ഇന്നോവയുടെ പുതിയ മോഡൽ സെനിക്സിനെ ഇന്തൊനീഷ്യൻ വിപണിയിൽ പുറത്തിറക്കി ടൊയോട്ട. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 419000000 ഇന്തൊനീഷ്യൻ റുപ്പിയയിലാണ് (ഏകദേശം 22 ലക്ഷം രൂപ). ഈ മാസം 25ന് സെനിക്സിന്റെ ഇന്ത്യൻ പതിപ്പ് ഹൈക്രോസിനെ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നോവയുടെ പുതിയ മോഡൽ സെനിക്സിനെ ഇന്തൊനീഷ്യൻ വിപണിയിൽ പുറത്തിറക്കി ടൊയോട്ട. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 419000000 ഇന്തൊനീഷ്യൻ റുപ്പിയയിലാണ് (ഏകദേശം 22 ലക്ഷം രൂപ). ഈ മാസം 25ന് സെനിക്സിന്റെ ഇന്ത്യൻ പതിപ്പ് ഹൈക്രോസിനെ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇന്തൊനീഷ്യൻ പതിപ്പിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഹൈക്രോസും വിപണിയിലെത്തുക. എംപിവിക്കാൾ ഏറെ ക്രോസ് ഓവർ ലുക്കാണ് പുതിയ ഹൈക്രോസിന്. ടൊയോട്ടയുടെ ടിഎൻജി–എ ജിഎ–സി മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമാണം. പെട്രോൾ, ഹൈബ്രിഡ് എൻജിനുകളുണ്ട്.

വലുപ്പമുള്ള രൂപം, എസ്‍യുവി ലുക്ക്

ADVERTISEMENT

ഇന്നോവ ക്രിസ്റ്റയെക്കാൾ വലുപ്പമുള്ള വാഹനമാണ് സെനിക്സ്. 4755 എം എം നീളവും 1850 എംഎം വീതിയുമുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീൽബെയ്സിന്റെ കാര്യത്തിൽ 2850 എംഎമ്മൊടെ ക്രിസ്റ്റയെക്കാൾ 100 എംഎം മുന്നിലാണ് സെനിക്സ്. എംപിവിയെക്കാൾ എസ്‍യുവി രൂപഗുണമുള്ള ക്രോസ് ഓവർ ലുക്കാണ്. അപ്റൈറ്റ് പൊസിഷനാണ് ബോണറ്റിന്, ക്രോം ആവരണമുള്ള ട്രപ്പിസോഡൽ ഗ്രിൽ, ഉയർന്ന ഹെഡ്‌ലാംപുകൾ, ബംബറിലേക്ക് ഇറങ്ങിയ എൽഇഡി ഡേറ്റൈം റണ്ണിങ്ങ് ലാംപുകൾ തുടങ്ങി ഏറെ സവിശേഷതകൾ മുന്നിൽ നിന്നു ദൃശ്യമാണ്. ഫോഗ്‌ലാംപുകളും എയർഡാമും ചേർത്ത് മനോഹരമായ ബംപർ ഡിസൈനിൽ ടൊയോട്ട ഡിസൈനർമാരുടെ മികവ് പ്രകടമാണ്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എഡിഎഎസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്.

ഹൈടെക് ഇന്റീരിയർ

ADVERTISEMENT

പ്രീമിയം ലുക്കുള്ള ഇന്റീരിയർ. വിവിധ ലെയറുകളായി രൂപപ്പെടുത്തിയ വിധത്തിലുള്ള ഡാഷ്ബോർഡ് ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുന്നു. പത്ത് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. 4.2 ഇഞ്ചാണ് മീറ്റർ കൺസോളിലെ മൾട്ടി ഇൻഫർമേഷൻ സിറ്റം. മികച്ച യാത്ര സുഖം നൽകുന്ന സീറ്റുകൾ. പനോരമിക് സൺറൂഫാണ് വാഹനത്തിന്. ആദ്യമായിട്ടാണ് ഇന്നോവയില്‍ സൺറൂഫ് വരുന്നത്. രാജ്യാന്തര വിപണിയിലെ വോക്സി എംപിവിയുടെ സ്റ്റിയറിങ് കോളവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി അടുത്ത സാമ്യം വാഹനത്തിനുണ്ട്. പല സോണുകളാക്കിയ ക്ലൈമറ്റ് കൺട്രോൾ, ടച്ച് സെൻസിറ്റീവ് എച്ച്‌വിഎസി കൺട്രോൾ തുടങ്ങിയ നവീന സാങ്കേതിക വിദ്യകളുടെ സങ്കലനവുമുണ്ട്. 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, തുടങ്ങിയ വിദ്യകളും ഇന്ത്യൻ മോഡലിൽ പ്രതീക്ഷിക്കാം.

ടെക്കും സുരക്ഷയും

ADVERTISEMENT

ടൊയോട്ട സെയിഫ്റ്റി സെൻസ് 3.0 യുമായാണ് സെനിക്സ് എത്തിയത്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലൈൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ–ബീം അസിസ്റ്റ് എന്നിവ അടങ്ങിയ ഈ സാങ്കേതിക വിദ്യ ഇന്ത്യൻ മോഡലിലും എത്തിയേക്കാം. കൂടാതെ 6 എയർബാഗുകൾ, മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.

ഡീസൽ ഇല്ല പകരം ഹൈബ്രിഡ്

രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് പുതിയ വാഹനത്തിന്. ഡീസൽ എൻജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ. ഹൈബ്രിഡ് പതിപ്പിന് 20 മുതല്‍ 23 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ വിപണിയിലെത്തിയ ടൊയോട്ട ഹൈറൈഡറിന്റെ അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും പുതിയ മോഡലിനും. ലാഡർ ഫ്രെയിം ഷാസിക്ക് പകരം മോണോകോക്കിലാണ് പുതിയ വാഹനം നിർമിക്കുന്നത്. മുൻവീൽ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിർമിക്കുന്നത് ടിഎൻജിഎ–സി പ്ലാറ്റ്ഫോമിലാണ്.

English Summary: Toyota Innova Hycross Breaks Cover