പുതിയ മോഡലുകളും സ്‌പെഷല്‍ എഡിഷനുകളും പലതും കണ്ട ഫെസ്റ്റിവല്‍ സീസണ്‍ അവസാനിച്ചു. എങ്കിലും കാര്‍ വില്‍പനയുടെ ഉത്സവത്തിന് തുടര്‍ച്ച ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി നവംബറില്‍ നാലു പുതിയ മോഡലുകളാണ് വിപണിയിലേക്കെത്താന്‍ തയാറായിരിക്കുന്നത്. ഇതില്‍

പുതിയ മോഡലുകളും സ്‌പെഷല്‍ എഡിഷനുകളും പലതും കണ്ട ഫെസ്റ്റിവല്‍ സീസണ്‍ അവസാനിച്ചു. എങ്കിലും കാര്‍ വില്‍പനയുടെ ഉത്സവത്തിന് തുടര്‍ച്ച ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി നവംബറില്‍ നാലു പുതിയ മോഡലുകളാണ് വിപണിയിലേക്കെത്താന്‍ തയാറായിരിക്കുന്നത്. ഇതില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ മോഡലുകളും സ്‌പെഷല്‍ എഡിഷനുകളും പലതും കണ്ട ഫെസ്റ്റിവല്‍ സീസണ്‍ അവസാനിച്ചു. എങ്കിലും കാര്‍ വില്‍പനയുടെ ഉത്സവത്തിന് തുടര്‍ച്ച ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി നവംബറില്‍ നാലു പുതിയ മോഡലുകളാണ് വിപണിയിലേക്കെത്താന്‍ തയാറായിരിക്കുന്നത്. ഇതില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ മോഡലുകളും സ്‌പെഷല്‍ എഡിഷനുകളും പലതും കണ്ട ഫെസ്റ്റിവല്‍ സീസണ്‍ അവസാനിച്ചു. എങ്കിലും കാര്‍ വില്‍പനയുടെ ഉത്സവത്തിന് തുടര്‍ച്ച ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി നവംബറില്‍ നാലു പുതിയ മോഡലുകളാണ് വിപണിയിലേക്കെത്താന്‍ തയാറായിരിക്കുന്നത്. ഇതില്‍ മാരുതിയുടെ രണ്ട് മോഡലുകളും സ്‌കോഡയുടെ ഒരു മോഡലും മെഴ്‌സീഡസ് ബെന്‍സിന്റെ സ്‌പോര്‍ട്ടി സെഡാനുമുണ്ട്. 

മാരുതി സുസുക്കി ഇവിഎക്‌സ്

ADVERTISEMENT

എവിടെ മാരുതി സുസുക്കിയുടെ ഇവിയെന്ന വര്‍ഷങ്ങളായുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിഎക്‌സ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ഇവിഎക്‌സ് നവംബര്‍ നാലിന് ഇറ്റലിയിലെ മിലാനില്‍ നിരത്തിലിറങ്ങുന്ന രൂപത്തില്‍ രാജ്യാന്തര തലത്തില്‍ അവതരിക്കും. സുസുക്കിയെ സംബന്ധിച്ചിടത്തോളം ഇവിഎക്‌സിനെ ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ സ്വീകാര്യത ലഭിക്കുന്ന മോഡലാക്കുകയെന്നതാണ് ലക്ഷ്യം. ഇതുകൂടി മനസില്‍ കണ്ടാണ് യൂറോപില്‍ ഇവിഎക്‌സിനെ അവതരിപ്പിക്കുന്നത്. 

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇവിഎക്‌സ് യൂറോപ്യന്‍ വിപണികളിലേക്കും സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലേക്കുമെല്ലാം കയറ്റി അയക്കും. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലായിരിക്കും ഇന്ത്യയില്‍ ഇവിഎക്‌സിനെ പരിചയപ്പെടുത്തുക. ഇന്ത്യയില്‍ വെച്ചു തന്നെയാവും ഇവിഎക്‌സിന്റെ വില വിവരങ്ങളും പുറത്തുവിടുക. മാരുതിയുടെ ആദ്യ ഇവിക്ക് ടൊയോട്ടയുടെ വകഭേദവും പിന്നാലെ വില്‍പനക്കെത്തുന്നുണ്ട്. 60 kWh ബാറ്ററി 500കീലോമീറ്റര്‍ റേഞ്ച് നല്‍കും. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും വില പുറത്തുവിടുക. 

Image Credit: SKODA
ADVERTISEMENT

സ്‌കോഡ കൈലാഖ് 

സ്‌കോഡയുടെ സബ് കോംപാക്ട് എസ് യു വിയായ കൈലാഖ് നവംബര്‍ ആറിന് പുറത്തിറങ്ങും. കുഷാഖിലെ MQB-A0-IN പ്ലാറ്റ്‌ഫോമിലായിരിക്കും കൈലാഖും നിര്‍മിക്കുക. കുഷാഖിനേക്കാള്‍ വലിപ്പം കുറഞ്ഞ വീല്‍ബേസായിരിക്കും കൈലാഖിന്. മോഡേണ്‍ സോളിഡ് രൂപകല്‍പന ഇന്ത്യയില്‍ പരിചയപ്പെടുത്തുന്ന മോഡലായിരിക്കും കൈലാഖ് എന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. 1.0 ലീറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖില്‍. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍/ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 2025 തുടക്കത്തില്‍ തന്നെ വില വിവരം പുറത്തുവിടും. 

ADVERTISEMENT

മാരുതി സുസുക്കി ഡിസയര്‍

മാരുതിയുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ഡിസയര്‍ അടി മുടി മാറി എത്തുന്നതും ഈ നവംബര്‍ 11നാണ്. പുതുതലമുറ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയാണ് വരവെങ്കിലും പുതു രൂപ ഭാവങ്ങളിലാണ് ഡിസയറിന്റ വരവെന്നതും ശ്രദ്ധേയമാണ്. സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഡിസൈനിലൂടെ നല്‍കാന്‍ പുതിയ ഡിസയറിന്റെ കാര്യത്തില്‍ മാരുതി സുസുക്കി ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. 

സെഗ്മെന്റിലെ ആദ്യ ഇലക്ട്രിക് സണ്‍റൂഫും ഡിസയറിന് സ്വന്തമാണ്. സ്വിഫ്റ്റിലെ ഇന്റീരിയര്‍ സവിശേഷതകള്‍ മാറ്റമില്ലാതെ ഡിസയറിലേക്കെത്തിയിട്ടുണ്ട്. 82എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന സ്വിഫ്റ്റിലെ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എന്‍ജിനാണ് ഡിസയറില്‍. പെട്രോളിനു പുറമേ സിഎന്‍ജി ഓപ്ഷനുമുണ്ട്. 

മെഴ്‌സിഡീസ്-എഎംജി സി63 എസ് ഇ പെര്‍ഫോമെന്‍സ്

കൂടുതല്‍ സ്‌പോര്‍ട്ടിയായ പുത്തന്‍ എഎംജി സി 63 മെഴ്‌സിഡീസ് ബെന്‍സ് നവംബര്‍ 12ന് പുറത്തിറക്കും. പുത്തന്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് സെറ്റ് അപ്പില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്‍ജിന്‍ 475എച്ച്പി കരുത്തും ഇലക്ട്രിക് മോട്ടോര്‍ 203 എച്ച്പി കരുത്തും ചേര്‍ന്ന് 680 എച്ച്പി കരുത്തുള്ള കാറാണ് എഎംജി സി 63. ഓള്‍ വീല്‍ ഡ്രൈവുള്ള വാഹനത്തില്‍ 9 സ്പീഡ് മള്‍ട്ടി ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. 6.1kWh ബാറ്ററി പാക്ക് വൈദ്യുതിയില്‍ മാത്രം 13 കീലോമീറ്റര്‍ അധിക റേഞ്ച് നല്‍കും.കൂടുതല്‍ സ്‌പോര്‍ട്ടിയായ പുത്തന്‍ എഎംജി സി 63 മെഴ്‌സിഡീസ് ബെന്‍സ് നവംബര്‍ 12ന് പുറത്തിറക്കും. പുത്തന്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് സെറ്റ് അപ്പില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്‍ജിന്‍ 475എച്ച്പി കരുത്തും ഇലക്ട്രിക് മോട്ടോര്‍ 203 എച്ച്പി കരുത്തും ചേര്‍ന്ന് 680 എച്ച്പി കരുത്തുള്ള കാറാണ് എഎംജി സി 63. ഓള്‍ വീല്‍ ഡ്രൈവുള്ള വാഹനത്തില്‍ 9 സ്പീഡ് മള്‍ട്ടി ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. 6.1kWh ബാറ്ററി പാക്ക് വൈദ്യുതിയില്‍ മാത്രം 13 കീലോമീറ്റര്‍ അധിക റേഞ്ച് നല്‍കും.

English Summary:

Get the scoop on four exciting new car launches hitting the Indian market this November! From Maruti Suzuki's first EV to a sporty Mercedes-AMG hybrid, Discover what's coming soon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT