അപകടമുണ്ടാകാൻ സാധ്യത, ചൈനയിൽ 1.28 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് ടെസ്‌ല
ചൈനയിൽ 1.28 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ടെസ്‌ല. റിയർ മോട്ടർ ഇൻവേർട്ടറിലെ തകരാർ സംശയിച്ചാണ് തദ്ദേശീയമായി നിർമിച്ച 93578 കാറുകളും ഇറക്കുമതി ചെയ്ത 34207 കാറുകളുമടക്കം 127785 മോഡൽ 3 കാറുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. 2019 ജനുവരി 11 മുതൽ 2022 ജനുവരി 25 വരെ നിർമിച്ച

ചൈനയിൽ 1.28 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ടെസ്‌ല. റിയർ മോട്ടർ ഇൻവേർട്ടറിലെ തകരാർ സംശയിച്ചാണ് തദ്ദേശീയമായി നിർമിച്ച 93578 കാറുകളും ഇറക്കുമതി ചെയ്ത 34207 കാറുകളുമടക്കം 127785 മോഡൽ 3 കാറുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. 2019 ജനുവരി 11 മുതൽ 2022 ജനുവരി 25 വരെ നിർമിച്ച വാഹനങ്ങളിലാണ് തകരാർ സംശയിക്കുന്നത്.
റിയർ മോട്ടർ ഇൻവേർട്ടറിലെ തകരാർ മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്. ഇതുമൂലം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ വീണ്ടും സ്റ്റാർട്ടാകാന്‍ ബുദ്ധിമുട്ട് നേരിടുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവിങ് പവർ നഷ്ടമാകാനും സാധ്യതയുണ്ട്. തിരിച്ചു വിളിക്കുന്ന വാഹനങ്ങളിലെ തകരാർ സൗജന്യമായി പരിഹരിച്ചു നൽകുമെന്നുമാണ് ടെസ്‌ല അറിയിക്കുന്നത്.
മോട്ടർ കണ്‍ട്രോൾ സോഫ്റ്റ്‌വയറില്‍ അപ്ഡേഷൻ നടത്തിയാണ് ഈ തകരാർ പരിഹരിക്കുക. ഡിസംബറിൽ ട്രങ്ക് ഡിഫക്റ്റ് കണ്ടെത്തിയതിനെ തുടർന്ന് ഏകദേശം 2 ലക്ഷം വാഹനങ്ങൾ ടെസ്‌ല തിരിച്ചുവിളിച്ചിരുന്നു. അമേരിക്ക കഴിഞ്ഞാൽ ടെസ്‌ലയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന. ഡിസംബറിൽ മാത്രം 70847 യൂണിറ്റ് കാറുകളാണ് ചൈനയിൽ ടെസ്‌ല വിറ്റത്.
English Summary: Tesla Recalls Nearly 128,000 Cars In China Due To Defect