ഉൽപ്പാദനം 42,000 യൂണിറ്റ്, ബുക്കിങ് 78000; നിസ്സാനു പ്രതീക്ഷയായി മാഗ്‌നൈറ്റ്
വിപണിയുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണു നിസ്സാന്റെ സബ് കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റ്. 2020 ഡിസംബറിലെ അവതരണഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സബ് കോംപാക്ട് എസ്‌യുവി എന്നതും മാഗ്‌നൈറ്റിന്റെ പെരുമയയായിരുന്നു. വിലയുടെ കൂടി ആകർഷണത്തിൽ എൺപതിനായിരത്തോളം ബുക്കിങ്ങുകളാണു

വിപണിയുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണു നിസ്സാന്റെ സബ് കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റ്. 2020 ഡിസംബറിലെ അവതരണഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സബ് കോംപാക്ട് എസ്‌യുവി എന്നതും മാഗ്‌നൈറ്റിന്റെ പെരുമയയായിരുന്നു. വിലയുടെ കൂടി ആകർഷണത്തിൽ എൺപതിനായിരത്തോളം ബുക്കിങ്ങുകളാണു മാഗ്‌നൈറ്റ് വാരിക്കൂട്ടിയത്. പോരെങ്കിൽ ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ നിസ്സാൻ റെനോ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന മാഗ്‌നൈറ്റ് ഇന്ത്യയ്ക്കു പുറമെ പതിനഞ്ചോളം വിദേശ വിപണികളിലാണു വിൽപനയ്ക്കെത്തുന്നത്. ഇതിനോടകം മാഗ്‌നൈറ്റ് ഉൽപ്പാദനം 42,000 യൂണിറ്റ് പിന്നിട്ടെന്നും നിസ്സാൻ വെളിപ്പെടുത്തുന്നു.
ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാനാവാതെ വലഞ്ഞ നിസ്സാനെ സംബന്ധിച്ചിടത്തോളം നിർണായക അവതരണമായിരുന്നു മാഗ്‌നൈറ്റ്. വലിയ സ്വീകാര്യത നേടാൻ മുൻ അവതരണങ്ങളായ ടെറാനൊയ്ക്കോ സണ്ണിക്കോ സാധിച്ചിരുന്നില്ല. നിസ്സാന്റെ വിൽപന, വിൽപനാന്തര സേവന ശൃംഖലകൾക്കും കാര്യമായ അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്ന് കസ്റ്റമർ ടച്പോയിന്റുകൾ മെച്ചപ്പെടുത്താൻ തീവ്രശ്രമം നടത്തിയതായി നിസ്സാൻ അവകാശപ്പെടുമ്പോഴും സബ് കോംപാക്ട് എസ് യു വി വിപണിയിൽ തരംഗമായ മാഗ്‌നൈറ്റാണ് ഇപ്പോൾ കമ്പനിയുടെ മോഡൽ ശ്രേണിയിലെ താരം.
തുടക്കത്തിൽ വിലയിലെ കുറവ് തന്നെയായിരുന്നു മാഗ്‌നൈറ്റിനെ ശ്രദ്ധേയമാക്കിയത്. ഈ മോഡൽ വിജയിക്കേണ്ടതിന്റെ അനിവാര്യത കൂടി പരിഗണിച്ചാവണം അടിസ്ഥാന വകഭേദത്തിന് അഞ്ചു ലക്ഷം രൂപയിൽ താഴെയാണു നിസ്സാൻ നിശ്ചയിച്ച വില. തുടർന്നിങ്ങോട്ട് മാഗ്‌നൈറ്റിന്റെ വില ഉയർത്തിയത്(നിലവിൽ 5.76 ലക്ഷം രൂപ മുതൽ 10 ലക്ഷത്തോളം രൂപ വരെ) സ്വീകാര്യതയെ ബാധിച്ചില്ലെന്നാണു വിൽപന കണക്കുകൾ വ്യക്തമാക്കുന്നത്.
നിസ്സാൻ നെക്സ്റ്റ് എന്ന പരിവർത്തന പദ്ധതിയുടെ ഭാഗമായി ആഗോളതലത്തിൽ അവതരിപ്പിച്ച ആദ്യ മോഡലായ മാഗ്‌നൈറ്റ് രണ്ടു പെട്രോൾ എൻജിൻ സാധ്യതകളോടെയാണ് എത്തിയത്. ഡീസൽ എൻജിനോടെ വാഹനം ലഭ്യമല്ല. കാറിലെ ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 97 ബി എച്ച് പിയോളം കരുത്തും 160 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം, നാച്ചുറലി ആസ്പിറേറ്റഡ് ഒരു ലീറ്റർ എൻജിൻ സൃഷ്ടിക്കുക 71 ബി എച്ച് പി വരെ കരുത്തും 96 എൻ എമ്മോളം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകൾക്കും കൂട്ട്; അതേസമയം ടർബോ എൻജിനൊപ്പം എക്സ് – ട്രോണിക് സി വി ടി ഗീയർബോക്സും ലഭ്യമാണ്.
അഞ്ചു നിറങ്ങളിലും മൂന്ന് ഇരട്ട വർണ സങ്കലനങ്ങളിലുമാണു മാഗ്‌നൈറ്റ് വിൽപനയ്ക്കുള്ളത്. ടർബോ എൻജിൻ – മാനുവൽ ട്രാൻസ്മിഷൻ സഖ്യത്തിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്; ഇതേ എൻജിനൊപ്പം സി വി ടി ഗീയർബോക്സ് എത്തുന്നതോടെ ഇന്ധനക്ഷമത 17.7 കിലോമീറ്ററാവും. മൊത്തം 20 ഗ്രേഡുകളിലായി മുപ്പത്തി ആറോളം സങ്കലനങ്ങളിൽ ലഭ്യമാവുന്ന മാഗ്‌നൈറ്റിന്റെ മത്സരം മാരുതി സുസുക്കി വിറ്റാര ബ്രേസ, ഹ്യുണ്ടേയ് വെന്യു, ടാറ്റ നെക്സൻ, കിയ സൊണെറ്റ് തുടങ്ങിയവയോടാണ്.
നിസ്സാന്റെ പങ്കാളിയും ഫ്രഞ്ച് നിർമാതാക്കളുമായ റെനോയുടെ സബ് കോംപാക്ട് എസ് യു വിയായ കൈഗറും ഇന്ത്യയിൽ മാഗ്‌നൈറ്റിനോട് മത്സരിക്കാനുണ്ട്. ആഭ്യന്തര വിപണിക്കു പുറമെ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, യുഗാണ്ട, കെനിയ, സീഷെയ്ൽസ്, സാംബിയ, മൊറീഷ്യസ് തുടങ്ങി ദക്ഷിണ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യൻ നിർമിത മാഗ്‌നൈറ്റ് വിൽപനയ്ക്കുണ്ട്. വില കൊടുത്തു വാഹനം വാങ്ങുന്ന പരമ്പരാഗത രീതിക്കു പകരം മാസം തോറും വാഹനവാടക ഈടാക്കുന്ന ‘സബ്സ്ക്രിപ്ഷൻ’ വ്യവസ്ഥയിലും നിസ്സാൻ മാഗ്‌നൈറ്റ് ലഭ്യമാണ്.
English Summary: Nissan Magnite Gathers 78,000 bookings; exports expand to 15 nations