എംജിയിൽ നിന്ന് ഇലക്ട്രിക് ഹാച്ച്ബാക്ക്: എംജി 4 അവതരിപ്പിച്ചു
എംജി മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ എംജി 4 ഡൽഹി ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. 452 കിമീ വരെ റേഞ്ചുള്ള ഇൗ വാഹനത്തിന് 51kWh, 64kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളുണ്ട് ആദ്യത്തേത് 168 ബിഎച്ച്പി കരുത്ത് കൊടുക്കുമ്പോൾ രണ്ടാമത്തേത് 201 ബിഎച്ച്പി കരുത്ത്

എംജി മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ എംജി 4 ഡൽഹി ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. 452 കിമീ വരെ റേഞ്ചുള്ള ഇൗ വാഹനത്തിന് 51kWh, 64kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളുണ്ട് ആദ്യത്തേത് 168 ബിഎച്ച്പി കരുത്ത് കൊടുക്കുമ്പോൾ രണ്ടാമത്തേത് 201 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ടോർക്ക് 250 എൻഎം ആണ്. പിന്നിൽ ഒരു മോട്ടർ എന്ന നിലയ്ക്കാണ് രൂപകൽപന.
ക്രോസ്ഓവർ ഡിസൈനിലുള്ള സ്റ്റൈലിഷ് ഹാച്ച്ബാക്കായാണ് കമ്പനി വാഹനത്തെ ഒരുക്കിയിരിക്കുന്നത്. 7kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 7.5 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ് സചെയ്യാൻ കഴിയും. 150kW DC ചാർജർ ആണ് ഉപയോഗിക്കുന്നതെങ്കിൽ 35 മിനിറ്റ് മാത്രം മതി ചാർജിങ്ങിന്. പുതിയ എംജി ഹെക്ടറിലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്ന ഏറ്റവും ആധുനിക സുരക്ഷാ സംവിധാനം എംജി 4–ലും ഉണ്ട്.
ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചെങ്കിലും ഇൗ വാഹനം എന്നു വിപണിയിലെത്തുമെന്ന കാര്യത്തിൽ എംജി ഒന്നും പറയുന്നില്ല. പ്രീമിയം ഹാച്ച്ബാക്ക് രംഗത്തെ ഇലക്ട്രിക് തരംഗത്തിന് ഒരുപക്ഷേ നാന്ദി കുറിക്കുന്നത് എംജിയുടെ ഇൗ വാഹനമാകാനാണ് സാധ്യത.
English Summary: Auto Expo 2023 Mg Motor Electric Hatchback Mg4