ഗുരുതരമായേക്കാവുന്ന അപകടത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ച എക്സ്‌യുവി 700ന്റെ സുരക്ഷയിൽ സന്തോഷം രേഖപ്പെടുത്തി ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് യാത്രക്കാർ സുരക്ഷിതരായതിൽ സന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. ഹൈവേയിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതരമായേക്കാവുന്ന അപകടത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ച എക്സ്‌യുവി 700ന്റെ സുരക്ഷയിൽ സന്തോഷം രേഖപ്പെടുത്തി ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് യാത്രക്കാർ സുരക്ഷിതരായതിൽ സന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. 

ADVERTISEMENT

ഹൈവേയിൽ നിന്ന് ഇടറോഡിലേക്ക് കയറിയ തമിഴ്നാട് ട്രാൻസ്പോർട് ബസിലാണ് എക്സ്‍യുവി 700 ഇടിച്ചത്. ഗുരുതരമായ പരുക്കുകളേൽക്കാൻ സാധ്യതയുള്ള അപകടമായിരുന്നെന്നും എക്സ്‌യുവി സുരക്ഷയ്ക്ക് നന്ദി എന്നുമാണ് വിഡിയോ പങ്കുവച്ച് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നത്.

ADVERTISEMENT

ഈ ട്വീറ്റിന് മറുപടിയായി, വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യണം എന്ന ഞങ്ങളുടെ തത്വം ഈ അപകടം കൂടുതൽ ബലപ്പെടുത്തുന്നു. യാത്രക്കാർക്ക് പൂർണ സുരക്ഷ നൽകിയ വാഹനം നിർമിച്ചതിൽ തന്റെ ടീമിനോട് നന്ദിയുണ്ട്, ഈ വാര്‍ത്ത അവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു... ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

ADVERTISEMENT

മഹീന്ദ്രയുടെ പ്രീമിയം എസ്‍യുവി, എക്സ്‍യുവി 700 കഴിഞ്ഞ വർഷമാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന ഈ എസ്‌യുവിയിൽ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. എം സ്റ്റാലിയൻ രണ്ടു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 200 ബി എച്ച് പി കരുത്തും 380 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റർ എം  ഹോക്ക് ഡീസൽ എൻജിന് 182 ബി എച്ച് പി കരുത്തും 450 എൻ എം ടോർക്കുമുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം(എ ഡി എ എസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചർ, അലക്സ വോയ്സ് ഇന്റഗ്രേഷ‍ൻ സപ്പോർട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഇരട്ട ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡ്രൈവർ ഡിസ്പ്ലേയിൽ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ് യു വിയിലുണ്ട്.

English Summary: Anand Mahindra Tweet About XUV 700 Accident In Tamilnadu