുതിയ ക്യൂ 7 വിപണിയിലെത്തുക. 3 ലീറ്റർ വി6 ടിഎഫ്എസ്ഐ പെട്രോൾ എൻജിന് 335 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്.
വെർട്ടിക്കൽ സ്ലാറ്റ്സുകളോടുകൂടിയ സിംഗിൾ ഫ്രെയിം ഗ്രിൽ, റീഡിസൈൻ ചെയ്ത ബംബർ, മെട്രിക്സ് എൽഇഡി ഹെഡ്‌ലാംപ്, 19 ഇഞ്ച് അലോയ് വീലുകൾ, ബൂട്ട് ലിഡിലെ സിൽവർ ഇൻസേർട്ടുകൾ, റീ ഡിസൈൻഡ് എൽഇഡി ടെയിൽ ലാംപ് എന്നിവയുണ്ട് പുതിയ മോഡലിന്. ഔഡി വെർച്യുവൽ കോക്പിറ്റ്, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ ഡി സറൗണ്ട് സിസ്റ്റം, എയർ അയണൈസർ, അരോമാറ്റൈസേഷൻ, ലൈൻ ഡിപ്പാർചർ വാണിങ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.
English Summary: Audi Q7 Facelift to be Launched in India on 3 February, 2022