450 കി.മീ റേഞ്ച് ! വോൾവോ എക്സ്‌സി 40 റീചാർജിന് ശേഷം എത്തുമോ സി40 റീചാർജ്
വോൾവോ ഇന്ത്യ അവരുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ എക്സ്‌സി 40 റീചാർജ് വിപണിയിലെത്തിച്ചത് അടുത്തിടെയാണ്. ഇരട്ട മോട്ടറുള്ള പി8 വകഭേദമുള്ള വാഹനത്തിന് 402എച്ച്പി – 660 എൻഎം കരുത്തുണ്ട്. 78 കിലോവാട്ട് ബാറ്ററി പാക്കിന്റെ പിന്തുണയിൽ, കരുത്തുള്ള 2 ഇലക്ട്രിക് മോട്ടറുകളുപയോഗിച്ചാണ് പ്രവർത്തനം. രാജ്യാന്തര

വോൾവോ ഇന്ത്യ അവരുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ എക്സ്‌സി 40 റീചാർജ് വിപണിയിലെത്തിച്ചത് അടുത്തിടെയാണ്. ഇരട്ട മോട്ടറുള്ള പി8 വകഭേദമുള്ള വാഹനത്തിന് 402എച്ച്പി – 660 എൻഎം കരുത്തുണ്ട്. 78 കിലോവാട്ട് ബാറ്ററി പാക്കിന്റെ പിന്തുണയിൽ, കരുത്തുള്ള 2 ഇലക്ട്രിക് മോട്ടറുകളുപയോഗിച്ചാണ് പ്രവർത്തനം.
രാജ്യാന്തര വിപണിയിലേക്ക് പുതുക്കിയ എക്സ്‌സി 40 റീചാർജ്, സി40 റീചാർജ് എന്നീ ഇലക്ട്രിക് വാഹനങ്ങൾ നിർമാതാക്കൾ എത്തിച്ചുകഴിഞ്ഞു. ഉയർന്ന ശേഷിയുള്ള ബാറ്ററിയും വലിയ ഇലക്ട്രിക് മോട്ടറുകളുമാണ് വാഹനത്തിനു പുതുതായി ലഭിച്ചത്. ഇതോടെ എക്സ്‌സി40 റീചാർജ്, സി40 റീചാർജ് വാഹനങ്ങളുടെ സിംഗിൾ മോട്ടർ വകഭേദത്തിന് 32 കിലോമീറ്റർ, ഇരട്ട മോട്ടർ വകഭേദത്തിന് 64 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് വർധിച്ചിട്ടുണ്ട്.
എക്സ്‌സി 40 റീചാർജ്, സി40 എന്നീ വാഹനങ്ങൾക്ക് മുന്നിൽനിന്നു നോക്കുമ്പോൾ ഒരേ രൂപഭംഗിയാണ്. എന്നാൽ പിന്നിലേക്ക് എത്തുമ്പോൾ ചരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈൻ ഭംഗിയാണ് സി40 കൂപ്പെ വാഹനത്തിനുള്ളത്. പിൻഭാഗത്ത് ചെറിയ സ്പോയ്‌ലർ, വ്യത്യസ്തമായ ടെയ്ൽ ലാംപ് എന്നിവയുമുണ്ട്. പുതുക്കിയ വകഭേദങ്ങൾക്ക് 200 കെവി വരെ വേഗത്തിലുള്ള ചാർജിങ് സംവിധാനവും കൂട്ടിച്ചേർക്കപ്പെട്ടു. 0ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കേവലം 27 മിനിറ്റ് എന്നതിൽ നിന്ന് 10 മിനിറ്റായി കുറഞ്ഞു എന്നത് വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു.
കരുത്തിലും മാറ്റങ്ങളുണ്ടായി. 228 എച്ച്പിയിൽ നിന്ന് 235 എച്ച്പിയിലേക്ക് സിംഗിൾ മോട്ടർ വാഹനത്തിന്റെ കരുത്ത് ഉയർത്തപ്പെട്ടു. ഇരട്ട മോട്ടർ സന്നാഹങ്ങൾക്ക് 402 എച്ച്പി കരുത്ത് ഔട്ട്പുട്ടായി നിലനിർത്തി. മുന്നിൽ 161, പിന്നിൽ 242 എച്ച്പി കരുത്താണ് വാഹനത്തിനുള്ളത്. റേഞ്ച് 450 കിലോമീറ്റർ.
സി40 റീചാർജിന്റെ ഇന്ത്യൻ അവതരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും 2023 ജൂലൈക്കു മുൻപ് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കൂപ്പെ വകഭേദത്തിലെത്തുന്ന ഇലക്ട്രിക് വാഹനം മിനി കൂപ്പർ എസ്ഇ, കിയ ഇവി6, ബിഎംഡബ്ല്യു ഐ4, എക്സ്‌സി60 റീചാർജ്, ഹ്യുണ്ടായ് അയോണിക് തുടങ്ങിയ പ്രീമിയം ഇലക്ട്രിക് വാഹന നിരയിലേക്കായിരിക്കും അവതരിപ്പിക്കപ്പെടുന്നത്. ഉയർന്ന റേഞ്ചുള്ള പ്രീമിയം വാഹനത്തിന് ഇന്ത്യയിൽ 60 ലക്ഷത്തോളം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
English Summary: Updated Volvo XC40 and C40 Recharge get more power, higher range