പെട്രോളിനും ഡീസലിനും റേഷൻ! ഇന്ധനത്തിന് നിയന്ത്രണം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം
അരിയും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ റേഷൻ അടിസ്ഥാനത്തിൽ കടയിൽ നിന്നും വാങ്ങുന്നതിനെക്കുറിച്ച് എല്ലാവർക്കും തന്നെ അറിവുള്ളതാണ്. എന്നാൽ പെട്രോളും ഡീസലുമൊക്കെ റേഷനായി നൽകുന്ന ഒരു സംസ്ഥാനം നമ്മുടെ നാട്ടിലുണ്ടെന്നത് പുതിയ അറിവായിരിക്കുമല്ലേ? ഒരു നിശ്ചിത അളവിൽ മാത്രം പെട്രോളും ഡീസലും വിൽക്കപ്പെടുന്ന

അരിയും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ റേഷൻ അടിസ്ഥാനത്തിൽ കടയിൽ നിന്നും വാങ്ങുന്നതിനെക്കുറിച്ച് എല്ലാവർക്കും തന്നെ അറിവുള്ളതാണ്. എന്നാൽ പെട്രോളും ഡീസലുമൊക്കെ റേഷനായി നൽകുന്ന ഒരു സംസ്ഥാനം നമ്മുടെ നാട്ടിലുണ്ടെന്നത് പുതിയ അറിവായിരിക്കുമല്ലേ? ഒരു നിശ്ചിത അളവിൽ മാത്രം പെട്രോളും ഡീസലും വിൽക്കപ്പെടുന്ന ഇന്ത്യയിലെ ആ സംസ്ഥാനം ത്രിപുരയാണ്. റെയിൽ ഗതാഗതം താറുമാറായതിനെ തുടർന്ന് പെട്രോളിയം ഉൽപന്നങ്ങൾ ത്രിപുരയിലേക്കെത്താനുള്ള കാലതാമസം കൊണ്ടും ലഭ്യത കുറവ് പരിഹരിക്കുന്നതിനും വേണ്ടിയാണ് റേഷൻ അടിസ്ഥാനത്തിൽ പെട്രോളും ഡീസലും നൽകപ്പെടുന്നത്.
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ റെയിൽ മാർഗമാണ് പെട്രോളും ഡീസലുമൊക്കെ എത്തിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ചരക്കുതീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. ലുൻഡിങ്ങിനും പർദ്ദാപൂരിനുമിടയിലാണ് ഗതാഗതം തടസ്സപ്പെട്ടത്. ട്രെയിനിൽ കൊണ്ടുവരുന്ന പെട്രോളിയം ഉൽപന്നങ്ങൾ പിന്നീട് ടാങ്കറുകളിലേക്ക് മാറ്റിയാണ് പമ്പുകളിൽ വിതരണത്തിനെത്തിച്ചിരുന്നത്. തീവണ്ടി ഗതാഗതം പഴയ രീതിയിൽ പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ ത്രിപുരയിൽ പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമം അതിരൂക്ഷമാണ്. നേരത്തെ സംഭരിച്ചു വെച്ചത് മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. സാഹചര്യങ്ങൾ ഇത്തരത്തിലായതു കൊണ്ടാണ് ത്രിപുര സർക്കാർ പെട്രോളിയം ഉൽപന്നങ്ങൾ റേഷൻ അടിസ്ഥാനത്തിലാക്കിയത്.
നിയന്ത്രണങ്ങളെ തുടർന്ന് ഇരുചക്ര വാഹനങ്ങൾക്ക് 200 രൂപയുടെ പെട്രോളും ഓട്ടോറിക്ഷകൾക്കു 400 രൂപയ്ക്കും പെട്രോൾ വാങ്ങാവുന്നതാണ്. കാറുകൾക്കും മറ്റു നാലു ചക്ര വാഹനങ്ങൾക്കും 1000 രൂപയ്ക്കു വരെ ഇന്ധനം ലഭിക്കും. ക്ഷാമം പരിഹരിച്ച്, ഇന്ധനവിതരണം പൂർവസ്ഥിതിയിലാകുന്നതു വരെ മേല്പറഞ്ഞ രീതി തുടരാനാണ് ഗവണ്മെന്റിന്റെ തീരുമാനം. സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗതത്തിലെ പ്രത്യേക വാഹനങ്ങൾക്കും മാത്രമാണ് ഈ നിയന്ത്രണം. സർക്കാർ വാഹനങ്ങൾക്കും അടിയന്തര സേവനമായ ആംബുലൻസിനു ഈ നിയന്ത്രണങ്ങൾ ബാധകമല്ല. ഇന്ധന ലഭ്യത കുറഞ്ഞതു കൊണ്ടുതന്നെ പമ്പുകളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കാനുള്ള ശ്രമങ്ങൾ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ. റോഡ് മാർഗം ഇന്ധനം സംസ്ഥാനത്തു എത്തിക്കുന്നത് ചെലവേറിയതു കൊണ്ടാണ് എണ്ണക്കമ്പനികൾ റെയിൽവേയെ ആശ്രയിക്കുന്നത്. ഈ സംഭവത്തെ തുടർന്ന് റോഡ് മാർഗം പെട്രോളിയം എത്തിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ് സ്വീകരിക്കണമെന്ന ആവശ്യം പൊതുജനങ്ങളുടെ ഭാഗത്തു നിന്നും വലിയ തോതിൽ ഉയർന്നിട്ടുണ്ട്.