കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ കയറിയിറങ്ങിയിട്ടുണ്ടെങ്കില്‍ ഗര്‍ത്തത്തിന് തൊട്ടരികില്‍ വച്ച് വളരെ കുറച്ച് സ്ഥലം ഉപയോഗിച്ച് ഒരു കാര്‍ യു ടേണ്‍ അടിക്കുന്ന വിഡിയോ കണ്ടിരിക്കും. കാഴ്ച്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നിരവധി അവസരങ്ങള്‍ ഈ വിഡിയോയിലുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമും ട്വിറ്ററും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ  കയറിയിറങ്ങിയിട്ടുണ്ടെങ്കില്‍ ഗര്‍ത്തത്തിന് തൊട്ടരികില്‍ വച്ച് വളരെ കുറച്ച് സ്ഥലം ഉപയോഗിച്ച് ഒരു കാര്‍ യു ടേണ്‍ അടിക്കുന്ന വിഡിയോ കണ്ടിരിക്കും. കാഴ്ച്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന നിരവധി അവസരങ്ങള്‍ ഈ വിഡിയോയിലുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വന്‍ ഹിറ്റായി മാറിയ ഈ വിഡിയോ ശരിക്കുമുള്ളതാണോ?

ADVERTISEMENT

ദിവസങ്ങള്‍ക്ക് മുമ്പാണ് സമൂഹമാധ്യമങ്ങളില്‍ ഏതോ മലമ്പാതയിലെ ഇടുങ്ങിയ റോഡില്‍ വെച്ച് കാര്‍ തിരിക്കുന്ന വിഡിയോ തരംഗമായി മാറിയത്. വിഡിയോയുടെ പല ഘട്ടങ്ങളിലും കാര്‍ ഇപ്പോള്‍ ഗര്‍ത്തത്തിലേക്ക് പതിക്കുമെന്ന തോന്നലുണ്ടാക്കുന്നുണ്ട്. പിന്‍ചക്രം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ താഴേക്കിറങ്ങി പോയ ശേഷമാണ് കയറി വരുന്നത് തന്നെ. 

ADVERTISEMENT

ദശലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ഈ വിഡിയോക്ക് മണിക്കൂറുകള്‍ക്കകം ലഭിച്ചത്. ഡ്രൈവറുടെ അസാമാന്യ ധൈര്യത്തേയും കഴിവിനേയും അഭിനന്ദിച്ചും നിരവധി പേര്‍ എത്തിയിരുന്നു. വലിയൊരു കാറിന് കഷ്ടിച്ച് പോകാന്‍ മാത്രം വീതിയുള്ള വഴിയിലാണ് ഈ അഭ്യാസം. സോഷ്യല്‍മീഡിയയില്‍ പല മീമുകള്‍ക്കു പോലും ഈ ഡ്രൈവിങ് സ്‌കില്‍ വൈകാതെ വിഷയമായി മാറി. എന്നാല്‍ ഈ വിഡിയോയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് പോയാല്‍ അല്‍പം വ്യത്യസ്തമായ വസ്തുതകള്‍ അറിയാനാകും. 

ADVERTISEMENT

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുട്യൂബിലാണ് ആദ്യം ഈ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിങ് സ്‌കില്‍ എന്ന യുട്യൂബ് ചാനലിലായിരുന്നു അത്. വാഹനം ഓടിക്കുന്നത് സാധാരണ ഡ്രൈവറല്ലെന്നും ഒരു പ്രൊഫഷണല്‍ ഡ്രൈവറാണെന്നും യുട്യൂബ് വിഡിയോയില്‍ വ്യക്തം. വളരെ വീതി കുറഞ്ഞ റോഡുകളിലും എങ്ങനെ യുടേണ്‍ ചെയ്യാമെന്ന് കാണിച്ചു തരികയായിരുന്നു ഈ വിഡിയോ പുറത്തിറക്കിയവരുടെ ലക്ഷ്യം. എന്നാല്‍ സമൂഹമാധ്യമങ്ങളിൽ മറ്റൊരു രീതിയിലാണ് ഈ വിഡിയോയെ വൈറലാക്കിയതെന്ന് മാത്രം. ‌

വൈറലായ വിഡിയോയുടെ ക്യാമറ ആംഗിളാണ് പണി പറ്റിക്കുന്നതെന്നും യുട്യൂബ് വീഡിയോ പരിശോധിച്ചാല്‍ വ്യക്തമാകും. റോഡിന് താഴെ അഗാധമായ ഗര്‍ത്തമല്ല മറിച്ച് ഇങ്ങോട്ടേക്ക് കയറിവരാന്‍ ഉപയോഗിക്കുന്ന റോഡാണെന്ന് മനസിലാകും. ഒരിക്കലും ആ പ്രൊഫഷണല്‍ ഡ്രൈവര്‍ ജീവന്‍ പണയം വെച്ചുകൊണ്ട് ഗര്‍ത്തത്തിനരികിലേക്ക് പോയിട്ടില്ല. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യത മനസിലാക്കി ബുദ്ധിപൂര്‍വ്വം ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാഴ്ച്ചക്കാരില്‍ അമ്പരപ്പ് കൂട്ടിയത്.

English Summary: Viral Video Shows Driver Making Dangerous U-Turn On Cliff Edge

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT