സൂര്യ, മണിരത്നം... പ്രിയ സുഹൃത്തുക്കളുമൊത്ത് ആദ്യ കാറിന്റെ സന്തോഷം പങ്കുവച്ച് സുധ കൊങ്ങര
ഔഡിയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കിയ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവച്ച് സുധ കൊങ്ങര. ‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവർക്കുമൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് മണിരത്നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖർ പാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള ചിത്രം സുധ പങ്കുവച്ചിരിക്കുന്നത്. സൂര്യ വാഹനം ഓടിക്കുന്ന

ഔഡിയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കിയ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവച്ച് സുധ കൊങ്ങര. ‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവർക്കുമൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് മണിരത്നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖർ പാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള ചിത്രം സുധ പങ്കുവച്ചിരിക്കുന്നത്. സൂര്യ വാഹനം ഓടിക്കുന്ന ചിത്രവുമുണ്ട്. ഔഡിയുടെ ഇലക്ട്രിക് കാർ ഇ–ട്രോണിന്റെ 55 ക്വാഡ്രോ പതിപ്പാണ് സൂപ്പർഹിറ്റ് സംവിധായിക സ്വന്തമാക്കിയത്.
ഏകദേശം 1.18 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. ഈ വർഷമാണ് ഔഡിയുടെ ഇലക്ട്രിക് എസ്‍യുവി ഇ–ട്രോൺ സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇ–ട്രോൺ 50, ഇ–ട്രോൺ 55, ഇ–ട്രോൺ സ്പോർട്സ് ബാക്ക് എന്നീ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തിയത്.
95 kWh ബാറ്ററിയാണ് സുധ കൊങ്ങര സ്വന്തമാക്കിയ ഇ–ട്രോൺ 55 ൽ. 355 ബിഎച്ച്പി കരുത്തും 561 എൻഎം ടോർക്കുമുണ്ട്. ഒരു ഫുൾ ചാർജിൽ 484 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ എസ്‍യുവിക്കുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ പരമാവധി വേഗം 200 കിലോമീറ്ററാണ്.
English Summary: Soorarai Pottru Director Sudha Kongara Bought audi-e-tron 55