ബലേനോ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ മോഡലുകൾക്കു പുതിയ ഫീച്ചറുകളുമായി മാരുതി സുസുക്കി. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിനു ലഭിക്കുന്നത്. ഓവർ ദ് എയർ അപ്ഡേറ്റായി പുതിയ ഫീച്ചറുകൾ നിലവിലെ ഉപഭോക്താക്കൾക്കും ലഭിക്കും. സുസുക്കി സ്മാർട്ട് പ്ലെ പ്രോ ആപ്പിലൂടെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബലേനോ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ മോഡലുകൾക്കു പുതിയ ഫീച്ചറുകളുമായി മാരുതി സുസുക്കി. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിനു ലഭിക്കുന്നത്. ഓവർ ദ് എയർ അപ്ഡേറ്റായി പുതിയ ഫീച്ചറുകൾ നിലവിലെ ഉപഭോക്താക്കൾക്കും ലഭിക്കും. സുസുക്കി സ്മാർട്ട് പ്ലെ പ്രോ ആപ്പിലൂടെ പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാം.

ADVERTISEMENT

ബലോനോയിലെ പുതുമകൾ

Maruti Suzuki XL 6

ADVERTISEMENT

ബലേനോയൂടെ ഉയർന്ന വകഭേദങ്ങളായ സീറ്റ, ആൽഫ മോഡലുകൾക്കാണ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർ പ്ലെ എന്നിവ ലഭിക്കുക. കൂടാതെ ആൽഫ മോഡലിന്റെ ഹെഡ്സ് ആപ് ഡിസ്പ്ലെയിലും എല്ലാ വകഭേദങ്ങളുടേയും എംഐഡി ഡിസ്പ്ലെയിലും ടേൺ ബൈ ടേൺ നാവിഗേഷൻ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

എർട്ടിഗ, എക്സ് എൽ 6 പുതിയ ഫീച്ചറുകൾ

ബലോനോയെപ്പോലെ തന്നെ എക്സ്എൽ 6ന്റെയും ഉയർന്ന വകഭേദങ്ങളായ ആൽഫ, ആൽഫ പ്ലസ് ട്രിമ്മുകളിലും എർട്ടിഗയുടെ ഉയർന്ന വകഭേദമായ ഇസഡ്എക്സ് പ്ലസ് ട്രിമ്മിലും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർ പ്ലെ എന്നിവ ലഭിക്കും. എർട്ടിഗയിലും എക്സ്എൽ 6 ലും ഹെഡ്സ് അപ് ഡിസ്പ്ലെ ഇല്ലാത്തതിനാൽ ടേൺ ബൈ ടേൺ നാവിഗേഷൻ ഫീച്ചർ എംഐഡി ഡിസ്പ്ലെയിലാണു നൽകുന്നത്. കൂടാതെ എർട്ടിഗയ്ക്കും എക്എൽ 6നും ആർക്കമീസ് സറൗണ്ട് സെൻസ് ഓഡിയോയും ലഭിച്ചു.

English Summary: Maruti Suzuki Baleno, Ertiga and XL6 updated with new features