വിപണിയിലെ മുന്നേറ്റത്തിന് എന്ത് പരീക്ഷണത്തിനു തയറാകാനും ഒരുങ്ങുന്ന നിർമാതാക്കളാണ് ബജാജ്. ഇതാ ഇപ്പോൾ പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പാണ് ബജാജ് അവതരിപ്പിക്കുന്നത്. എൻട്രിലെവൽ കമ്യൂട്ടർ മോട്ടർസൈക്കിൾ വിഭാഗത്തിൽ എബിഎസ് സുരക്ഷ ഉറപ്പു നൽകിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിലെ മുന്നേറ്റത്തിന് എന്ത് പരീക്ഷണത്തിനു തയറാകാനും ഒരുങ്ങുന്ന നിർമാതാക്കളാണ് ബജാജ്. ഇതാ ഇപ്പോൾ പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പാണ് ബജാജ് അവതരിപ്പിക്കുന്നത്. എൻട്രിലെവൽ കമ്യൂട്ടർ മോട്ടർസൈക്കിൾ വിഭാഗത്തിൽ എബിഎസ് സുരക്ഷ ഉറപ്പു നൽകിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതോടെ വിഭാഗത്തിലെ ഏറ്റവും സുരക്ഷയുള്ള വാഹനമായി ബൈക്ക് മാറുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.

Bajaj Platina 100
ADVERTISEMENT

സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയെത്തുന്ന വാഹനത്തിന് 72224 രൂപയാണ് മുംബൈ എക്സ്ഷോറൂം വില. ഫീച്ചർ അവതരിപ്പിച്ചതോടെ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമുള്ള ആദ്യ കമ്യൂട്ടർ മോട്ടർസൈക്കിളായി വാഹനം മാറിയെന്നാണ് ബജാജിന്റെ അവകാശവാദം. പുണെയിലെ ഛാകൻ പ്ലാന്റിൽ നിന്ന് നിർമിക്കുന്ന പ്ലാറ്റിന 110 എബിഎസ് സിംഗിൾ ചാനൽ പിൻബലത്തോടെയാണ് വിപണിയിലെത്തുന്നത്. അധികമായി ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഗിയർ ഗൈഡൻസ്, എബിഎസ് ഇൻഡിക്കേഷൻ, ഡിജിറ്റൽ സ്പീഡോ മീറ്റർ തുടങ്ങി നിരവധി അധിക ഫീച്ചറുകളും വാഹനത്തിനു ലഭിച്ചു. പുതിയ കളർ സ്കീമുകളും വാഹനത്തിനുണ്ട്. ഉയർന്നു നിൽക്കുന്ന ഇന്ധന വിലയിൽ സാധാരണക്കാരുടെ യാത്രകൾക്ക് പിൻബലം നൽകുന്നതിനൊപ്പം പുതിയ ഫീച്ചറുകളും വിൽപനയിൽ കാര്യമായ വർധന ഉണ്ടാക്കുമെന്നാണ് നിർമാതാക്കളുടെ ധാരണ.

ADVERTISEMENT

ബജാജ് പ്ലാറ്റിന 110 എബിഎസിൽ 115.45 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് കരുത്ത് പകരുന്നത്. 8.44 എച്ച്പി പരമാവധി കരുത്തും 9.81 എൻഎം ഉയർന്ന ടോർക്കും വാഹനത്തിലുണ്ട്. എന്നിരുന്നാലും 4 സ്പീഡ് ഗിയർബോക്സ് മാത്രമാണ് ഇപ്പോഴും വാഹനത്തിനുള്ളത്.

മുന്നിൽ ടെലസ്കോപ്പിക് ഫോർക്ക്, പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ എന്നിവയാണ്. മുൻ ടയറിന് 240 എംഎം ഡിസ്കും പിന്നിൽ 110 എംഎം ഡ്രമ്മുമുണ്ട്. മുന്നിൽ എബിഎസ് ആണെങ്കിലും പിന്നിൽ കോംബി ബ്രേക്കിങ്ങാണ്. ടിവിഎസ് റേഡിയോൺ, ഹീറോ സ്പ്ലെൻഡർ ഐ–സ്മാർട്ട്, തുടങ്ങിയ വാഹനങ്ങളോടാണ് പ്ലാറ്റിന മത്സരിക്കുന്നത്. മികച്ച വിലയും ഉയർന്ന ഇന്ധനക്ഷമതയും പുതിയ ഫീച്ചറുകളും വാഹനത്തിന് മികച്ച വിൽപന നേടാൻ സഹായകരമാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

ADVERTISEMENT

English Summary: Bajaj launches India’s first 100-115 cc bike with ABS