കരുത്തൻ പെർഫോമൻസുമായി ഹ്യുണ്ടേയ് വെന്യു എൻ ലൈൻ; ബുക്കിങ് ആരംഭിച്ചു
ചെറു എസ്‍യുവി വെന്യുവിന്റെ പെർഫോമൻസ് പതിപ്പ് എൻ ലൈനുമായി ഹ്യുണ്ടേയ്. സെപ്റ്റംബർ 6ന് വിപണിയിലെത്തുന്നതിന് മുന്നോടിയായി എൻ ലൈനിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 21000 രൂപ നൽകി ഓൺലൈനായോ ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ പുതിയ വാഹനം ബുക്ക് ചെയ്യാം. വെന്യുവിന്റെ ഉയർന്ന വകഭേദത്തെ

ചെറു എസ്‍യുവി വെന്യുവിന്റെ പെർഫോമൻസ് പതിപ്പ് എൻ ലൈനുമായി ഹ്യുണ്ടേയ്. സെപ്റ്റംബർ 6ന് വിപണിയിലെത്തുന്നതിന് മുന്നോടിയായി എൻ ലൈനിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 21000 രൂപ നൽകി ഓൺലൈനായോ ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ പുതിയ വാഹനം ബുക്ക് ചെയ്യാം. വെന്യുവിന്റെ ഉയർന്ന വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് എൻ ലൈൻ പുറത്തിറക്കുന്നത്. പുറം കാഴ്ചയിൽ ചെറിയ മാറ്റങ്ങളും സസ്പെൻഷനിലേയും എക്സ്‌ഹോസ്റ്റിലേയും മാറ്റങ്ങളും പുതിയ വാഹനത്തിലുണ്ട്.
ചെറിയ മാറ്റങ്ങള്‍
പുതിയ ഗ്രിൽ, അലോയ് വീലുകൾ, ഡ്യുവൽ ടിപ് എക്സ്ഹോസ്റ്റ് എന്നിവ എൻലൈനിലുണ്ട്. കൂടാതെ ലോവർ ക്ലാഡിങ്ങുകളിലും റൂഫ് റെയിലുകളിലും ബ്രേക് കാലിപ്പറുകളിലും റെഡ് ആക്സെന്റുകളും നൽകിയിട്ടുണ്ട്. ഗ്രില്ലിലും ടെയിൽ ഗേറ്റിലും മുൻ ഫെൻഡറുകളിലും എൻ ലൈൻ ബാഡ്ജുകളുണ്ട്. ഓൾ ബ്ലാക് തീമിലാണ് ഇന്റീരിയർ, കൂടുതൽ സ്പോർട്ടി ആക്കുന്നതിനായി റെഡ് ആക്സെന്റുകൾ നൽകിയിട്ടുണ്ട്. വെന്യുവിന്റെ ഉയർന്ന വകഭേദത്തിലുള്ള 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ ടെക്ക്, പവർ അഡ്ജെസ്റ്റബിൾ ഡ്രൈവർ സീറ്റ്, എൽഇഡി പ്രൊജക്റ്റർ ഹെഡ്‍ലാംപ്, കോർണറിങ് ലാംപ്, ബോസ് സൗണ്ട് സിസ്റ്റം എന്നിവയുണ്ട്.
എൻജിൻ
വെന്യുവിൽ ഉപയോഗിക്കുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 120 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സിൽ മാത്രമേ പുതിയ വാഹനത്തിൽ ലഭിക്കുന്നുള്ളൂ.
വില
വെന്യുവിന്റെ ഉയർന്ന വകഭേദത്തെക്കാൾ 1 ലക്ഷം മുതൽ 1.5 ലക്ഷം രൂപ വരെയായിരിക്കും എൻലൈനിന്റെ വില.
English Summary: Hyundai Venue N Line Booking Opens