ഏതൊരു ഇരുചക്ര വാഹനപ്രേമിയെ സംബന്ധിച്ചും ബിഎംഡബ്ല്യുവിന്റെ ഫുൾ ഫെയേഡ് ബൈക്ക് ഉൾപ്പുളകമാണ്. എന്നാൽ ഫുൾ ഫെയേഡ് സൂപ്പർ സ്പോർട് ബൈക്കുകൾ പ്രാപ്യമല്ലാത്തതിനാൽ ബിഎംഡബ്ല്യു എന്ന മോഹം പലരും മനസിൽ സൂക്ഷിക്കുകയാണ് പതിവ്. ജി310 വിപണിയിലെത്തിച്ചെങ്കിലും ഫുൾ ഫെയേഡ് എന്ന സ്വപ്നം അവശേഷിച്ചു. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊരു ഇരുചക്ര വാഹനപ്രേമിയെ സംബന്ധിച്ചും ബിഎംഡബ്ല്യുവിന്റെ ഫുൾ ഫെയേഡ് ബൈക്ക് ഉൾപ്പുളകമാണ്. എന്നാൽ ഫുൾ ഫെയേഡ് സൂപ്പർ സ്പോർട് ബൈക്കുകൾ പ്രാപ്യമല്ലാത്തതിനാൽ ബിഎംഡബ്ല്യു എന്ന മോഹം പലരും മനസിൽ സൂക്ഷിക്കുകയാണ് പതിവ്. ജി310 വിപണിയിലെത്തിച്ചെങ്കിലും ഫുൾ ഫെയേഡ് എന്ന സ്വപ്നം അവശേഷിച്ചു. ഇതു മനസിലാക്കിയിട്ടാവണം ജി310 ആർആർ എന്ന ഫുൾ ഫെയേഡ് മോട്ടർസൈക്കിൾ ബിഎംഡബ്ല്യു വിപണിയിൽ എത്തിച്ചിരിക്കുന്നു. ദൂരെ നിന്നുള്ള കാഴ്ചയിൽ എസ്1000ആർ എന്ന മോഡലുമായി വിദൂര സാമ്യങ്ങളുള്ള വാഹനത്തിന് 2.85 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജി310ആർ, ജി310എസ് എന്നിവയ്ക്കു ശേഷം എൻട്രിലെവൽ ബൈക്കുകളിൽ ഏറ്റവും പുതിയ അവതാരമാണ് ജി310ആർആർ. 

ADVERTISEMENT

രണ്ടു വകഭേദങ്ങളാണ് കമ്പനി പുറത്തിറക്കിയത്. ജി310ആർആർ, ജി310ആർആർ ടോപ് സ്റ്റൈൽ എന്നിങ്ങനെയാണ് വകഭേദങ്ങൾ. ക്വാർട്ടൽ ലീറ്റർ വിഭാഗത്തിൽ കറുപ്പ് വെളുപ്പ് നിറങ്ങളിലാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. ഇരട്ട ഹെഡ്‌ലാംപുകൾ, വലിയ വിൻഡ്സ്ക്രീൻ എന്നിവയ്ക്കൊപ്പം പുതിയ പെയ്ന്റിങ് കൂടി ചേരുന്നതോടെ ആദ്യ കാഴ്ചയിൽ തന്നെ മാരക ലുക്കാണ് വാഹനം സമ്മാനിക്കുന്നത്. അപ്പാച്ചെ 310 ആർ എന്ന ടിവിഎസ് മോഡലിന്റെ റീ ബാഡ്ജ്ഡ് മോഡലാണെങ്കിലും ബിഎംഡബ്ല്യു ലോഗോ കൂടി ചേരുന്നതോടെ വിദൂരതയിൽ സൂപ്പർ സ്പോർട് മോഡലുകളെപ്പോലും ഞെട്ടിക്കുന്ന ലുക്കാണ് വാഹനത്തിനു ലഭിച്ചത്. 

ADVERTISEMENT

ബിഎംഡബ്ല്യു ബൈക്കുകളിൽ ആകർഷണം വർധിപ്പിക്കുന്ന സുവർണ നിറത്തിലെ മുൻ ഷോക്ക് അബ്സോർബറുകൾ 310ആർആർ എന്ന മോഡലിന് വലിയ വാഹനമാണെന്ന തോന്നൽ നൽകും. അപ്സൈഡ് ഡൗൺ സംവിധാനത്തിലുള്ള സസ്പെൻഷനാണ് ഇവ. അപ്പാച്ചെയിൽ നിന്ന് ഈ വാഹനത്തിനു പ്രധാന മാറ്റം വന്നിട്ടുള്ളത് 5 ഇഞ്ച് എഫ്ടിഎഫ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റി വാഹനത്തിനു ലഭിച്ചു. പെയർ ചെയ്ത സ്മാർട്ഫോൺ വാഹനത്തിൽ കയറുന്നതോടെ കണക്ട് ചെയ്യപ്പെടുന്നു. കോൾ അലർട്ട്, സന്ദേശങ്ങളുടെ നോട്ടിഫിക്കേഷൻ, ടേൺ ബൈ ടേൺ നാവിഗേഷൻ എന്നിവ ഈ സ്ക്രീനിൽ ലഭിക്കും. 

ADVERTISEMENT

അപ്പാച്ചെയെ അപേക്ഷിച്ച് കൂടുതൽ ട്രാക്ക് ഓറിയന്റഡ് റൈഡ് എർഗണോമിക്സ് വാഹനത്തിനു നൽകിയിട്ടുണ്ടെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. ഒരേ സമയം എൻട്രിലെവൽ സ്പോർട് ബൈക്ക് – ട്രാക്ക് ഓറിയന്റഡ് ബൈക്ക് എന്നീ നിലകളിൽ പ്രവർത്തിക്കാൻ ഈ വാഹനത്തിനു സാധിക്കും. ബ്രേക്കിങ്ങിനു കൃത്യത ലഭിക്കുന്നതിന് ബ്രൈബർ ബ്രേക്ക് കാലിപ്പറുകളും വാഹനത്തിലുണ്ട്. 

ബിഎംഡബ്ല്യുവിന്റെ നേതൃത്വത്തിൽ ടിവിഎസ് രൂപകൽപന ചെയ്ത അതേ 312.2 സിസി ലിക്വിഡ് കൂൾഡ് റിവേഴ്സ് ഇൻക്ലൈൻഡ് എൻജിൻ തന്നെയാണ് ജി310ആർആർ മോഡലിലും കരുത്ത്. 34 ബിഎച്ച്പി പരമാവധി കരുത്തും 27.3 എൻഎം പരമാവധി ടോർക്കും വാഹനത്തിനു ലഭിച്ചിട്ടുണ്ട്. ഒപ്പം സ്ലിപ്പർ അസിസ്റ്റഡ് ക്ലച്ചും വാഹനത്തിനുണ്ട്. സ്പോർട്ട്, ട്രാക്ക്, റെയിൻ, അർബൻ റൈഡ് മോഡുകൾ വാഹനത്തിൽ ചേർത്തു. ഇതോടെ ഒരു മിഡിൽ വെയ്റ്റ് സ്പോർട്സ് ബൈക്കിന്റെ ഫീലാണ് വാഹനത്തിനു കൈവരുന്നത്. ലോ–സെറ്റ് പിൻബാക് തരത്തിലുള്ള ഹാൻഡ്ൽബാർ പക്കാ സ്പോർടിയായ റൈഡിങ് പൊസിഷൻ നൽകുന്നുണ്ട്. 

ജി310ആർആർ മോഡലിന് 2.85 ലക്ഷവും ജി310ആർആർ ടോപ് സ്റ്റൈൽ സ്പോർട്സ് വകഭേദം 2.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അതായത് അപ്പാച്ചെ 310 മോഡലിനെക്കാൾ  20,000 രൂപ മുടക്കിയാൽ കൂടെപ്പോരുന്നത് ബിഎംഡബ്ല്യു ഫുൾ ഫെയേഡ് ബൈക്കായിരിക്കുമെന്ന് രത്നച്ചുരുക്കം. 

English Summary:  BMW G310 RR Launched At Rs 2.85 Lakh