ആഗോളതലത്തിൽ വാഹനങ്ങളുടെ മികവ് പരിശോധിക്കുന്ന ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാറുകളും കരസ്ഥമാക്കി മഹീന്ദ്ര സ്കോർപിയോ എൻ. പുതുക്കിയ സുരക്ഷാ പരിശോധനയുടെ ഭാഗമായ പ്രോട്ടോക്കോളുകളാണ് മഹീന്ദ്രയുടെ ബിഗ്ഡാഡി എന്നറിയപ്പെടുന്ന വാഹനം മികച്ച നിലവാരത്തിൽ പൂർത്തിയാക്കിയത്. മുതിർന്നവരുടെ സുരക്ഷയിൽ 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തിൽ വാഹനങ്ങളുടെ മികവ് പരിശോധിക്കുന്ന ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാറുകളും കരസ്ഥമാക്കി മഹീന്ദ്ര സ്കോർപിയോ എൻ. പുതുക്കിയ സുരക്ഷാ പരിശോധനയുടെ ഭാഗമായ പ്രോട്ടോക്കോളുകളാണ് മഹീന്ദ്രയുടെ ബിഗ്ഡാഡി എന്നറിയപ്പെടുന്ന വാഹനം മികച്ച നിലവാരത്തിൽ പൂർത്തിയാക്കിയത്. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാറുകളുമാണ് വാഹനം നേടിയത്. 

മുതിർന്ന യാത്രികരുടെ സുരക്ഷയ്ക്കായി 34 പോയിന്റുകളാണ് പുതിയ പരിശോധനയിൽ വിധേയമാക്കുന്നത്. ഇതിൽ വിവിധ ആഘാതങ്ങളിൽ നിന്ന് 29.25 പോയിന്റ് നേടിയാണ് സ്കോർപിയോ പരിശോധന പൂർത്തിയാക്കിയത്. ഡ്രൈവറുടെയും മുൻ യാത്രികന്റെയും തലയ്ക്കും കഴുത്തിനും ഉൾപ്പെടെയുള്ള സംരക്ഷണത്തിൽ വാഹനം ഏറെ ഉയർന്ന നിലയിലാണെന്ന് പരിശോധനയിൽ വ്യക്തമായി. പരിശോധനയിൽ യാത്രികരുടെ ചെസ്റ്റ് ഭാഗത്താണ് ചെറിയ പരുക്കേൽക്കാൻ സാധ്യതയുള്ളത്.

ADVERTISEMENT

വശങ്ങളിൽ നിന്നുള്ള ആഘാതത്തിൽ 17ൽ 16 പോയിന്റുകളും വാഹനം നേടിയത് ഏറെ പ്രസക്തമാണ്. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിലും വാഹനം മികച്ച പ്രകടനം നടത്തി. ഇതോടെ മഹീന്ദ്രയുടെ എസ്‌യുവി ആഗോള നിലവാരത്തിൽ ‘ഒകെ’ പദവി കൈവരിച്ചിരിക്കുകയാണ്. ബോഡിഷെൽ, ഫുട്ട്‌വെൽ ഏരിയ എന്നിവ വലിയ ആഘാതങ്ങളെ തടുക്കാൻ ശേഷിയുള്ളതാണെന്നും പ്രകടനങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റുകളാണ്. ഇതിൽ 28.93 പോയിന്റുകളാണ് വാഹനം നേടിയത്. സിആർഎസ് പരശോധനയുടെ ഭാഗമായ 12 പോയിന്റുകളിൽ 4.93 ആണ് വാഹനം കരസ്ഥമാക്കിയത്. 18 മാസം പ്രായമുള്ള കുട്ടിയുടെയും 3 വയസ്സുള്ള കുട്ടിയുടെയും ഡമ്മി ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. പിന്നിലേക്ക് നോക്കിയിരിക്കുന്ന വിധത്തിലായിരുന്നു ഡമ്മികളുടെ സ്ഥാനം. മുന്നിൽ നിന്നുള്ള ആഘാതത്തിൽ ഡമ്മികളുടെ തലകൾക്ക് കാര്യമായ പരുക്കേറ്റിരുന്നില്ല. രണ്ടാം നിരയിലെ ഐസോഫിക്സ് മൗണ്ടിങ് പോയിന്റുകളും പ്രത്യേക പരാമർശത്തിന് ഇടയാക്കി.

ADVERTISEMENT

പുതിയ പ്രോട്ടോക്കോളുകൾക്ക് കീഴിൽ മുന്നിൽ നിന്നും വശങ്ങളിൽ നിന്നും ഉൾപ്പെടെയുള്ള ആഘാതങ്ങളും സീറ്റ്ബെൽറ്റ് റിമൈൻഡർ പോലെയുള്ള ചെറിയ സാങ്കേതികതകളും പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ സ്കോർ ഉറപ്പാക്കിയാൽ മാത്രമാണ് 5 സ്റ്റാർ നിലവാരം ലഭിക്കുന്നത്. മുൻപുണ്ടായിരുന്ന പരിശോധനകളിൽ പരീക്ഷിച്ച് വിജയിച്ച വാഹനങ്ങൾ നിലവിലെ പ്രോട്ടോക്കോളുകൾ പ്രകാരം പരീക്ഷിച്ചാൽ മികവ് പുലർത്തുന്നത് വളരെ കുറച്ച് വാഹനങ്ങൾ മാത്രമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മുൻപ് നേരിട്ടുള്ള വാഹനാപകടത്തിൽ നിന്നുള്ള ആഘാതം മാത്രമായിരുന്നു പരിശോധിക്കപ്പെട്ടിരുന്നത്. എന്നാൽ വാഹനത്തിന്റെ ചുറ്റിലുമുള്ള സംരക്ഷണവും സാങ്കേതികതകളും ഉൾപ്പെടെ പരിശോധിച്ചാണ് പുതിയ ഗ്ലോബൽ എൻസിഎപി പരിശോധനകൾ നടക്കുന്നത്. 

സ്കോർപിയോ എൻ

ADVERTISEMENT

ഈ വർഷം ആദ്യം വിപണിയിലെത്തിയ സ്കോർപിയോ എൻ എന്ന വാഹനത്തിന്റെ വിവിധ വകഭേദങ്ങളുടെ വില 11.99 ലക്ഷം മുതൽ 21.65 ലക്ഷം രൂപവരെയാണ്. സെഡ്2, സെഡ്4, സെഡ്6, സെഡ്8, സെഡ്8എൽ എന്നിങ്ങനെ വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 203 എച്ച്പി – 380 എൻഎം കരുത്ത് നൽകുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 175 എച്ച്പി – 400 എൻഎം കരുത്തിന്റെ 2.2 ലീറ്റർ ഡീസൽ എൻജിൻ മോഡൽ എന്നിവയും സ്കോർപിയോയ്ക്കുണ്ട്. ഇരു വാഹനങ്ങളിലും 6 സ്പീഡ് ഓട്ടമാറ്റിക് അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സിന്റെ പിന്തുണയും ഉണ്ട്. ചില വാഹനങ്ങളിൽ മാത്രമായി ഫോർവീൽ ഡ്രൈവും നൽകിയിട്ടുണ്ട്.

English Summary: Mahindra Scorpio-N scores a welcome five star safety rating