പുതിയ രൂപം, എഡിഎഎസ്; മാറ്റങ്ങളുമായി പുതിയ ട്യൂസോൺ ഉടൻ
ഹ്യുണ്ടേയ്‌യുടെ ആഗോള പ്രീമിയം എസ്‍യുവി ട്യൂസോണിന്റെ പുതിയ പതിപ്പ് ഇക്കൊല്ലം രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിലെത്തും. രാജ്യാന്തര വിപണിയിലെ നാലാം തലമുറയാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. 2004 ൽ രാജ്യാന്തര വിപണിയിലെത്തിയ വാഹനത്തിന്റെ 7 ദശലക്ഷം യൂണിറ്റുകൾ ലോകത്താകെമാനം വിറ്റുപോയിട്ടുണ്ട്. പുതിയ

ഹ്യുണ്ടേയ്‌യുടെ ആഗോള പ്രീമിയം എസ്‍യുവി ട്യൂസോണിന്റെ പുതിയ പതിപ്പ് ഇക്കൊല്ലം രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിലെത്തും. രാജ്യാന്തര വിപണിയിലെ നാലാം തലമുറയാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. 2004 ൽ രാജ്യാന്തര വിപണിയിലെത്തിയ വാഹനത്തിന്റെ 7 ദശലക്ഷം യൂണിറ്റുകൾ ലോകത്താകെമാനം വിറ്റുപോയിട്ടുണ്ട്.
പുതിയ ട്യൂസോണിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടില്ലെങ്കിലും 2756 എംഎം വീൽബെയ്സുള്ള ലോങ് വീൽബേസ് പതിപ്പാണ് ഇന്ത്യയിൽ എത്തുക എന്നാണ് പ്രതീക്ഷ. സെൻസേഷനൽ സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ വാഹനം നിർമിച്ചിരിക്കുന്നത്. വലിയ ഗ്രില്ലും ട്രയാംഗുലർ എൽഇഡി റണ്ണിങ് ലാംപുകളും മനോഹരമായ ഹെഡ്‍ലൈറ്റ് കൺസോളുമെല്ലാം പുതിയ വാഹനത്തിനുണ്ട്.
ഹ്യുണ്ടേയ്‌യുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ എന്നിവ കൂടാതെ എഡിഎഎസ് ഫീച്ചറുകളും വാഹനത്തിനുണ്ടാകും. ജീപ്പ് കോംപസ്, സിട്രോൺ സി5, ഫോക്സ്‌വാഗൻ ടിഗ്വാൻ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് ഹ്യുണ്ടേയ് ട്യൂസോൺ മത്സരിക്കുക.
English Summary: Hyundai confirms new Tucson India launch for 2022