എംജി ഗ്ലോസ്റ്ററിന്റെ പുതിയ പതിപ്പ് വിപണിയിൽ – വില 31.99 ലക്ഷം മുതല്
എംജി ഗ്ലോസ്റ്ററിന്റെ പുതിയ പതിപ്പ് വിപണിയിൽ. മൂന്ന് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 31.99 ലക്ഷം മുതൽ 40.77 ലക്ഷം രൂപ വരെയാണ്. അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകളുമായി എത്തിയ ആദ്യ പ്രീമിയം എസ്‍യുവിയായിരുന്നു ഗ്ലോസ്റ്റർ. അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായി എത്തുന്ന എസ്‍യുവി

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പതിപ്പ് വിപണിയിൽ. മൂന്ന് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 31.99 ലക്ഷം മുതൽ 40.77 ലക്ഷം രൂപ വരെയാണ്. അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകളുമായി എത്തിയ ആദ്യ പ്രീമിയം എസ്‍യുവിയായിരുന്നു ഗ്ലോസ്റ്റർ. അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായി എത്തുന്ന എസ്‍യുവി ആറ്, ഏഴ് സീറ്റ് ലേഔട്ടിൽ ലഭ്യമാണ്.
പുതിയ ഡ്യുവൽ സ്പോക്ക് അലോയ് വീലുകളും ചെറിയ മുഖം മിനുക്കലും പുതിയ ഗ്ലോസ്റ്ററിലുണ്ട്. നിലവിലുള്ള നിറങ്ങളെ കൂടാതെ ഡീപ് ഗോൾഡൻ എന്ന പുതിയ നിറവും വാഹനത്തിനുണ്ട്. അപ്ഡേറ്റ് ചെയ്ത എഡിഎഎസ് ഫീച്ചറാണ് പുതിയ കാറിന് എന്നാണ് എംജി പറയുന്നത്. ഡോർ ഓപ്പൺ വാണിങ് (ഡിഓഡബ്ല്യു), റിയർ ക്രോസ് ട്രാഫിക് അലേർട്ട് (ആർടിസിഎ), ലൈൻ ചേഞ്ച് അലേർട്ട് (എൽസിഎ) എന്നിവയും പുതിയ മോഡിലുണ്ട്. കൂടാതെ ആദ്യ തലമുറയിലെ 30 സുരക്ഷ സംവിധാനങ്ങൾ പുതിയ മോഡലിലുമുണ്ടെന്നും എംജി പറയുന്നു.
രണ്ടു ലീറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനുമായി എത്തുന്ന വാഹനത്തിന് 158.5 കിലോവാട്ട് കരുത്തുണ്ട്. ഏഴു മോഡുകളുള്ള ഇന്റലിജെന്റ് നാലു വീൽ ഡ്രൈവ് സിസ്റ്റം. ഡ്യുവൽ പനോരമിക് സൺറൂഫ്, 12 വേ പർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവയുമുണ്ട്.
English Summary: New MG Gloster with updated ADAS launched starting at Rs 31.99 lakh