രാജ്യാന്തര വിപണിയിലേയ്ക്കുള്ള റോയൽ എൻഫീല്‍ഡിന്റെ അടുത്ത ചവിട്ടു പടിയാണ് സൂപ്പർ മീറ്റിയോർ 650. ഹാർലി ഡേവിഡ്സൺ, ട്രയംഫ് തുടങ്ങിയ നിർമാതാക്കളുടെ വാഹനങ്ങളോട് കടപിടിക്കുന്ന ഡിസൈൻ ഭംഗിയുമായി എൻഫീൽഡ് പ്രദർശിപ്പിച്ച വാഹനം സൂപ്പർ മീറ്റിയോർ, ബുള്ളറ്റ് ആരാധകരുടെ ഹൃദയം കവർന്നു. വില പ്രഖ്യാപിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര വിപണിയിലേയ്ക്കുള്ള റോയൽ എൻഫീല്‍ഡിന്റെ അടുത്ത ചവിട്ടു പടിയാണ് സൂപ്പർ മീറ്റിയോർ 650. ഹാർലി ഡേവിഡ്സൺ, ട്രയംഫ് തുടങ്ങിയ നിർമാതാക്കളുടെ വാഹനങ്ങളോട് കടപിടിക്കുന്ന ഡിസൈൻ ഭംഗിയുമായി എൻഫീൽഡ് പ്രദർശിപ്പിച്ച സൂപ്പർ മീറ്റിയോർ, ബുള്ളറ്റ് ആരാധകരുടെ ഹൃദയം കവർന്നു. വില പ്രഖ്യാപിക്കാൻ ഇരിക്കുന്നതെയുള്ളുവെങ്കിലും ബുക്ക് ചെയ്യാൻ തയ്യാറായി കാത്തിരിക്കുന്നത് നിരവധി പേരാണ്. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നീ പാരലൽ ട്വിൻ എൻജിൻ ഇരട്ടകളുടെ കൂട്ടത്തിലേക്ക് എത്തുന്ന മൂന്നാമനെപ്പറ്റി ഈ 5 കാര്യങ്ങൾ അറിയാം.

എൻഫീൽഡിൽ തന്നെ ആദ്യം വരുന്ന ഫീച്ചറുകൾ

ADVERTISEMENT

സൂപ്പർ മീറ്റിയോർ 650 ൽ ഉപയോഗിക്കുന്ന പല കാര്യങ്ങളും റോയൽ എൻഫീൽഡിൽ തന്നെ ആദ്യമാണ്. അതിൽ പ്രധാനിയാണ് അപ്സൈഡ് ഡൗൺ ഫോർക്. ആദ്യമായാണ് ഇത്തരത്തിലുള്ള സസ്പെൻഷൻ ‌റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്. 43 എംഎം ഫോർക്കാണ് ഇത്. കൂടാതെ എൽഇഡി ഹെ‍ഡ്‌ലാംപും പുതുമ തന്നെ.  

മോഡേൺ റോയൽ എൻഫീൽഡ്

ADVERTISEMENT

പുതിയ സാങ്കേതിക വിദ്യകളുമായി എത്തിയ വാഹനമാണ് സൂപ്പർ മീറ്റിയോർ 650. ടൂബ് ലെസ് ടയറുകൾ, അലോയ് വീലുകൾ, ട്രിപ്പർ നാവിഗേഷൻ തുടങ്ങി ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലുമില്ലാത്ത പല ഫീച്ചറുകളും സൂപ്പർ മീറ്റിയോറിലുണ്ട്. 

പുതിയ ഷാസി

ADVERTISEMENT

പാലരൽ ട്വിൻ എൻജിൻ മറ്റു രണ്ടു ബൈക്കുകളിലും ഉപയോഗിക്കുന്നതാണെങ്കിലും ഷാസി പുതിയതാണ്. ക്രൂസർ ടൈപ്പ് സീറ്റ് പൊസിഷനാണ്. മുൻപോട്ട് കയറിയ ഫൂട്പെഗ്ഗും വൈഡ് ഹാൻഡിൽ ബാറും മികച്ച യാത്ര സുഖം നൽകും. 740 എംഎമ്മാണ് സീറ്റിന്റെ ഉയരം. 135 എംഎം എന്ന ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് ഇണങ്ങുമോ എന്ന് കണ്ടറിയാം. 241 കിലോഗ്രാമാണ് ഭാരം. 

Royal Enfield Super Meteor 650

വകഭേദങ്ങളും ആക്സസറീസും

സ്റ്റാൻഡേർഡ്, ടൂറർ എന്നീ വകഭേദങ്ങളിൽ പുതിയ ബൈക്ക് ലഭിക്കും. ആസ്ട്രൽ, സെലസ്റ്റിയൽ, ഇന്റർസ്റ്റെല്ലർ തുടങ്ങിയ നിറങ്ങളിൽ വാഹനം ലഭിക്കും. സോളോ ടൂറർ, ഗ്രാൻഡ് ടൂറർ എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ച് ധാരാളം അക്സസറിസ് വാഹനത്തിലുണ്ട്. വലിയ വിൻഡ് സ്ക്രീൻ, ടൂറിങ് ഹാൻഡിൽ ബാർ, ലഗേജ് റാക്ക്, ഹാൻഡിൽ ബാർ എൻഡ് മിറർ, ഡിലക്സ് ഫുട് പെഗ്, സിംഗിൾ സീറ്റ്, പില്ല്യൺ റൈഡർക്കുള്ള ബാക് റെസ്റ്റ്, എൽഇഡി ഇൻഡിക്കേറ്റർ തുടങ്ങി നിരവധി ആക്സസറീസ് ലഭിക്കും.

വില, എന്ന് പുറത്തിറങ്ങും

നവംബറിൽ നടക്കുന്ന റൈഡർ മാനിയയിൽ വാഹനത്തിന്റെ ഇന്ത്യൻ പ്രദർശനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.5 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെയായിരിക്കും ഏകദേശ വില. അടുത്ത വർഷം യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്ക് എത്തും.

English Summary: Royal Enfield Super Meteor 650: 5 things to know