ഇന്ത്യൻ നിരത്തിലെ ഏറ്റവും മികച്ച പാസഞ്ചർ – കൊമേഴ്സ്യൽ മൾട്ടി പർപസ് വാഹനമായ ഈക്കോയുടെ പുതിയ മോഡൽ മാരുതി സുസുക്കി ഈ വർഷം വിപണിയിൽ എത്തിക്കും. പത്ത് വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള എംപിവിയാണ് ഈക്കോ. ഓമ്നിയുടെ പിൻതലമുറക്കാരനായി എത്തിയ ഈക്കോയ്ക്ക് സ്മൂത്ത് സ്റ്റിയറിങ്, മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നിരത്തിലെ ഏറ്റവും മികച്ച പാസഞ്ചർ – കൊമേഴ്സ്യൽ മൾട്ടി പർപസ് വാഹനമായ ഈക്കോയുടെ പുതിയ മോഡൽ മാരുതി സുസുക്കി  ഈ വർഷം വിപണിയിൽ എത്തിക്കും. പത്ത് വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള എംപിവിയാണ് ഈക്കോ. ഓമ്നിയുടെ പിൻതലമുറക്കാരനായി എത്തിയ ഈക്കോയ്ക്ക് സ്മൂത്ത് സ്റ്റിയറിങ്, മികച്ച യാത്രാസുഖം എന്നിവ വാഗ്ദാനം ചെയ്യാൻ സാധിച്ചു.

ADVERTISEMENT

പുതിയ സുരക്ഷാ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി വാഹനം ഇതേ പേരിൽ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിന്റെ പ്രാരംഭ നടപടികൾ എന്ന നിലയിൽ പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ദീപാവലിയോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പത്ത് വർഷത്തിലേറെയായി വിപണിയിൽ മികച്ച വിൽപന നേടുന്ന വാഹനത്തിന്റെ നിർമാണം ജൂലൈയോടെ കമ്പനി അവസാനിപ്പിക്കും. ഏഴ് സീറ്റർ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിക്കപ്പെടുന്നതിന്റെ ഭാഗമായാണ് ഈക്കോയിൽ മാരുതിയുടെ പുതിയ പ്രവർത്തനം. ഒന്നിലധികം എയർബാഗുകൾ, പവർ സ്റ്റിയറിങ് എന്നിങ്ങനെയുള്ള അടിസ്ഥാന സന്നാഹങ്ങൾ വാഹനത്തിലുണ്ടാകും. 

ADVERTISEMENT

2010ലാണ് ഈക്കോ വിപണിയിലെത്തിയത് 2012ൽ 1 ലക്ഷം യൂണിറ്റ് വിൽപന പൂർത്തിയാക്കി മാരുതി സുസുക്കിയെ ഒന്നാം നിരയിലേക്ക് ഉയർത്താൻ സഹായിച്ച മോഡലുകളിൽ പ്രധാനിയാണ് ഈക്കോ. 6 വർഷം പൂർത്തിയാക്കിയപ്പോൾ 5 ലക്ഷം യൂണിറ്റുകളിലേറെ വിൽപന നടന്നിരുന്നു. ബോക്സി രൂപകൽപനയിൽ വിപണിയിലെത്തിയ വാഹനത്തിന് 1.2 ലീറ്റർ 4 സിലിൻഡർ എൻജിനാണ് കരുത്ത് പകരുന്നത്. 73 എച്ച്പി – 101 എൻഎം കോംബിനേഷനിലുള്ള എൻജിന് 16.11 എന്ന ഉയർന്ന ഇന്ധനക്ഷമതയുണ്ട്. സിഎൻജി വകഭേദത്തിന് ഇത് 21 കിലോമീറ്ററോളമുണ്ട്. ആശുപത്രികൾ, ഭക്ഷണ വിതരണക്കാർ, ടാക്സി തുടങ്ങി നിരവധി മേഖലകളിൽ ഈക്കോ പ്രവർത്തനക്ഷമത തെളിയിച്ചിട്ടുണ്ട്. 

ADVERTISEMENT

പാസഞ്ചർ – കൊമേഴ്സ്യൽ വാനിറ്റി വാനുകൾക്ക് ഇന്ത്യയിലെ സ്വീകാര്യത അനുദിനം വർധിച്ചു വരികയാണ്. വിദേശ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർ ഇത്തരം വാഹനങ്ങളുടെ പരീക്ഷണ ഓട്ടങ്ങൾ ഇന്ത്യയിൽ നടത്തുന്നുണ്ട്. പുതിയ ഈക്കോ ഏറെ നവീന സവിശേഷതകൾ ഉൾക്കൊള്ളിച്ച് ഉയർന്ന വകഭേദമായും വിപണിയിലെത്തുമെന്നാണ് വാഹനപ്രേമികൾ കരുതുന്നത്. സൗകര്യങ്ങൾ വർധിക്കുന്നതോടെ വിലകുറഞ്ഞ വകഭേദങ്ങൾ ഒഴിവാക്കാനും വിലയിൽ മാറ്റം വരുത്താനും സാധ്യതയുമുണ്ട്.

English Summary: Next-gen Maruti Eeco could be launched by September 2022