കൂടുതൽ സ്പോർട്ടിയായി കുഷാക്, ആരും കൊതിക്കും ഈ മോണ്ടി കാർലോ പതിപ്പ്
കഴിഞ്ഞ വർഷം ആദ്യമാണ് കുഷാക് എന്ന എസ്‍യുവിയെ സ്കോഡ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി എംക്യൂബി എ 0 ഐഎൻ പ്ലാറ്റ്ഫോമിൽ നിർമിച്ച, സ്കോഡയുടെ ആദ്യ വാഹനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു. വിപണിയിൽ നേടിയ ഗംഭീര വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി മോണ്ടി കാർലോ എന്ന പ്രത്യേക പതിപ്പ്

കഴിഞ്ഞ വർഷം ആദ്യമാണ് കുഷാക് എന്ന എസ്‍യുവിയെ സ്കോഡ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി എംക്യൂബി എ 0 ഐഎൻ പ്ലാറ്റ്ഫോമിൽ നിർമിച്ച, സ്കോഡയുടെ ആദ്യ വാഹനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു. വിപണിയിൽ നേടിയ ഗംഭീര വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി മോണ്ടി കാർലോ എന്ന പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നു സ്കോഡ. 1 ലീറ്റർ പതിപ്പിന് 15.99 ലക്ഷം രൂപയും 1.5 ലീറ്റർ പതിപ്പിന് 19.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്തൊക്കെയാണ് കുഷാക് മോണ്ടി കാർലോയിൽ വന്ന മാറ്റങ്ങൾ?
കുഷാക്കിന്റെ ഉയർന്ന വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് മോണ്ടി കാർലോയുടെ നിർമാണം. ടോർണാഡോ റെഡ്, കാൻഡി വൈറ്റ് എന്നീ നിറങ്ങളിലാണ് പ്രത്യേക പതിപ്പ് ലഭിക്കുക. ഗ്രില്ലിന് ചുറ്റുമുള്ള ആവരണത്തിന് ഗ്ലോസി ബ്ലാക്ക് ഫിനിഷ് നൽകിയിട്ടുണ്ട്. ബംബറിന് താഴെയും ഫോഗ് ലാംപ് കൺസോളിലും ഈ ഫിനിഷ് കാണാം. ഫെന്ററിൽ മോണ്ടി കാർലോ എന്ന എഴുത്തുമുണ്ട്.
കൂടാതെ മുൻ, പിൻ ഡിഫ്യൂസറുകൾക്കും ട്രങ്ക് ഗാർണിഷിനും ഔട്ട്സൈഡ് മിററുകൾക്കും ഗ്ലോസി ബ്ലാക് ഫിനിഷ് തന്നെ നൽകിയിരിക്കുന്നു. ടെയിൽ ഗേറ്റിലെ സ്പോയിലറുകൾക്ക് ഡ്യുവൽടോൺ ഫിനിഷാണ്. റൂഫിന് കാർബൺ സ്റ്റീൽ പെയിന്റും റൂഫ് റെയിലിന് മാറ്റ് ബ്ലാക്ക് ഫിനിഷുമുണ്ട്. 1 ലീറ്റർ, 1.5 ലീറ്റർ എൻജിൻ മോഡലിനൊപ്പം ഈ പ്രത്യേക പതിപ്പ് ലഭിക്കും. 1.5 ലീറ്റർ മോഡലിന് സ്പോർട്ടി റെഡ് ബ്രേക് കാലിപ്പറുകളുണ്ട്.
ഉള്‍വശത്ത് ചുവപ്പിന്റെയും കറുപ്പിന്റെയും കോംബിനേഷനാണ്. സീറ്റുകൾക്കും ഡാഷ്ബോർഡിലും ഡോർ പാനലുകളിലുമെല്ലാം ഈ കോംബിനേഷൻ കാണാൻ സാധിക്കും. ഡ്യൂവൽ ടോൺ സീറ്റുകളിൽ മോണ്ടി കാർലോ എന്ന എഴുത്തുണ്ട്. കൂടാതെ സ്റ്റൈലിഷ് റെഡ് ആംബിയന്റ് ലൈറ്റുമുണ്ട്.
കുഷാക്കിന്റെ ഉയർന്ന വകഭേദമായ സ്റ്റൈലിൽനിന്ന് അൽപം വില കൂടുതലാണെങ്കിലും കൂടുതൽ സ്പോർട്ടിയാണ് മോണ്ടി കാർലോ. അടിപൊളി ലുക്കിൽ എത്തിയിരിക്കുന്ന ഈ വാഹനം കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. ഉറപ്പ് !
English Summary: Skoda Kushaq Monte Carlo