ബലേനോ മുന്നിൽ നിന്ന് നയിച്ചു, മാരുതി ഡിസംബറിൽ വിറ്റത് 1.12 ലക്ഷം കാറുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ഒരു ലക്ഷത്തിലേറെ വിറ്റ ഇന്ത്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് മാരുതിക്ക് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ 1,23,016 കാറുകള്‍ വിറ്റ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ഒരു ലക്ഷത്തിലേറെ വിറ്റ ഇന്ത്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് മാരുതിക്ക് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ 1,23,016 കാറുകള്‍ വിറ്റ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ഒരു ലക്ഷത്തിലേറെ വിറ്റ ഇന്ത്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് മാരുതിക്ക് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ 1,23,016 കാറുകള്‍ വിറ്റ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ മാരുതി സുസുകി 2022 ഡിസംബറില്‍ വിറ്റത് 1,12,010 കാറുകള്‍. ഒരു ലക്ഷത്തിലേറെ വിറ്റ ഇന്ത്യയിലെ ഏക കാര്‍ നിര്‍മാണ കമ്പനിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് മാരുതിക്ക് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ 1,23,016 കാറുകള്‍ വിറ്റ മാരുതി സുസുക്കിയുടെ വില്പനയില് 2022ല്‍ ഒമ്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനപ്രിയ മോഡലുകളില്‍ 16,932 എണ്ണം വിറ്റുകൊണ്ട് മാരുതി ബലേനോയാണ് ഏറ്റവും മുന്നിലുള്ളത്. 2021 ഡിസംബറിനെ(14,558) അപേക്ഷിച്ച് 17 ശതമാനം വില്പന വളര്‍ച്ചയും ബലേനോ രേഖപ്പെടുത്തി. അതേസമയം തൊട്ടു മുന്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറില്‍ വില്പന കുറയുകയാണുണ്ടായത്. 2022നവംബറില്‍ 20,945 ബലേനോകള്‍ വിറ്റിരുന്നു. 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനും 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷനുമുള്ള ബലേനോക്ക് 6.56 ലക്ഷം മുതല്‍ 9.83 ലക്ഷം രൂപ വരെയാണ് വില്പന വില.
വില്പനയില് മുന്നിലുള്ള രണ്ടാമത്തെ മോഡല്‍ എര്‍ട്ടിഗ എംപിവിയാണ്. 2021 ഡിസംബറില്‍ 11,840 എര്‍ട്ടിഗകളാണ് വിറ്റുപോയതെങ്കില്‍ 2022 ഡിസംബറില്‍ അത് നാലു ശതമാനം വര്‍ധിച്ച് 12,273 ആയി മാറി. ഇവിടെയും മുന്‍ മാസമായ 2022 നവംബറിനേക്കാളും(13,818) കുറഞ്ഞ വില്പനയാണ് നടന്നിട്ടുള്ളത്. 1.5 ലീറ്റര്‍ പെട്രോള്‍ എൻജിനും 5 സ്പീഡ് മാനുവല്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുള്ള എര്‍ട്ടിഗക്ക് 8.41 ലക്ഷം മുതല്‍ 12.79 ലക്ഷം രൂപ വരെയാണ് വില.
വില്പനയില് മൂന്നാമതുള്ള കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റാണ്. എങ്കിലും 2021 ഡിസംബറില്‍ 15,661 സ്വിഫ്റ്റുകള്‍ വിറ്റെങ്കില്‍ 2022 ഡിസംബറായപ്പോഴേക്കും വില്പന 12,061 ആയി കുറയുകയാണുണ്ടായത്. മാസാമാസമുള്ള വില്പനയിലും ഇടിവുണ്ടായി. 2022 നവംബറില്‍ 15,153 സ്വിഫ്റ്റുകള്‍ മാരുതി സുസുകി വിറ്റിരുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എൻജിനും 5 സ്പീഡ് മാനുവല്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുള്ള സ്വിഫ്റ്റിന് 5.91 ലക്ഷം മുതല്‍ 8.71 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.
പട്ടികയില്‍ നാലാമതെത്തിയ ഡിസയറിന്റെ വില്പന 2021നെ അപേക്ഷിച്ച് കൂടുകയും ചെയ്തു. 2021 ഡിസംബറില്‍ 10,633 ഡിസയറുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റതെങ്കില്‍ 2022 ഡിസംബറില്‍ അത് 11,997 ആയി കുതിച്ചുയര്‍ന്നു. എങ്കിലും കഴിഞ്ഞ നവംബര്‍ മാസത്തില്‍ 14,456 ഡിസയറുകള്‍ മാരുതി വില്‍ക്കുകയും ചെയ്തിരുന്നു. പൊതുവേ 2022ലെ അവസാന മാസത്തില്‍ കുറഞ്ഞ വില്പനയാണ് മാരുതിക്കുണ്ടായിരിക്കുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനും 5 സ്പീഡ് മാനുവല്‍/ എഎംടി ട്രാന്‍സ്മിഷനുള്ള ഡിസയറിന് 6.24 ലക്ഷം രൂപ മുതല്‍ 9.17 ലക്ഷം രൂപ വരെയാണ് വില.
മാരുതി സുസുക്കി ഏറ്റവും കൂടുതല്‍ വിറ്റ മോഡലുകളില്‍ അഞ്ചാമതാണ് ബ്രസ എസ്യുവി 2022 ഡിസംബറില്‍ 11,200 ബ്രസകളാണ് വിറ്റത്. 2021ല്‍ ഇതേ മാസത്തില്‍ 9,531 ബ്രസകള്‍ മാത്രമേ വിറ്റിരുന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്. 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ എൻജിനും 5 സ്പീഡ് മാനുവല്‍/ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുള്ള ബ്രസയുടെ വില 7.99 ലക്ഷം മുതല്‍ 13.8 ലക്ഷം രൂപ വരെയാണ്.
മാരുതി ഈക്കോ വാനാണ് പട്ടികയില്‍ അടുത്തതായി വരുന്നത്. 2021 ഡിസംബറിനെ(9,165) അപേക്ഷിച്ച് 2022 ഡിസംബറിലെ(10,581) വില്പന 15 ശതമാനം കൂടിയെന്നതും ഈകോയുടെ നേട്ടമാണ്. മാസവില്പനയിലും ഈകോ കുതിപ്പ് നടത്തി. 2022ല്‍ 7,183 ഈകോകള് മാത്രമാണ് വിറ്റിരുന്നത്. മുന്‍ മാസത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ ഡിസംബറില്‍ ഈക്കോയ്ക്കുണ്ടായത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമുള്ള ഈകോയുടെ വില 5.10 ലക്ഷം മുതല്‍ 8.13 ലക്ഷം രൂപ വരെയാണ്.
പതിനായിരം കടന്ന മറ്റൊരു മാരുതി മോഡലാണ് വാഗണ്‍ ആര്. എങ്കിലും 2021ലെ(19,728) വില്പനയെ അപേക്ഷിച്ച് 2022 ഡിസംബറില്‍(10.581) വില്പന കുത്തനെ കുറഞ്ഞു. 2022 നവംബറില്‍ 14,720 വാഗണ്‍ ആറുകള്‍ കമ്പനി വിറ്റിരുന്നു. 5.44 ലക്ഷം മുതല്‍ 7.08 ലക്ഷം വരെയാണ് വാഗണ്‍ ആറിന്റെ വില. മാരുതിക്ക് പിന്നില്‍ വില്പന നടന്ന മോഡല്‍ ആള്‍ട്ടോയാണ്. 8,648 ആള്‍ട്ടോകള്‍ 2022 ഡിസംബറില്‍ വിറ്റെങ്കിലും തൊട്ടു മുന്‍ മാസമായ നവംബറിനെ(15,663) അപേക്ഷിച്ച് വില്പനയില് ഇടിവുണ്ടാവുകയാണുണ്ടാത്.
അടുത്തിടെ പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിറ്റാറയുടെ 6171 കാറുകള്‍ മാരുതി സുസുകി 2022 ഡിസംബര്‍ മാസം മാത്രം വിറ്റിട്ടുണ്ട്. നവംബറിനെ(4,433) അപേക്ഷിച്ച് 39 ശതമാനത്തിന്റെ വില്പന വളര്‍ച്ച. ഇഗ്നിസ് മൈക്രോ എസ്.യു.വി 2021 ഡിസംബര്‍ മാസത്തെ(3,209) അപേക്ഷിച്ച് 2022 ഡിസംബറില്‍ (5,241) 63 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി.
വില്പന മെച്ചപ്പെടുത്തിയ മോഡലുകളില്‍ എക്സ്എല്‍6ഉം ഉള്‍പ്പെടുന്നുണ്ട്. 2021 ഡിസംബറില്‍ മാരുതി 2,988 എക്സ്.എല്‍6 കളാണ് വിറ്റതെങ്കില്‍ 2022 ഡിസംബറില്‍ വില്പന 3,364 ആയി കുതിച്ചു. മാരുതി സുസുക്കി 2022 ഡിസംബറില്‍ 1,154 സിയാസും 1,117 എസ് പ്രസോയും 1,090 സെലേറിയോകളും ഇന്ത്യന്‍ വിപണിയില്‍ വില്പന നടത്തി.
English Summary: Maruti Suzuki sales breakup: Over 1.1 lakh cars sold in December 2022